തിരുവനന്തപുരം: 2020ലെ സംസ്ഥാന സര്‍ക്കാരിന്റെ പൊതു അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. 26 പൊതു അവധി ദിനങ്ഹളും മൂന്ന് നിയന്ത്രിത അവധി ദിനങ്ങളുമാണ് അടുത്ത വര്‍ഷമുള്ളത്.
ജനുവരിയില്‍ രണ്ടാം തീയതി മന്നം ജയന്തി, ഫെബ്രുവരി 21ന് ശിവരാത്രി, ഏപ്രില്‍ ഒമ്പത് പത്ത് ദിവസങ്ങളില്‍ പെസഹയും ദുഖവെള്‌ലിയും, ഏപ്രില്‍ 14ന് വിഷു, അംബേദ്കര്‍ ജയന്തി. മെയ് ഒന്നിന് മെയ് ദിനം, ജൂലൈ 20ന് കര്‍ക്കടക വാവ്, ജൂലൈ 31ന് ബക്രീദ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം, ഒഗസ്റ്റ് 28 അയ്യങ്കാളി ജയന്തി, ഓഗസ്റ്റ് 29 മുഹ്‌റം. സെപ്റ്റംബര്‍ 1 മൂന്നാം ഓണം, സെപ്റ്റംബര്‍ 2 ശ്രീനാരായണഗുരു ജയന്തി, സെപ്റ്റംബര്‍ 10 ശ്രീകൃഷ്ണജയന്തി, സെപ്റ്റംബര്‍ 21 ശ്രീനാരായണഗുരു സമാധി, ഒക്ടോബര്‍ 2 ഗാന്ധിജയന്തി, ഒക്ടോബര്‍ 24 മഹാനവമി, ഒക്ടോബര്‍ 26 വിജയദശമി, ഒക്ടോബര്‍ 29 നബിദിനം, ഡിസംബര്‍ 25 ക്രിസ്മസ്.
ഞായറാഴ്ച പൊതു അവധി വരുന്നവ- ജനുവരി 26 റിപ്പബ്ലിക് ദിനം, ഏപ്രില്‍ 12 ഈസ്റ്റര്‍, മേയ് 24 ഈദുല്‍ ഫിത്ര്‍, ഓഗസ്റ്റ് 30 ഒന്നാം ഓണം. രണ്ടാം ശനിയാഴ്ചയാണ് ദീപാവലി നവംബര്‍ 14. നിയന്ത്രിത അവധികള്‍: മാര്‍ച്ച് 12 അയ്യാ വൈകുണ്ഠസ്വാമി ജയന്തി, ഓഗസ്റ്റ് 3 ആവണി അവിട്ടം, സെപ്റ്റംബര്‍ 17 വിശ്വകര്‍മദിനം.
from mangalam.com https://ift.tt/33azIAv
via IFTTT
No comments:
Post a Comment