അലാസ്‌ക്ക കഴിയുന്നത് ഫ്രിഡ്ജിനുള്ളില്‍ ; ചൂട് പൂജ്യത്തിന് മുകളിലാകാതായിട്ട് 10 ദിവസം പിന്നിട്ടു ; പ്രഭാതത്തിലെ താപനില മൈനസ് 60 ഡിഗ്രി...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 27, 2019

അലാസ്‌ക്ക കഴിയുന്നത് ഫ്രിഡ്ജിനുള്ളില്‍ ; ചൂട് പൂജ്യത്തിന് മുകളിലാകാതായിട്ട് 10 ദിവസം പിന്നിട്ടു ; പ്രഭാതത്തിലെ താപനില മൈനസ് 60 ഡിഗ്രി...!!

ബീറ്റില്‍സ്: താപനില പൂജ്യത്തിന് മുകളിലേക്ക് കയറാതായിട്ട് 10 ദിവസം പിന്നിട്ടു. ഞായറാഴ്ച ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് മൈനസ് 47 ഡിഗ്രി. തണുത്തുറഞ്ഞ പ്രഭാതങ്ങളില്‍ താപനില മൈനസ് 56 ഡിഗ്രിയായി താഴുന്നു. ഒരു ഫ്രിഡ്ജിനുള്ളില്‍ കഴിയുന്നതിന് സമാനമായ അവസ്ഥയില്‍ ആള്‍ക്കാര്‍ ജീവിക്കുന്നത് അലാസ്‌ക്കയിലാണ്.

ദിനംപ്രതി താപനില താഴുകയാണ്. ബീറ്റില്‍സില്‍ ഇതാണ് സ്ഥിതി. ബീറ്റില്‍സിന് പുറമേ അലാസ്‌ക്കയിലെ വടക്കന്‍ പ്രദേശങ്ങളും ഫ്രിഡ്ജിലാണ്. 35 ഡിഗ്രി മുതല്‍ 55 ഡിഗ്രി വരെയാണ് ഇവിടെ കാലാവസ്ഥ മൈനസിലേക്ക് പോയിരിക്കുന്നത്. പകല്‍ സമയം പോലും കാര്യമായ മാറ്റമില്ല. മിക്കവാറും മൈനസ് 40 ഡിഗ്രി താപനില സാധാരണമാണ്. ഈ ആഴ്ചയില്‍ വെള്ളിയാഴ്ചയാണ് താപനില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്. മൈനസ് 20 ഡിഗ്രി.

വരും ദിവസങ്ങളില്‍ തണുത്തകാറ്റും മൂടല്‍മഞ്ഞും അനുഭവപ്പെടാന്‍ സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. അലാസ്‌ക്കയിലെ എല്ലാഭാഗത്തും കനത്ത മഞ്ഞാണ്. ചിലയിടങ്ങളില്‍ ദിനം തുടങ്ങുന്നത് തന്നെ മൈനസ് 15 ഡിഗ്രിയിലാണ്. അനക്ട്‌വുക്ക് പാസ്സില്‍ മൈനസ് 27 ഡിഗ്രിയാണ് തണുപ്പ്. അമേരിക്കയുടെ വടക്കന്‍ ഭാഗത്തെ സമൂഹമായ ഉട്ക്വിയാഗ്‌വുക്ക് മൈനസ് 11 ഡിഗ്രിയിലാണ് ജോലി അവസാനിപ്പിക്കുന്നത്. അതേസമയം സാധാരണഗതിയില്‍ ബീറ്റില്‍സില്‍ മൈനസ് 40 ഡിഗ്രി താപനിലയില്‍ 20 രാത്രികള്‍ എങ്കിലൂം വരാറുണ്ട്. പക്ഷേ ഇത് ഇപ്പോള്‍ ഒറ്റപ്പെട്ട സംഭവവുമല്ല. അടുത്ത കാലത്തായി അലാസ്‌ക്കയില്‍ ഉടനീളം തണുത്തുറഞ്ഞ രാത്രികള്‍ ഉണ്ടാകാറുണ്ട്.



from mangalam.com https://ift.tt/2SsOmka
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages