വൈക്കം: പണം കടം കൊടുത്തയാളുടെ വീട്ടിലെത്തി കടം വാങ്ങിയ വസ്ത്രവ്യാപാരി തീകൊളുത്തി ആത്മഹത്യ ചെയ്തു. കടം മേടിച്ച പണം തിരികെ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ആത്മഹത്യ. വൈക്കപ്രയാർ പരുത്തിക്കാനിലത്ത് പരേതനായ പ്രഭാകരന്റെ മകൻ വടയാർ കൃഷ്ണനിവാസിൽ ബിജു (48) ആണ് ആത്മഹത്യ ചെയ്തത്. ബിജു വൈക്കത്തെ കൃഷ്ണാ ടെക്സ്റ്റൈൽസ് എന്ന വസ്ത്രവ്യാപാര സ്ഥാപനം നടത്തിവരുകയായിരുന്നു.വെള്ളിയാഴ്ച രാവിലെ 10.30-ന് വൈക്കത്തെ ബെസ്റ്റ് ബേക്കറി ഉടമ ആറാട്ടുകുളങ്ങര ചന്ദ്രാലയത്തിൽ ബാബുവിന്റെ വീട്ടിലെത്തിയാണ് ബിജു പെട്രോൾ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത്. വീടിന്റെ കാർപോർച്ചിൽ എത്തി തീ കൊളുത്തിയ ശേഷം വീട്ടിലേക്ക് ഒാടിക്കയറാൻ ശ്രമിച്ചു. ഇതിനിടെ ബാബുവിന്റെ ഭാര്യ ജയയ്ക്കും പരിക്കേറ്റു. ഇവർ വൈക്കം താലൂക്ക് ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്.ഗുരുതരമായി പൊള്ളലേറ്റ ബിജുവിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. മരിക്കുന്നതിനുമുമ്പ് ബിജു പാലാ മജിസ്ട്രേറ്റിന് മരണമൊഴി നൽകിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.ബിജു വായ്പയായി ബാബുവിന്റെ പക്കൽനിന്ന് മൂന്ന് ലക്ഷം രൂപ വാങ്ങിയിരുന്നു. വ്യാഴാഴ്ച രാവിലെ ബാബു, ബിജുവിന്റെ കടയിൽ എത്തി പണം തിരികെ ചോദിച്ചു. തുടർന്ന് ഇവർ തമ്മിൽ തർക്കമുണ്ടായി. ഇതിൽ മനംനൊന്താണ് ബിജു ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് വൈക്കം പോലീസ് കേസെടുത്തു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. ഭാര്യ: മഞ്ജു. മക്കൾ: കൃഷ്ണ, നന്ദന.
from mathrubhumi.latestnews.rssfeed https://ift.tt/2KnGA6q
via
IFTTT
No comments:
Post a Comment