പത്തനംതിട്ട: തിരുവനന്തപുരത്തുനിന്നു നാലുമണിക്കൂറില്‍ കാസര്‍ഗോഡ് എത്താവുന്ന സെമി െഹെസ്പീഡ് െലെന് അനുബന്ധമായി മംഗലാപുരം-മുംെബെ സെമി െഹെസ്പീഡ് െലെന്‍കൂടി. ഇവ രണ്ടും ബന്ധിപ്പിക്കാന്‍ കേരളത്തിന്റെ സഹകരണം തേടി കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍. യാഥാര്‍ഥ്യമായാല്‍ തിരുവനന്തപുരത്തുനിന്നു കേവലം പത്തു മണിക്കൂര്‍കൊണ്ട് മുംെബെയിലെത്താം.
നിര്‍മാണത്തിലിരിക്കുന്ന മുംെബെ-അഹമ്മദാബാദ് െഹെസ്പീഡ് െലെനുമായി ഈ പാതകളെ ബന്ധിപ്പിച്ചാല്‍ തിരുവനന്തപുരം-അഹമ്മദാബാദ് യാത്രയ്ക്കു 14 മണിക്കൂറേ എടുക്കൂ. ഭാവിയില്‍ അഹമ്മദാബാദ്- ഡല്‍ഹി െഹെസ്പീഡ് െലെന്‍കൂടി പ്രാവര്‍ത്തികമായാല്‍ 17 മണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്തുനിന്നു ന്യൂഡല്‍ഹിയിലെത്താം.
എന്നാല്‍, കേരളത്തില്‍ ഭൂമി ഏറ്റെടുക്കലാണ് പ്രധാന തടസം. പദ്ധതിക്കായി 1226.45 ഹെക്ടറാണ് സംസ്ഥാനത്ത് ഏറ്റെടുക്കേണ്ടിവരിക. ഫ്രഞ്ച് എന്‍ജിനീയറിങ് സ്ഥാപനമായ ''സെസ്ട്ര''യാണ് ഇതിനായി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ജിയോക്‌നോയുടെ സാങ്കേതിക സഹായത്തോടെ ഹെലികോപ്ടര്‍ ഉപയോഗിച്ച് അത്യാധുനിക ലിഡാര്‍ സംവിധാനമാണ് സര്‍വേക്കായി ഉപയോഗിച്ചത്. നിര്‍മാണം നടക്കുന്ന 510 കിലോമീറ്റര്‍ മുംെബെ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പാതയുടെ ആകാശ സര്‍വേയും നടത്തിയത് ജിയോക്‌നോ ആയിരുന്നു.
ലിഡാര്‍ സര്‍വേ നടത്തേണ്ട ഭൂമിയുടെ ഉപരിതലത്തിലേക്ക് ഹെലികോപ്ടറില്‍നിന്ന് ലേസര്‍ രശ്മി കടത്തിവിടും. ഇവ ഭൂമിയില്‍ തട്ടി പ്രതിഫലിക്കുന്നത് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തി വിശകലനം ചെയ്‌തെടുക്കും. കൃത്യതയാണ് ലിഡാര്‍ സര്‍വേയുടെ പ്രത്യേകത. എല്ലാ വസ്തുവിന്റെയും സാന്നിദ്ധ്യം ലിഡാര്‍ രേഖപ്പെടുത്തും.
531 കിലോമീറ്ററാണ് തിരുവനന്തപുരം-കാസര്‍ഗോഡ് സെമി െഹെസ്പീഡ് പാതയുടെ െദെര്‍ഘ്യം. 56,433 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന ചെലവ്. ഇതില്‍ 34,000 കോടി ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിയില്‍നിന്ന് കടമെടുക്കും. 180 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഓടിക്കാവുന്ന പാതയ്ക്കാണു പദ്ധതി. സൗരോര്‍ജം ഉപയോഗിച്ചാണു ട്രെയിന്‍ ഓടിക്കുക. 1.8 ലക്ഷം ടണ്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഇതിലൂടെ ഒഴിവാക്കാം.
from mangalam.com https://ift.tt/2QulVQj
via IFTTT
No comments:
Post a Comment