കിഫ്ബിയെ വിമർശിച്ച് സി.എ.ജി. - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, November 14, 2019

കിഫ്ബിയെ വിമർശിച്ച് സി.എ.ജി.

തിരുവനന്തപുരം: കിഫ്ബിയുടെ മുൻകാലപ്രവർത്തനത്തെ വിമർശിച്ച് സി.എ.ജി. കിഫ്ബി പദ്ധതികളിൽ കാലതാമസമുണ്ടായെന്നും കിഫ്ബിക്കായി 100 കോടിരൂപ കടമെടുത്തെങ്കിലും പണം സംസ്ഥാനത്തിന്റെ ധനകാര്യ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും സി.എ.ജി.യുടെ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന ധനകാര്യസ്ഥിതിയെപ്പറ്റിയുള്ള ഓഡിറ്റ് റിപ്പോർട്ടിലാണ് ഈ നിരീക്ഷണങ്ങൾ. റിപ്പോർട്ട് ധനമന്ത്രി തോമസ് ഐസക് വ്യാഴാഴ്ച നിയമസഭയിൽ വെച്ചു. 2018 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തെക്കുറിച്ചാണ് റിപ്പോർട്ട്. കിഫ്ബി ഓഡിറ്റിനെച്ചൊല്ലി സർക്കാരും സി.എ.ജി.യും തമ്മിൽ തർക്കം നിലനിൽക്കെയാണ് റിപ്പോർട്ട് നിയമസഭയിൽ വന്നത്. ചട്ടം 20(2) പ്രകാരമുള്ള ഓഡിറ്റ് ഏൽപ്പിച്ചുകൊടുക്കണമെന്ന് സി.എ.ജി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ചട്ടം 14(1) പ്രകാരമുള്ള ഓഡിറ്റ് അനുവദിച്ചാൽ മതിയെന്നാണു സർക്കാർ നിലപാട്. പ്രഖ്യാപിച്ചത് 15,575 കോടി, നൽകിയത് 47.83 കോടി 2016-'17, 2017-'18 സാമ്പത്തിക വർഷങ്ങളിലായി 15,575 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 26 പദ്ധതികൾക്ക് കിഫ്ബി വഴി പണം നൽകാൻ ഉദ്ദേശിച്ചിരുന്നു. എന്നാൽ, ഇക്കാലയളവിൽ രണ്ട് പദ്ധതികൾക്കായി 47.83 കോടി രൂപ മാത്രമേ നൽകിയുള്ളൂവെന്നു സി.എ.ജി. റിപ്പോർട്ടിൽ പറയുന്നു. 2016-'17 വർഷത്തിൽ 615 കോടി രൂപ ആവശ്യമായിവരുന്ന എട്ട് പദ്ധതികൾക്കുള്ള തുക കിഫ്ബിയിൽ നിന്നാണ് നൽകേണ്ടിയിരുന്നത്. അടുത്ത സാമ്പത്തികവർഷം 14,960 കോടി ആവശ്യമുള്ള 18 പദ്ധതികൾക്കും. എന്നാൽ, രണ്ട് പദ്ധതികൾക്കായി 47.83 കോടി മാത്രമാണ് നൽകിയത്. ഈ പദ്ധതികൾക്കു പുറമേ 2017-18-ൽ കിഫ്ബിയിൽനിന്നുള്ള 9,881 കോടി രൂപയുടെ നിക്ഷേപംകൊണ്ട് 182 റോഡ് പണികൾ, 69 പാലങ്ങളുടെയും മേൽപ്പാലങ്ങളുടെയും പണി, 41 ജലവിതരണ പദ്ധതികൾ എന്നിവയും ഉദ്ദേശിച്ചിരുന്നു. ഈ 292 പ്രവൃത്തികളിൽ 55 എണ്ണത്തിന് അതത് സ്ഥാപനങ്ങൾ പദ്ധതിനിർദേശം സമർപ്പിച്ചു. മൂന്നു പദ്ധതികൾക്കായി 175.91 കോടി രൂപയുടെ അംഗീകാരം നൽകിയ കിഫ്ബി 2018 നവംബർ വരെ 21.08 കോടി മാത്രമാണ് നൽകിയത്. ബാധ്യത രേഖയിലില്ല കിഫ്ബി 2017-'18-ൽ നബാർഡിൽനിന്ന് 100.82 കോടിരൂപയുടെ വായ്പയെടുത്തു. 2.65 കോടി രൂപ പലിശയും നൽകി. ബജറ്റിനു പുറത്തുള്ള ഈ കടംവാങ്ങൽ സംസ്ഥാനത്തിന്റെ ബാധ്യതകളിൽ ഉൾപ്പെടുന്നുവെങ്കിലും ധനകാര്യ കണക്കുകളിൽ അത് രേഖപ്പെടുത്തിയിട്ടില്ലെന്നും സി.എ.ജി. നിരീക്ഷിച്ചു. കിഫ്ബിയിൽ നടന്നത് വർഷം, ബജറ്റിൽ പ്രഖ്യാപിച്ചത്, കിഫ്ബി അംഗീകരിച്ചത്, പണം നൽകിയത് 2016-'17 എട്ടു പദ്ധതികൾ-615കോടി രൂപ നാലു പദ്ധതികൾ-722.78 കോടി ഒരു പദ്ധതി- 47.47 കോടി രൂപ 2017-18 18 പദ്ധതികൾ-14960 കോടി ആറു പദ്ധതികൾ-4228.61 കോടി ഒരു പദ്ധതി-36 ലക്ഷം Content Highlights:cag report criticizes kiifb


from mathrubhumi.latestnews.rssfeed https://ift.tt/2KlakAQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages