കോട്ടയം: അർബൻ ബാങ്കുകൾ വായ്പക്കുടിശ്ശിക ഉടൻ പിരിച്ചെടുക്കണമെന്ന് റിസർവ് ബാങ്ക് നിർദേശം. വിവിധ ബാങ്ക് മേധാവികളെ ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് നിർദേശം നൽകിയത്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കേരളം, കാർഷികവായ്പ തിരിച്ചടവിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെന്നും എല്ലാത്തരം വായ്പകളിന്മേലുമുള്ള ജപ്തിനടപടികൾ വിലക്കിയിട്ടുണ്ടെന്നും ബാങ്ക് അറിയിച്ചു. ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് റിസർവ് ബാങ്ക്, അർബൻ ബാങ്ക് മേധാവികളെ അറിയിച്ചിട്ടുണ്ട്. നിർദേശം പാലിച്ച് ബാങ്കുകൾ സർഫാസി നിയമപ്രകാരം നോട്ടീസ് അയച്ചുതുടങ്ങി. ജനുവരി 31-നകം കുടിശ്ശിക തീർക്കണമെന്നാണ് അറിയിച്ചിട്ടുള്ളത്. കച്ചവടം, ഭവനനിർമാണം, വാഹനംവാങ്ങൽ തുടങ്ങിയ ഇനങ്ങളിലാണ് വായ്പ അനുവദിക്കുന്നത്. 91 ദിവസം തിരിച്ചടവ് മുടങ്ങിയ വായ്പകളിൽ നടപടി സ്വീകരിക്കാൻ ബാങ്കിന് സർഫാസി നിയമം അധികാരം നൽകുന്നുണ്ട്. ഇത്തരം കേസുകളിൽ, മൂന്ന് ഘട്ടമായി നോട്ടീസ് നൽകി ജപ്തിനടപടി പൂർത്തിയാക്കണം. ആദ്യരണ്ടുഘട്ടത്തിൽ ബാങ്ക് സ്വന്തംനിലയിൽ നോട്ടീസ് നൽകും. മൂന്നാംഘട്ടത്തിൽ നോട്ടീസ്, ജപ്തി അറിയിപ്പ് പരസ്യം, കോടതി മുഖാന്തരമുള്ള കമ്മിഷൻ നിയമനം, ജപ്തി എന്നിവയാണ്. സർഫാസി നിയമപ്രകാരം കൃഷിഭൂമി ജപ്തിചെയ്യാൻ അനുമതിയില്ല. എന്നാൽ, കേരളത്തിലെ ഭൂമി തരംതിരിവ് പുരയിടം, നിലം എന്നരീതിയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൃഷിഭൂമി എന്ന പരിഗണന കേരളത്തിൽ ജപ്തിക്ക് കിട്ടില്ല. അടൂരിൽ സമീപകാലത്ത് ഒരു വീടടക്കം ജപ്തിചെയ്തിരുന്നു. 2017-18 വരെ അർബൻ ബാങ്കുകളുടെ കിട്ടാക്കടം (കോടിയിൽ) തിരുവനന്തപുരം 4.78 കൊല്ലം ഇല്ല ആലപ്പുഴ 0.13 പത്തനംതിട്ട 0.88 കോട്ടയം 13.81 ഇടുക്കി 0.19 എറണാകുളം 1.47 തൃശ്ശൂർ 41.38 പാലക്കാട് 4.45 മലപ്പുറം 4.46 കോഴിക്കോട് 1.24 വയനാട് ഇല്ല കണ്ണൂർ 2.14 കാസർകോട് 0.04 Content Highlights:RBI directs Urban Banks to collect dues
from mathrubhumi.latestnews.rssfeed https://ift.tt/2LHj5pw
via
IFTTT
No comments:
Post a Comment