ന്യൂഡൽഹി: 'ശിവലിംഗത്തിലെ തേൾ' പരാമർശത്തിനെതിരായ ക്രിമിനൽ അപകീർത്തിക്കേസിൽ ഹാജരാകാതിരുന്ന കോൺഗ്രസ് എം.പി. ശശി തരൂരിനു വാറന്റ്. 27-നു കോടതിയിൽ ഹാജരാകണമെന്നാണ് ചീഫ് മെട്രൊപൊളിറ്റൻ മജിസ്ട്രേറ്റ് നവീൻ കശ്യപ് അയച്ച വാറന്റിലെ നിർദേശം. 5000 രൂപ കെട്ടിവെക്കാനും നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ഒക്ടോബറിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് തരൂർ വിവാദപരാമർശം നടത്തിയത്. പരാതിക്കാരനായ ബി.ജെ.പി. നേതാവ് രാജീവ് ബബ്ബറിനും കോടതിയിൽ ഹാജരാകാത്തതിന് 500 രൂപ പിഴ വിധിച്ചിട്ടുണ്ട്. പ്രസ്താവന മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്. കേസിൽ ജൂണിൽ ഹാജരായ തരൂരിന് 20,000 രൂപയുടെ വ്യക്തിഗത ബോണ്ടിൽ ജാമ്യം അനുവദിച്ചിരുന്നു. Content Highlights:Shashi Tharoor MP Congress
from mathrubhumi.latestnews.rssfeed https://ift.tt/2peR8xh
via
IFTTT
No comments:
Post a Comment