കശ്മീര്‍ പ്രശ്‌നവും സാമ്പത്തീക പ്രശ്‌നങ്ങള്‍ക്കും ഇടയില്‍ ഇമ്രാന്‍ ഖാനെ പ്രതിസന്ധിയിലാക്കി പ്രതിപക്ഷത്തിന്റെ ആസാദി റാലി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 1, 2019

കശ്മീര്‍ പ്രശ്‌നവും സാമ്പത്തീക പ്രശ്‌നങ്ങള്‍ക്കും ഇടയില്‍ ഇമ്രാന്‍ ഖാനെ പ്രതിസന്ധിയിലാക്കി പ്രതിപക്ഷത്തിന്റെ ആസാദി റാലി

ഇസ്ലാമബാദ്: പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികളുടെ പ്രതിഷേധ റാലി. ലക്ഷക്കണക്കിന് ആളുകളാണ് റാലിയില്‍ പങ്കെടുത്തത്.

ഇമ്രാന്‍ ഖാന്റെ ഭരണം ജനാധിപത്യത്തിന് വെല്ലുവിളിയാണെന്ന് പ്രമുഖ മതസംഘടനയായ ജാമിയത്ത് ഉലെമ ഇ ഇസ്ലാം ഫസല്‍ നേതാവ് മൗലാന ഫസലുര്‍ റഹ്മാന്‍ റാലിയില്‍ പറഞ്ഞു.

ഒക്ടോബര്‍ 27 ന് ദക്ഷിണ സിന്ധ് പ്രവശ്യയില്‍ നിന്നും ആരംഭിച്ച 31ന് ഇസ്ലാമബാദില്‍ എത്തിച്ചേരുകയായിരുന്നു. പാകിസ്താനെ നടക്കിയ ട്രെയിന്‍ ദുരന്തത്തെ തുടര്‍ന്ന് പ്രതിഷേധ റാലി മാറ്റി വയ്ക്കുകയായിരുന്നു. പ്രതിപക്ഷപാര്‍ട്ടികളായ പാകിസ്താന്‍ മുസ്ലീം ലീഗ് (നവാസും) പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും മാര്‍ച്ചിനെ പിന്തുണച്ചിരുന്നു.

പ്രധാനമന്ത്രിയുടെ സാമ്പത്തീക രംഗത്തെ തെറ്റായ രീതിയിലുള്ള ഇടപെടലും മോശം ഭരണവും സാധാരണക്കാരായ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് റാലിയെ അഭിസംബോധന ചെയ്ത് റഹ്മാന്‍ പറഞ്ഞു.

2018ലെ തിരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയാണ് ഇമ്രാന്‍ ഖാന്‍ അധികാരത്തിലെത്തിയതെന്നും പ്രക്ഷോഭകര്‍ ആരോപിച്ചു. ഇമ്രാന്‍ രാജിവെക്കണമെന്നും അതുവരെ പ്രതിഷേധത്തില്‍ നിന്നും പിന്മാറില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസത്തിനകം രാജി വയ്ക്കണമെന്ന് പ്രതിപക്ഷസംഘം ആവശ്യപ്പെട്ടു. എന്നാല്‍ രാജി വയ്ക്കില്ലെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കി.



from mangalam.com https://ift.tt/323TgW1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages