സുനിൽ കുടുംബാംഗങ്ങളോടൊപ്പം വീടിന് മുന്നിൽ മുഹമ്മ: കുളത്തിൽ വീണുപിടഞ്ഞ പിഞ്ചുകുഞ്ഞിനെ രക്ഷിച്ച എട്ടാംക്ലാസുകാരൻ സുനിലിനെ കാണാൻ നാടൊന്നാകെ വീട്ടിലേക്കെത്തി. തിങ്കളാഴ്ച മണ്ണഞ്ചേരി കാവുങ്കൽ ചെരുകോട് വീട്ടിലെത്തിയവരെ കണികണ്ടാണ് സുനിൽ ഉണർന്നത്. സുനിലും അമ്മാവൻ ബാലുവും ചേർന്നാണ് ഞായറാഴ്ച കാവുങ്കൽ വടക്കേ തൈയിൽ നൗഷാദിന്റെ രണ്ടരവയസ്സുള്ള കുഞ്ഞിനെ അദ്ഭുതകരമായി രക്ഷപ്പെടുത്തിയത്. സൈക്കിളിൽ പോകുകയായിരുന്ന ഇവർ റോഡിനടുത്തുള്ള കുളത്തിൽ എന്തോ ഇളകുന്നത് ശ്രദ്ധിച്ചു. മീനാണെന്നാണ് ആദ്യം കരുതിയത്. പിടയുന്നത് ഒരു പിഞ്ചുകുഞ്ഞാണെന്നു കണ്ടതോടെ സുനിൽ കുളത്തിലേക്കു ചാടി. പിന്നാലെ അമ്മാവനും. രണ്ടുപേരുംകൂടി കുഞ്ഞിനെ കരയ്ക്കെത്തിച്ചു. മാധ്യമങ്ങളിലുടെയും മറ്റും വാർത്തയറിഞ്ഞ് അയൽജില്ലകളിൽനിന്നുപോലും ആളുകൾ സുനിലിനെ തേടിയെത്തി. മുഹമ്മ എ.ബി. വിലാസം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയാണ് സുനിൽ. സ്കൂൾഅസംബ്ലിയിൽ സ്വീകരണമൊരുക്കി കാത്തിരുന്നെങ്കിലും സുനിൽ എത്തിയിരുന്നില്ല. അന്വേഷിച്ചപ്പോൾ പനിപിടിച്ച് കിടപ്പിലാണെന്നറിഞ്ഞു. ഉടൻ പ്രധാനാധ്യാപിക പി.കെ. ഷക്കീല ഹയർസെക്കൻഡറി പ്രിൻസിപ്പൽ പി. സജീവ്, പി.ടി.എ. പ്രസിഡന്റ് എൻ.ടി. റെജി, ക്ലാസ് ടീച്ചർ ടി.ജി. വിജയലക്ഷ്മി, അധ്യാപകരായ സാബുമോൻ, ബിജോ കുഞ്ചെറിയ, മുഹമ്മ പോലീസ് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ. ലൈസാദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു. സുനിലിനെ കൂട്ടുകാർക്കായി സ്കൂളിലേക്കു കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. വീടുകണ്ട് കൂട്ടുകാർ ഞെട്ടി സുനിലിന്റെ വീടിന്റെ ശോച്യാവസ്ഥകണ്ട് ആദരിക്കാനെത്തിയവർ അമ്പരന്നു. വാതിലും ജനലുമില്ലാത്ത ഒറ്റമുറിമാത്രമുള്ള കൊച്ചുവീട്. പണിതീരാത്ത വീട്ടിൽ നല്ല കസേരയോ കട്ടിലോ ഇല്ല. അമ്മൂമ്മയുടെ പേരിലുള്ളതാണ് വീട്. അച്ഛൻ രണ്ടുവർഷംമുമ്പ് കുടുംബത്തെ ഉപേക്ഷിച്ചുപോയി. അമ്മ കാവേരിയും അമ്മൂമ്മ സരസുവും സഹോദരങ്ങളായ സുധീഷും സുധനും സുകന്യയും ഈ വീട്ടിലാണു താമസിക്കുന്നത്. സുനിലിനെ ആദരിക്കാൻ എ.ബി.വി.എച്ച്.എസ്.എസിലെ വിദ്യാർഥികളും അധ്യാപകരും എത്തിയപ്പോൾ വർഷങ്ങൾക്കുമുമ്പ് നാടോടികളായി ഇവിടെയെത്തി താമസമുറപ്പിച്ചതാണ് സുനിലിന്റെ കുടുംബം. അമ്മൂമ്മ കൈനോട്ടക്കാരിയാണ്. അമ്മ കാവേരി കറിക്കത്തി വിൽപ്പന നടത്തുന്നതുകൊണ്ടാണ് വീട് കഴിയുന്നത്. Content Highlights:appreciation from teachers and relatives
from mathrubhumi.latestnews.rssfeed https://ift.tt/2NBBRQk
via
IFTTT
No comments:
Post a Comment