തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയുടെ ജൂറി പാനലില്‍ 17 കാരി; മൈഥിലിക്കു തുണയായത് പാ രഞ്ജിത്തിന്റെ സിനിമാ ശില്‍പശാല; പിന്നെ മാതാപിതാക്കള്‍ പകര്‍ന്ന ക്‌ളാസ്സിക് സിനിമാനുഭവങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 12, 2019

തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയുടെ ജൂറി പാനലില്‍ 17 കാരി; മൈഥിലിക്കു തുണയായത് പാ രഞ്ജിത്തിന്റെ സിനിമാ ശില്‍പശാല; പിന്നെ മാതാപിതാക്കള്‍ പകര്‍ന്ന ക്‌ളാസ്സിക് സിനിമാനുഭവങ്ങള്‍

അടിമാലി: മാതാപിതാക്കള്‍ പകര്‍ന്ന ക്ലാസിക് സിനിമകളുടെ കാഴ്ചാനുഭവം െമെഥിലിയെന്ന പതിനേഴുകാരിയെ എത്തിച്ചത് തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രമേളയുടെ ജൂറി പാനലില്‍. അടിമാലി സായിബോദി വീട്ടില്‍ രെജി ശങ്കറിന്റെയും അരുന്ധതി മധുമേഘയുടെയും മൂത്തമകള്‍ മൈഥിലി(17)യാണ് ഏറ്റവും പ്രായം കുറഞ്ഞ ജൂറിയംഗമെന്ന ഖ്യാതി നേടിയത്.

10-ാം ക്ളാസ് വരെ അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ പഠിച്ചിരുന്ന മൈഥിലി ഇപ്പോള്‍ തിരുവനന്തപുരം അംബേദ്കര്‍ വിദ്യാനികേതന്‍ സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. നാല് ജൂറി അംഗങ്ങളില്‍ ഒരാളാകാനാണു മൈഥിലിക്കു ഭാഗ്യം ലഭിച്ചത്. മേളയില്‍ പ്രദര്‍ശിപ്പിച്ച 12 സിനിമകളുടെ അന്തിമ വിധിയെഴുതപ്പെട്ടത് അടിമാലി സ്വദേശിയായ ഈ പെണ്‍കൊടിയുടെ വിലയിരുത്തല്‍ കൂടി പരിഗണിച്ചായിരുന്നു. മേളയില്‍ മികച്ച ചിത്രമായ ''പരിയാഹി''നു പുരസ്‌കാരം നല്‍കാനും മൈഥിലിക്ക് അവസരം ലഭിച്ചു.

തമിഴ് സംവിധായകന്‍ പാരഞ്ജിത്ത് ആലുവയില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ മികവ് തെളിയിച്ചതാണ് മൈഥിലിക്കു തുണയായത്. തിരുവന്തപുരത്ത് ശില്‍പ്പിത ബര്‍ധൂരിയെന്ന സംവിധായികയുടെ നേതൃത്വത്തില്‍ സാംസ്‌കാരിക സംഘടനയായ കാഴ്ച നടത്തിയ സിനിമാ ശില്‍പശാലയിലും മൈഥിലി തിളങ്ങിയിരുന്നു.

നെടുമങ്ങാട് അരങ്ങേറിയ തെരുവ് നാടകത്തിലും നാടകത്തിന്റെ ജില്ലാതല നാടക ക്യാമ്പിലും മൈഥിലി മികച്ച പ്രകടനം കാഴ്ച്ചവച്ചിരുന്നു. തുടര്‍ന്ന് ചലച്ചിത്ര-നാടക പ്രവര്‍ത്തകനായ ഡോ. ബാലചന്ദ്രന്‍ ഉള്‍പ്പെട്ട ചലച്ചിത്രമേള സംഘാടകര്‍ സ്‌കൂളിലെത്തി മൈഥിലിയെ ജൂറി പാനലിലേക്കു തെരഞ്ഞെടുക്കുകയായിരുന്നു.

മകള്‍ക്ക് ലഭിച്ച അപ്രതീക്ഷിത നേട്ടത്തില്‍ അഭിമാനിക്കുന്നതായി സ്വകാര്യ സ്‌പൈസസ് സ്ഥാപനത്തില്‍ ജീവനക്കാരനും കലാകാരനുമായ പിതാവ് റെജി പറഞ്ഞു. മാതാവ് അരുന്ധതി കവയിത്രിയാണ്. സര്‍ക്കാര്‍ സ്‌കൂളില്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന സഹോദരിമാരായ മയൂരി മേഘചന്ദനയും മൂന്നാം ക്ലാസുകാരി മധുരിമ സൂര്യവിസ്മയയും മികച്ച ചിത്രകാരികള്‍ കൂടിയാണ്. ഇളയ സഹോദരന്‍ മിലൗണ്‍ സംഘമിത്രയ്ക്ക് മൂന്നര വയസാണു പ്രായം.



from mangalam.com https://ift.tt/34foomt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages