മുഖ്യമന്ത്രിക്ക് ഇനി ഓൺലൈനായി പരാതിനൽകാം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 12, 2019

മുഖ്യമന്ത്രിക്ക് ഇനി ഓൺലൈനായി പരാതിനൽകാം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും ഇനി ഓൺലൈനായി പരാതികൾ നൽകാം. പരിഹാരം പ്രതീക്ഷിച്ചുള്ള നീണ്ട കാത്തിരിപ്പിന് ഇതോടെ വിരാമമായി. www.cmo.kerala.gov.in എന്ന വെബ്സൈറ്റ് വഴി പരാതി നൽകാം. പരാതിപരിഹാരം ലക്ഷ്യമിട്ട് പന്ത്രണ്ടായിരത്തോളം സർക്കാർ ഓഫീസുകളെ ഈ ഓൺലൈൻ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. അപേക്ഷ നൽകിയാലുടൻ പരാതിക്കാരന് അപേക്ഷാ നമ്പർ സഹിതമുള്ള വിവരങ്ങൾ എസ്.എം.എസായി ലഭിക്കും. ഈ നമ്പർ ഉപയോഗിച്ച് പിന്നീട് അപേക്ഷയുടെ വിവരമന്വേഷിക്കാം. സാധാരണ പരാതികൾ 21 ദിവസത്തിനകം തീർപ്പാക്കാനാണു ലക്ഷ്യമിട്ടിട്ടുള്ളത്. നിലവിൽ 898 ദിവസംവരെയാണ് ഇതിനായെടുക്കുന്നത്. ദുരിതാശ്വാസ സഹായത്തിനായി അപേക്ഷിച്ചാൽ 175 ദിവസമാണ് ഫയൽ തീർപ്പാക്കാനെടുത്തിരുന്നത്. ഇത് 22 ആയി കുറയ്ക്കാനാകുമെന്നാണു കരുതുന്നത്. പരാതിയിൽ തീർപ്പാകുന്നതുവരെ ഈ ഫയൽ ഓൺലൈൻ സംവിധാനത്തിലുണ്ടാകും. 0471 2517297 എന്ന നമ്പറിലും 0471 155300 എന്ന ടോൾഫ്രീ നമ്പറിലും വിവരങ്ങളറിയാം. സർക്കാർ അധികാരമേറ്റ ശേഷം 2,36,589 പരാതികൾ ലഭിച്ചതിൽ 1,65,936 എണ്ണം പരിഹരിച്ചു. 70,653 എണ്ണത്തിൽ നടപടി തുടരുകയാണ്. content highlights:online complaint with chief minister kerala


from mathrubhumi.latestnews.rssfeed https://ift.tt/33HZVGJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages