പൗരത്വ നിയമം: പ്രക്ഷോഭത്തിലെ നാശനഷ്ടത്തിന് 6 ലക്ഷം രൂപ മുസ്ലീം സമുദായം നല്‍കിയെന്ന് യു.പി സര്‍ക്കാര്‍; പ്രതിഷേധക്കാരെ ഞെട്ടിച്ചുവെന്ന് യോഗി ആദിത്യനാഥ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 27, 2019

പൗരത്വ നിയമം: പ്രക്ഷോഭത്തിലെ നാശനഷ്ടത്തിന് 6 ലക്ഷം രൂപ മുസ്ലീം സമുദായം നല്‍കിയെന്ന് യു.പി സര്‍ക്കാര്‍; പ്രതിഷേധക്കാരെ ഞെട്ടിച്ചുവെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ കഴിഞ്ഞ വെള്ളിയാഴ്ച പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ പ്രക്ഷോഭത്തില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ക്ക് മുസ്ലീം സമുദായം നഷ്ടപരിാരം നല്‍കിയെന്ന് യു.പി സര്‍ക്കാര്‍. 6.27 ലക്ഷം രൂപയുടെ ചെക്കാണ് ഒരു മുസ്ലീം സംഘടന ജില്ലാ ഭരണകൂടത്തിന് കൈമാറിയത്. വലിയ സംഘര്‍ഷത്തിന് ഇടയായ മുസാഫര്‍നഗറില്‍ നിന്നുള്ള ചില പുരോഹിതര്‍ ജില്ലാ ഭരണകൂടത്തോട് മാപ്പുപറഞ്ഞതായും സര്‍ക്കാര്‍ പുറത്തുവിട്ട വീഡിയോയില്‍ കാണിക്കുന്നുണ്ട്.

വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ ഒരു വാഹനം കത്തിക്കുകയും നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് വരുത്തുകയും ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് മൂന്ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും 22 പേരുടെ പേരിലും അജ്ഞാതരായ 800 ഓളം പേര്‍ക്കെതിരെയും കേസെടുക്കുകയും ചെയ്തിരുന്നു.

സമുദായം ഒന്നാകെ സംഘടിപ്പിച്ച ഫണ്ടാണ് ജില്ലാ ഭരണകൂടത്തിന് കൈമാറിയതെന്ന് ഹാജി അക്രം അലി വീഡിയോയില്‍ പറയുന്നു. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ യു.പിയില്‍ നടന്ന സംഘര്‍ഷത്തില്‍ 21 പേരാണ് കൊല്ലപ്പെട്ടത്. ഇത് പോലീസ് വെടിവയ്പിലല്ലെന്നാണ് പോലീസ് നിലപാട്. ബിജ്‌നോറില്‍ ഒരു സിവില്‍ സര്‍വീസ് പരിശീലന വിദ്യാര്‍ത്ഥി മാത്രമാണ് പോലീസ് വെടിവയ്പില്‍ മരിച്ചതെന്നാണ് സര്‍ക്കാര്‍ വാദം.

അതേസമയം, പ്രതിഷേധക്കാരെ അടിച്ചമര്‍ത്തിയ പോലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തി. നടപടി പ്രതിഷേധക്കാരെ ഞെട്ടിച്ചുവെന്നും അവര്‍ നിശബ്ദരായി എന്നും യോഗിയുടെ ഓഫീസ് പറയുന്നു. പൊതുമുതല്‍ നശിപ്പിക്കുന്നവരില്‍ നിന്ന് അത് ഈടാക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. പ്രതിഷേധക്കാരെല്ലാം ഇപ്പോള്‍ കരയുകയാണ്, കാരണംയു.പിയില്‍ യോഗിയാണ് മുഖ്യമന്ത്രിയാണെന്നതാണ്.

ദ ഗ്രേറ്റ് സിഎം യോഗി എന്ന ഹാഷ്ടാഗോടെയാണ് മുഖ്യമന്ത്രിയുടെ ഓഫ് ഈ സന്ദേശം ട്വീറ്റ് ചെയ്തിരിക്കുന്നത്. പ്രക്ഷോഭത്തില്‍ പൊതുമുതല്‍ നശിപ്പിച്ചവര്‍ ഇപ്പോള്‍ നഷ്ടപരിഹാരം നല്‍കുകയാണ്. പ്രക്ഷോഭകരെ എങ്ങനെ നേരിടണമെന്നതിന്റെ 'തിളങ്ങുന്ന ഉദാഹരണമാണ്' യോഗിയുടെ നടപടിയെന്ന് മറ്റൊരു ട്വീറ്റില്‍ പറയുന്നു. സംസ്ഥാനത്ത് സമാധാനനില പുനഃസ്ഥാപിച്ചുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നു. നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് 498 പേര്‍ക്കാണ് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇവരില്‍ 148 പേര്‍ മീററ്റ് സ്വദേശിയാണ്. പ്രതിഷേധവുമായി ബന്ധപ്പെട്ട് 1,113 പേരെയാണ് സംസ്ഥാനത്ത് അറസ്റ്റു ചെയ്തിരിക്കുന്നത്.



from mangalam.com https://ift.tt/39fCEzr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages