13 വയസ്സുകാരിക്ക് ഹൃദയാഘാതം, മെഡിക്കല്‍ കോളേജില്‍ ബൈപ്പാസ് സര്‍ജറി ; പ്രധാന രക്‌തധമനിയില്‍ 99 ശതമാനം ബ്ലോക്കും മറ്റൊരു ധമനിയില്‍ 50 ശതമാനം ബ്ലോക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 23, 2019

13 വയസ്സുകാരിക്ക് ഹൃദയാഘാതം, മെഡിക്കല്‍ കോളേജില്‍ ബൈപ്പാസ് സര്‍ജറി ; പ്രധാന രക്‌തധമനിയില്‍ 99 ശതമാനം ബ്ലോക്കും മറ്റൊരു ധമനിയില്‍ 50 ശതമാനം ബ്ലോക്കും

തിരുവനന്തപുരം: ഹൃദയാഘാതത്തെത്തുടര്‍ന്ന്‌ 13 വയസുകാരിക്കു മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ബൈപ്പാസ്‌ സര്‍ജറി നടത്തി. സംസ്‌ഥാനത്ത്‌ ആദ്യമായും രാജ്യത്ത്‌ അപൂര്‍വമായുമാണു ചെറിയ പ്രായത്തില്‍ ഇപ്രകാരമുള്ള ഹൃദയാഘാതമുണ്ടാകുന്നതും ബൈപ്പാസ്‌ സര്‍ജറി വേണ്ടിവരുന്നതെന്നും ഡോക്‌ടര്‍മാര്‍ പറഞ്ഞു. പെണ്‍കുട്ടികളില്‍ ഹൃദയാഘാത സാധ്യത വിരളമാണ്‌.

നെഞ്ചുവേദനയെത്തുടര്‍ന്നു വിവിധ ആശുപത്രികളില്‍ നടന്ന ചികിത്സയ്‌ക്കു ശേഷമാണ്‌ കൊല്ലം നീണ്ടകര സ്വദേശിനിയായ കുട്ടിയെ മെഡിക്കല്‍ കോളജിലെത്തിച്ചത്‌. ഹൃദയത്തിന്‌ ജന്മനാ തകരാറുണ്ടോയെന്ന പരിശോധനയാണ്‌ ആദ്യം നടത്തിയത്‌. പ്രശ്‌നമൊന്നും കണ്ടില്ല. കാര്‍ഡിയോളജി വിഭാഗം പ്രഫസര്‍ ഡോ. ജോര്‍ജ്‌ കോശിയുടെ നേതൃത്വത്തില്‍ നടത്തിയ ഇ.സി.ജി. പരിശോധനയില്‍ ഹൃദയാഘാതത്തിന്റെ ലക്ഷണം കണ്ടതോടെ ആന്‍ജിയോഗ്രാം ചെയ്യുകയായിരുന്നു.

പരിശോധനയില്‍ പ്രധാന രക്‌തധമനിയില്‍ 99 ശതമാനം ബ്ലോക്കും മറ്റൊരു ധമനിയില്‍ 50 ശതമാനം ബ്ലോക്കും കണ്ടു. രക്‌തധമനീഭിത്തിയിലും തകരാറുണ്ടായിരുന്നു. ഈ അവസ്‌ഥയില്‍ ആന്‍ജിയോപ്ലാസ്‌റ്റി നടത്തി സ്‌റ്റെന്റ്‌ ഇടുന്നതില്‍ തടസമുള്ളതിനാല്‍ ബൈപ്പാസ്‌ സര്‍ജറി ചെയ്യുകയായിരുന്നു. രക്‌തധമനിയുടെ ബയോപ്‌സിയെടുത്തു പരിശോധിച്ചതില്‍ കുട്ടികളിലെ ഹൃദയധമനികളെ ബാധിക്കുന്ന പ്രത്യേകതരം രോഗമാണിതെന്നു തിരിച്ചറിഞ്ഞു. തുടര്‍ചികിത്സകള്‍ക്കു ശേഷം കുട്ടിയെ കഴിഞ്ഞ ദിവസം ഡിസ്‌ചാര്‍ജ്‌ ചെയ്‌തു.

കാര്‍ഡിയോ തൊറാസിക്‌ വിഭാഗത്തിലെ ഡോ: വി. സുരേഷ്‌ കുമാറിന്റെ നേതൃത്വത്തില്‍ ഡോ: കൃഷ്‌ണ, ഡോ: കിഷോര്‍, ഡോ: മഹേഷ്‌, അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോ: ഗോപാലകൃഷ്‌ണന്‍, ഡോ: ഷീലാ വര്‍ഗീസ്‌, ഡോ: അമൃത, ഡോ: ജയശ്രീ, സ്‌റ്റാഫ്‌ നേഴ്‌സ്‌ രൂപ, ടെക്‌നീഷ്യന്മാരായ അനുരാധ, നിഷാന എന്നിവരടങ്ങുന്ന സംഘമാണു സര്‍ജറി നടത്തിയത്‌.



from mangalam.com https://ift.tt/2s3X2Tn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages