ഹൈദരാബാദ്: 2017-ലെ ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിനിടെ വിരാട് കോലിയുടെ വിക്കറ്റെടുത്ത ശേഷം വിൻഡീസ് ബൗളർ കെസറിക് വില്യംസ് തന്റെ സ്വതസിദ്ധമായ നോട്ട്ബുക്ക് സെലിബ്രേഷൻപുറത്തെടുത്തിരുന്നു. അന്ന് പാവം വില്യംസ് കരുതിക്കാണില്ല ഒന്നും മറക്കുന്ന ആളല്ല ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെന്ന്. അന്ന് ജമൈക്കയിൽ നടന്ന മത്സരത്തിനിടെയായിരുന്നു വില്യംസിന്റെ നോട്ട്ബുക്ക് സെലബ്രേഷൻ. രണ്ടു വർഷം കാത്തിരുന്ന് അതിന് പലിശ സഹിതം കോലി വെള്ളിയാഴ്ച പകരം വീട്ടി. ഏറെ നാളുകൾക്ക് ശേഷം ട്വന്റി 20 ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവ് കോലി ആഘോഷമാക്കിയപ്പോൾ വിൻഡീസ് ബൗളർമാരെല്ലാം തന്നായി തല്ലു വാങ്ങി. Dont Mess with @imVkohli He will sure return back what you give. He is mastered in that 👌💥#ViratKohli #KingKohli pic.twitter.com/r4F2Yds7EW — AJITHism™❤️ (@imThala__Kohli) December 6, 2019 മത്സരത്തിനിടെ കോലിയെ ഒന്ന് ചൊടിപ്പിച്ചതേ വില്യംസിന് ഓർമയുള്ളൂ. കോലിയെ ചൊടിപ്പിച്ചവരെല്ലാം നന്നായി കോലിയുടെ ബാറ്റിന്റെ ചൂടറിഞ്ഞിരുന്നു. വിക്കറ്റിനിടയിലുള്ള ഓട്ടത്തിനിടെ കോലിയെ തടയാൻ ശ്രമിച്ചാണ് വില്യംസ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്. 16-ാം ഓവർ എറിഞ്ഞ വില്യംസണെ സിക്സറിന് പറത്തി കോലി നോട്ട്ബുക്ക് പുറത്തെടുത്ത് അങ്ങ് നീട്ടിക്കുറിച്ചു. മത്സരത്തിൽ 50 പന്തിൽ നിന്ന് ആറു വീതം സിക്സും ബൗണ്ടറികളുമായി 94 റൺസോടെ പുറത്താകാതെ നിന്ന ക്യാപ്റ്റൻ തന്നെയായിരുന്നു ഇന്ത്യയുടെ വിജയശിൽപി. കോലി ട്വന്റി 20 കരിയറിലെ 23-ാം അർധസെഞ്ചുറി കുറിച്ചപ്പോൾ ആറു വിക്കറ്റിനായിരുന്നു ഇന്ത്യൻ ജയം. India crush Windies. Was always a writing on the wall.#ViratKohli #KingKohli #INDvWI pic.twitter.com/Q7v1Vh03Tw — Hotstar (@hotstartweets) December 6, 2019 നോട്ട്ബുക്ക് സെലിബ്രേഷന്റെ ചരിത്രം കെസറിക് വില്യംസന്റെ നോട്ട്ബുക്ക് സെലിബ്രേഷന് രസകരമായ ഒരു ചരിത്രമുണ്ട്. 2017-ൽ കരീബിയൻ പ്രീമിയർ ലീഗിനിടെ ഗയാന വാരിയേഴ്സ് താരമായ ചാഡ്വിക് വാൾട്ടനെ പുറത്താക്കിയ ശേഷം അദ്ദേഹത്തിന്റെ അടുത്തെത്തി ജമൈക്ക തലൈവാസിന്റെ താരമായിരുന്ന കെസറിക് വില്യംസ് നോട്ട്ബുക്കിൽ കുറിച്ചിടുന്ന ആഘോഷം പുറത്തെടുത്തു. പിന്നീട് ഇരു ടീമുകളും വീണ്ടു ഏറ്റുമുട്ടിയപ്പോഴാണ് രസകരമായ ആ പ്രതികാരം വാൾട്ടൺ നടത്തിയത്. മത്സരത്തിൽ വില്യംസണെ തിരഞ്ഞുപിടിച്ച് ആക്രമിച്ച വാൾട്ടൺ ഓരോ ബൗണ്ടറികൾക്കും സിക്സറുകൾക്കും ശേഷവും നോട്ട്ബുക്ക് സെലബ്രേഷൻ നടത്തുകയായിരുന്നു. പേജുകൾ മറിച്ച് പണ്ടത്തെ കലിപ്പ് മുഴുവൻ തീർക്കുകയായിരുന്നു വാൾട്ടൺ അന്ന്. Content Highlights:Virat Kohli Mocks Notebook Send-Off Kesrick Williams
from mathrubhumi.latestnews.rssfeed https://ift.tt/2s0M1lg
via
IFTTT
No comments:
Post a Comment