ചെറുതുരുത്തി: കടുത്ത സാമ്പത്തീക പ്രതിസന്ധി നിലനില്‍ക്കുമ്പോഴും ജുവലറി ഉടമയക്ക് തിരിച്ചു കിട്ടിയത് 72 പവന്‍ സ്വര്‍ണം. ചെറുതുരുത്തി ചുങ്കത്തെ ബി.പി. ഡിസൈന്‍ ജീവനക്കാരന്‍ ആറ്റുര്‍ ചേരുംപറമ്പില്‍ ഉദയനാണ് ബൈക്കില്‍നിന്ന് കണ്ടെത്തിയ സ്വര്‍ണം തിരികെ നല്‍കിയത്.
രാവിലെ ചുങ്കത്തെ ഓഫീസില്‍ വന്നു ഒപ്പിട്ട് കമ്പനിയുടെ ജോലി സ്ഥലത്തേക്ക് പോയതായിരുന്നു സൂപ്പര്‍വൈസറായിരുന്നു ഉദയന്‍. ചായ കുടിക്കുവാന്‍ വേണ്ടി നിര്‍ത്തിയപ്പോള്‍ ബൈക്കിന് മുന്നിലെ കവര്‍ ബാഗ് സാധാരണയില്‍ നിന്നും വ്യത്യസ്തമായി പൊങ്ങിനില്‍ക്കുന്നതു കണ്ടു. പിന്നീട് അത് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
ഉടന്‍തന്നെ ഷൊര്‍ണൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി സ്വര്‍ണം കൈമാറി. പിന്നീടാണ് താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ താഴത്തെ നിലയിലുള്ള ജുവല്‍ സിറ്റി ജുവലറിയിലെ സ്വര്‍ണമാണിതെന്ന് തിരിച്ചറിഞ്ഞത്. ജൂവലറിയില്‍ വയ്ക്കാന്‍ ഉടമ ജലീല്‍ കൊണ്ടുവന്നതായിരുന്നു ഇത്. എന്നാല്‍, ഷട്ടറുകള്‍ തുറക്കുന്ന സമയത്ത് സ്വര്‍ണമടങ്ങിയ കവര്‍ സുരക്ഷിതമായിരിക്കാന്‍ ജുവലറി ഉടമ ബൈക്കിനുള്ളില്‍ വയ്ക്കുകയായിരുന്നു. എന്നാല്‍ തിരക്കിനിടെ ഇത് എടുക്കാന്‍ മറക്കുകയായിരുന്നു. ഇതാണ് ഉദയന്‍ തിരികെ നല്‍കിയത്.
from mangalam.com https://ift.tt/35UiYhQ
via IFTTT
No comments:
Post a Comment