തിരുവനന്തപുരം: വാളയാര്‍ പീഡനക്കേസ്, മാവോയിസ്റ്റ് കൂട്ടക്കൊല, യു.എ.പി.എ. അറസ്റ്റ്, ഇടുക്കിയിലെ ഭൂമിപതിവ് ചട്ടഭേദഗതി... വിവാദങ്ങള്‍ക്കുമേല്‍ വിവാദങ്ങളുയരുമ്പോള്‍ അതിന്റെ മറവില്‍ ഭൂമിയും റിസോര്‍ട്ടുകളും വാങ്ങിക്കൂട്ടി സി.പി.എം. നേതാക്കള്‍.
അടുത്തിടെ വാഗമണില്‍ ബിനാമി പേരില്‍ രണ്ടു റിസോര്‍ട്ടുകളാണു നേതാക്കള്‍ സ്വന്തമാക്കിയത്. പ്രത്യുപകാരമായി, ഇടനിലനിന്ന പ്രാദേശികനേതാവിന്റെ ഏക്കര്‍ കണക്കിനു െകെയേറ്റഭൂമിക്കു പട്ടയം നല്‍കാനും നീക്കം.
വാഗമണ്‍ തലയംകാനത്താണു നേതാക്കള്‍ റിസോര്‍ട്ട് സ്വന്തമാക്കിയത്. പ്രമുഖ സി.പി.എം. മന്ത്രിയുടെ സഹോദരീപുത്രന്റെ പേരിലാണ് ഒന്ന്. മറ്റൊന്ന് ഉന്നത സി.പി.എം. നേതാവിന്റെ മകന്റെ സുഹൃത്തിന്റെ പേരിലും. ഇരുനേതാക്കളും നിരവധി ആരോപണങ്ങള്‍ നേരിടുന്നവരാണ്.
പൂഞ്ഞാര്‍ തെക്കേക്കര സ്വദേശിയായ പാര്‍ട്ടിയുടെ പ്രാദേശികനേതാവാണ് ഇടപാടിന് ഇടനിലനിന്നത്. സ്ഥലം ഇടപാടുകാരനായ ഇയാള്‍ സി.പി.എം. ഭാരവാഹിയായതോടെയാണു സംസ്ഥാനനേതാക്കളുടെ ഇടനിലക്കാരനായത്.
നേതാക്കളുടെ ആഡംബര റിസോര്‍ട്ടുകളെക്കുറിച്ചുള്ള രേഖകള്‍ വാഗമണ്‍ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥര്‍ പൂഴ്ത്തിയിരിക്കുകയാണ്. ഇടനിലക്കാരനായ പ്രാദേശികനേതാവ് െകെയേറിയ സ്ഥലത്തിനു പട്ടയം നല്‍കാന്‍ നീക്കം തുടങ്ങിയതോടെയാണു സംഭവം വിവാദമായത്.
പാര്‍ട്ടിയിലും ഇക്കാര്യം ചര്‍ച്ചയായി. വാഗമണിലെ ഭൂമി കയ്യേറ്റങ്ങള്‍ ഏറെക്കാലമായി തുടരുന്നതാണ്. കോണ്‍ഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ െപെന്‍മരക്കാടിനു സമീപം സര്‍ക്കാര്‍ഭൂമി െകെയേറിയതാണ് ഇതില്‍ പ്രധാനം.
സി.പി.എം. ഇതിനെതിരേ സമരം തുടങ്ങാന്‍ തീരുമാനിച്ചെങ്കിലും വിവാദ പ്രാദേശികനേതാവ് ഇടപ്പെട്ട് ഒഴിവാക്കി. ഇതിനു പിന്നാലെയാണു പ്രമുഖ സി.പി.എം. നേതാക്കള്‍ ബിനാമി പേരില്‍ കുറഞ്ഞവിലയ്ക്ക് രണ്ടു റിസോര്‍ട്ടുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇവ രണ്ടും െകെയേറ്റഭൂമിയിലുമാണ്.
from mangalam.com https://ift.tt/2KhfVYO
via IFTTT
No comments:
Post a Comment