ഇന്ദിരാഭവന്‍ വൃദ്ധസദനമാകും! കെ.പി.സി.സി. പുനഃസംഘടനയില്‍നിന്നു യുവാക്കള്‍ പുറത്ത് ; ഷഷ്ടിപൂര്‍ത്തി പിന്നിടാത്തവര്‍ നാലുപേര്‍ മാത്രം! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 12, 2019

ഇന്ദിരാഭവന്‍ വൃദ്ധസദനമാകും! കെ.പി.സി.സി. പുനഃസംഘടനയില്‍നിന്നു യുവാക്കള്‍ പുറത്ത് ; ഷഷ്ടിപൂര്‍ത്തി പിന്നിടാത്തവര്‍ നാലുപേര്‍ മാത്രം!

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള കെ.പി.സി.സി. പുനഃസംഘടനയില്‍നിന്നു യുവാക്കള്‍ പുറത്ത്. ''നോക്കുകുത്തി''യായി 33-40 വയസുള്ള രണ്ടോ മൂന്നോ പേരെ ഉള്‍പ്പെടുത്തിയതൊഴിച്ചാല്‍ ബാക്കിയെല്ലാം 65-75 വയസുള്ള വയോധികര്‍. ഷഷ്ടിപൂര്‍ത്തി പിന്നിടാത്തവര്‍ നാലുപേര്‍ മാത്രം! കെ.എസ്.യു. മുന്‍ പ്രസിഡന്റ് വി.എസ്. ജോയി(33)യാണു പട്ടികയിലെ ''ബേബി''.

പുതിയ രണ്ടു വര്‍ക്കിങ് പ്രസിഡന്റുമാരായി 55 വയസുള്ള വി.ഡി. സതീശനെയും 70 വയസുള്ള തമ്പാനൂര്‍ രവിയേയുമാണ് ഉള്‍പ്പെടുത്തിയത്. എം.പിമാരായ കൊടിക്കുന്നില്‍ സുരേഷിനെയും കെ. സുധാകരനെയും വര്‍ക്കിങ് പ്രസിഡന്റുമാരായി നിലനിര്‍ത്തുകയും ചെയ്തു.

ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയില്‍ മുന്‍ഭാരവാഹികളും ജനപ്രതിനിധികളുമല്ലാതെ പുതുമുഖങ്ങള്‍ തുലോം തുച്ഛം. ഗ്രൂപ്പുകള്‍ നിര്‍ദേശിച്ചവരെ അതേപടി ഉള്‍പ്പെടുത്തിയാണു പട്ടിക െഹെക്കമാന്‍ഡിനു െകെമാറിയത്. പുതുതായി എട്ടു െവെസ് പ്രസിഡന്റുമാരെ നിര്‍ദേശിച്ചതില്‍ എ, ഐ ഗ്രൂപ്പുകള്‍ നാലുവീതം പങ്കുവച്ചു. (ശൂരനാട് രാജശേഖരന്‍, വര്‍ക്കല കഹാര്‍, അടൂര്‍ പ്രകാശ് എം.പി, ജോസഫ് വാഴയ്ക്കന്‍, കെ.സി. റോസക്കുട്ടി, കെ.പി. ധനപാലന്‍, മുന്‍മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ. ബാബു).

ട്രഷററായി എ ഗ്രൂപ്പുകാരനും എഴുപത്തിനാലുകാരനുമായ കെ.കെ. കൊച്ചുമുഹമ്മദിന്റെ പേരാണു നിര്‍ദേശിച്ചിരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എ ഗ്രൂപ്പ് നല്‍കിയ പട്ടികയില്‍ വി.എ. കരീം, പാലോട് രവി, വര്‍ക്കല കഹാര്‍, ജി. പ്രതാപവര്‍മ തമ്പാന്‍, ഷാനവാസ് ഖാന്‍, കെ.സി. അബു, മുഹമ്മദ് കുഞ്ഞി, ഡൊമനിക് പ്രസന്റേഷന്‍, അബ്ദുള്‍ മുത്തലിബ്, പി. മാധവന്‍, സദാശിവന്‍ നായര്‍, റോയ് കെ. പൗലോസ്, കുര്യന്‍ ജോയി, വി.എസ്. ജോയി, എഴുകോണ്‍ നാരായണന്‍, എന്നിവരാണുള്ളത്.

കരകുളം കൃഷ്ണപിള്ള, എന്‍. സുബ്രഹ്മണ്യന്‍, വി.ജെ. പൗലോസ്, കെ.പി. കുഞ്ഞിക്കണ്ണന്‍, കെ. സുരേന്ദ്രന്‍, പത്മജാ വേണുഗോപാല്‍, രമണി പി. നായര്‍, നീലകണ്ഠന്‍, സജീവ് മാറോളി, എ.എ. ഷുക്കൂര്‍, പി.എം. നിയാസ്, കെ.പി. അനില്‍കുമാര്‍, സി.ആര്‍. മഹേഷ്. എന്നിവരാണ് ഐ ഗ്രൂപ്പ് പട്ടികയിലുള്ളത്.

ഇതില്‍ മഹേഷും അനില്‍കുമാറും 51 വയസില്‍ താഴെയുള്ളവരാണ്. ബാക്കിയുള്ളവര്‍ 62-76 വയസുകാര്‍. വി.എം. സുധീരന്റെ പ്രതിനിധികളായി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു ടോമി കല്ലാനി, ജോണ്‍സണ്‍ എബ്രഹാം എന്നിവരാണുള്ളത്. ഇരുവര്‍ക്കും 65-ല്‍ താഴെ പ്രായം. ഡി. സുഗതന്‍ (71) പി.സി. ചാക്കോയുടെ പ്രതിനിധിയായി പട്ടികയിലുണ്ട്.



from mangalam.com https://ift.tt/2rEKmlf
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages