20 മിനിറ്റ്, ഡോക്ടറുടെ ഒരു ലക്ഷം തട്ടി ; സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എ.ടി.എം. കൗണ്ടറുകളില്‍ പണം പിന്‍വലിച്ചത് 10 തവണ ; രണ്ടുമാസത്തിനിടെ കൊച്ചിയില്‍ ആറാമത്തെ എ.ടി.എം. തട്ടിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, December 3, 2019

20 മിനിറ്റ്, ഡോക്ടറുടെ ഒരു ലക്ഷം തട്ടി ; സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എ.ടി.എം. കൗണ്ടറുകളില്‍ പണം പിന്‍വലിച്ചത് 10 തവണ ; രണ്ടുമാസത്തിനിടെ കൊച്ചിയില്‍ ആറാമത്തെ എ.ടി.എം. തട്ടിപ്പ്

കൊച്ചി : നഗരത്തില്‍ യുവ ഡോക്ടറുടെ അക്കൗണ്ടില്‍നിന്ന് ഒരു ലക്ഷം രൂപ കവര്‍ന്നു. ലേക്‌ഷോര്‍ ആശുപത്രിയിലെ റേഡിയോളജിസ്റ്റ് ഡോ. മുഹമ്മദ് ഷാബിറിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്.

ഇന്നലെ രാവിലെ 6.50 മുതല്‍ 7.10 വരെയുള്ള 20 മിനിറ്റിനിടെയാണു പണം നഷ്ടമായത്. മുണ്ടംവേലിയിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയുടെ എ.ടി.എം. കൗണ്ടറുകളില്‍നിന്ന് തുടര്‍ച്ചയായി പത്തു തവണയായാണു പണം പിന്‍വലിച്ചിരിക്കുന്നത്.

രണ്ടു മാസത്തിനിടെ കൊച്ചിയില്‍ മാത്രം എ.ടി.എം. തട്ടിപ്പുമായി ബന്ധപ്പെട്ട് ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ഥിരമായി ഒരു പെട്രോള്‍ പമ്പില്‍ ഇന്ധനമടിക്കുന്നവര്‍ക്കാണു പണം നഷ്ടമായതെന്ന സൂചനയെത്തുടര്‍ന്നു പോലീസ് പമ്പ് കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. എല്ലാവരുടേയും പണം പിന്‍വലിച്ചിരിക്കുന്നതു പുലര്‍ച്ചെയാണെന്നതും ശ്രദ്ധേയമാണ്. ഭൂരിഭാഗം ആളുകളും ഈ സമയം ഫോണ്‍ ഉപയോഗിക്കാറില്ല.

അതുകൊണ്ട് എസ്.എം.എസ്. ശ്രദ്ധയില്‍പ്പെടില്ലെന്നതാണ് ഈ സമയം തെരഞ്ഞെടുക്കുന്നതിനുള്ള കാരണമെന്നാണു നിഗമനം. ഇന്നലെ കൊച്ചിയില്‍ നടന്ന തട്ടിപ്പിനു പിന്നില്‍ 30 വയസ് പ്രായം തോന്നിക്കുന്ന മലയാളി യുവാവെന്നാണു സംശയം.

ഇയാള്‍ എ.ടി.എമ്മില്‍ വരുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. ഹെല്‍മെറ്റ് ധരിച്ച ഇയാള്‍ പച്ച കളര്‍ അഡിഡാസ് ജഴ്‌സിയും ട്രാക്ക് സ്യൂട്ടുമാണ് അണിഞ്ഞിരിക്കുന്നത്. നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ചുവന്ന സ്‌കൂട്ടറിലാണ് എത്തിയത്. അഭിഭാഷകയായ പാര്‍വതി മേനോന്റെ അക്കൗണ്ടില്‍നിന്ന് കഴിഞ്ഞ മാസം 40,000 രൂപ നഷ്ടമായതിനെ ത്തുടര്‍ന്ന് എറണാകുളം നോര്‍ത്ത് പോലീസില്‍ പരാതി നല്‍കിയിരുന്നു.

മറ്റൊരു ആശുപത്രി ജീവനക്കാരന്റെ അക്കൗണ്ടില്‍നിന്ന് രണ്ടാഴ്ചമുമ്പ് 40,000 രൂപയും പിന്‍വലിച്ചിരുന്നു. നോര്‍ത്ത് സ്‌റ്റേഷന് പുറമേ, കടവന്ത്ര, മരട്, തോപ്പുംപടി പോലീസ് സ്‌റ്റേഷനുകളിലും എ.ടി.എം. കവര്‍ച്ച കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

എ.ടി.എം. പണം തട്ടിപ്പ് ഈ വിധം
........................

* പാസ്‌വേഡ് മോഷ്ടിക്കുന്നു
* കാര്‍ഡിന്റെ ഇമേജുകള്‍ ക്യാമറയില്‍ പകര്‍ത്തുന്നു
* ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ സൃഷ്ടിക്കുന്നു

അറിയുമ്പോള്‍ െവെകും
.....................
* മൊെബെല്‍ നോക്കാത്ത സമയം ഓപ്പറേഷന്‍
* രാത്രി െവെകിയും പുലര്‍ച്ചേയും മോഷണം
* മെസേജുകള്‍ കാണുമ്പോഴേക്കും പണം നഷ്ടമായിരിക്കും
* മെസേജ് ശ്രദ്ധിക്കാത്തതുകൊണ്ട് കാര്‍ഡ് ബ്ലോക്ക് ചെയ്യാന്‍ കഴിയില്ല

പാസ്‌വേഡ് മോഷണ കേന്ദ്രം
..........................
* പെട്രോള്‍ പമ്പുകള്‍, ഹോട്ടല്‍ റിസപ്ഷന്‍, കച്ചവടസ്ഥാപനങ്ങള്‍
* രഹസ്യക്യാമറകള്‍ പാസ്‌വേഡ് ഒപ്പിയെടുക്കും
* എ.ടി.എമ്മുകളില്‍നിന്നു തന്നെ കാര്‍ഡിന്റെ ഇമേജും പാസ്‌വേഡും പകര്‍ത്താം

പണം നഷ്ടമായാല്‍
..........
* ബാങ്കിനെ അറിയിക്കുക
* പണം മടക്കി നല്‍കാന്‍ ബാങ്ക് ബാധ്യസ്ഥം



from mangalam.com https://ift.tt/2rb23cc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages