പൗരത്വ നിയമ പ്രതിഷേധത്തില്‍ മുല്ലപ്പള്ളിയും ഐ ഗ്രൂപ്പും നേര്‍ക്കുനേര്‍ ; മുന്നണിക്കു കിട്ടേണ്ട നേട്ടം തമ്മിലടിച്ച് നഷ്ടമാക്കുമെന്ന് ഘടകകക്ഷികള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 23, 2019

പൗരത്വ നിയമ പ്രതിഷേധത്തില്‍ മുല്ലപ്പള്ളിയും ഐ ഗ്രൂപ്പും നേര്‍ക്കുനേര്‍ ; മുന്നണിക്കു കിട്ടേണ്ട നേട്ടം തമ്മിലടിച്ച് നഷ്ടമാക്കുമെന്ന് ഘടകകക്ഷികള്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ഭരണപക്ഷവുമായി യോജിച്ചുള്ള പ്രതിഷേധം സംബന്ധിച്ച് കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. സംയുക്തപ്രതിഷേധത്തിനെതിരേ നിലപാട് കടുപ്പിച്ച കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായി കൊമ്പുകോര്‍ത്ത് ഐ ഗ്രൂപ്പ്. സംയുക്തസമരത്തെ തള്ളിപ്പറഞ്ഞ്, മുല്ലപ്പള്ളിക്കൊപ്പം കെ. മുരളീധരനും വി.എം. സുധീരനും.

ഇക്കാര്യത്തില്‍ ബെന്നി ബെഹനാനെ ഉള്‍പ്പെടെ തള്ളിപ്പറഞ്ഞ് ഉമ്മന്‍ ചാണ്ടിയും മറ്റും രംഗത്തെത്തിയിരുന്നെങ്കിലും പോര് മുറുകിയതോടെ, തല്‍ക്കാലം നിലപാട് കടുപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. സംയുക്തപ്രക്ഷോഭത്തെ എതിര്‍ത്ത മുല്ലപ്പള്ളിക്കെതിരേ കഴിഞ്ഞദിവസം വി.ഡി. സതീശന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് മുല്ലപ്പള്ളി ഇന്നലെ അതേ നാണയത്തില്‍ തിരിച്ചടിച്ചു. പാര്‍ട്ടിയുടെ നിലപാട് താനാണു പറയുന്നതെന്നും സി.പി.എമ്മുമായി ചേര്‍ന്ന് ഒരു പ്രക്ഷോഭത്തിനുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരത്തു നടന്ന കെ. കരുണാകരന്‍ അനുസ്മരണച്ചടങ്ങില്‍ കെ.പി.സി.സി. മുന്‍ അധ്യക്ഷന്‍ വി.എം. സുധീരനും കെ. മുരളീധരന്‍ എം.പിയും മുല്ലപ്പള്ളിക്കു പിന്തുണ പ്രഖ്യാപിച്ചു. പിണറായി സര്‍ക്കാരുമായി ചേര്‍ന്ന് ഒരു സമരവും വേണ്ടെന്ന് ഇരുവരും വ്യക്തമാക്കി. നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ, കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് പോര് സജീവമായി. തങ്ങളെ ഒതുക്കാനുള്ള നീക്കമാണു മുല്ലപ്പള്ളിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് ഐ ഗ്രൂപ്പ് ആരോപിക്കുന്നു.

സംയുക്തപ്രക്ഷോഭത്തെ അനുകൂലിച്ച എ ഗ്രൂപ്പാകട്ടെ, വിഷയം വഷളാകാതിരിക്കാന്‍ നിലപാട് മയപ്പെടുത്തുകയാണ്. ഐ ഗ്രൂപ്പും മുല്ലപ്പള്ളിയുമായുള്ള പോരില്‍ നേട്ടം കൊയ്യാനാണ് അവരുടെ നീക്കം. സംയുക്തസമരത്തെ തള്ളിപ്പറയാതിരിക്കുമ്പോള്‍തന്നെ, ടി. സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടിയെ എ ഗ്രൂപ്പ് എതിര്‍ക്കുന്നു. പൗരത്വ നിയമഭേദഗതി വിഷയത്തില്‍ മുന്നണിക്കു ലഭിക്കാവുന്ന നേട്ടം കോണ്‍ഗ്രസിലെ തമ്മിലടിമൂലം നഷ്ടമാകുമെന്ന ആശങ്കയിലാണു ഘടകകക്ഷികള്‍.

പിണറായി സര്‍ക്കാരുമായി യോജിക്കാനാകില്ല: മുരളീധരന്‍

പൗരത്വഭേദഗതി നിയമത്തിനെതിരേ കേരളത്തില്‍ സമരം ചെയ്യുന്നവരെ പൊതുമുതല്‍ നശീകരണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത് അകത്താക്കുകയാണു പിണറായി വിജയന്‍ സര്‍ക്കാരെന്നു കെ. മുരളീധരന്‍ എം.പി. കെ. കരുണാകരന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിലാണു മുരളീധരന്റെ പ്രതികരണം. 51 പാര്‍ട്ടിപ്രവര്‍ത്തകരെയാണു കേസെടുത്ത് ജയിലിലടച്ചത്. സമരത്തിനൊപ്പം സംസ്ഥാനസര്‍ക്കാര്‍ നില്‍ക്കുന്നില്ലെന്നത് ദുഃഖകരമാണ്. രാജ്യം കത്തുമ്പോള്‍ പാര്‍ട്ടി നോക്കരുതെന്നാണു മന്ത്രി ജയരാജന്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിലപാട് തിരുത്താതെ സി.പി.എമ്മുമായി കൈകോര്‍ക്കില്ല: മുല്ലപ്പള്ളി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ സി.പി.എമ്മുമായി സഹകരിക്കാനില്ലെന്ന നിലപാടില്‍ ഉറച്ച് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സി.പി.എമ്മിന് ആത്മാര്‍ത്ഥത ഇല്ല. ഫാസിസ്റ്റ് നിലപാട് തിരുത്താതെ സി.പി.എമ്മുമായി െകെകോര്‍ക്കാന്‍ കോണ്‍ഗ്രസ് തയാറല്ലെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് ഉള്‍പ്പടെയുള്ള 57 കോണ്‍ഗ്രസ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച സംഭവം പ്രാകൃതമാണ്. േ

യാഗി ആദിത്യനാഥും യെദ്യൂരപ്പയും പിണറായിയും ഒരേ തൂവല്‍ പക്ഷികളാണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുന്നു. മോഡിയെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജയിലില്‍ അടച്ചതെന്നും മുല്ലപ്പള്ളി ആരോപിച്ചു. കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാട്. നിലപാട് മാറ്റണമെങ്കില്‍ പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനമെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.



from mangalam.com https://ift.tt/2EK9rP3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages