‘കേരള മോഡൽ’ ന്യൂജെൻ ലാൻഡ്‌ഫോൺ രാജ്യമെങ്ങും നടപ്പാക്കാൻ ബി.എസ്.എൻ.എൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 6, 2019

‘കേരള മോഡൽ’ ന്യൂജെൻ ലാൻഡ്‌ഫോൺ രാജ്യമെങ്ങും നടപ്പാക്കാൻ ബി.എസ്.എൻ.എൽ

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ അന്നമനട ടെലിഫോൺ എക്സ്ചേഞ്ചിൽ വിജയകരമായി നടപ്പാക്കിയ ന്യൂജെൻ ലാൻഡ് ഫോൺ സംവിധാനം രാജ്യമാകെ വ്യാപിപ്പിക്കാൻ ബി.എസ്.എൻ.എൽ. അതിവേഗ ഇൻർനെറ്റും കേബിൾ ടി.വി.യും മൊബൈലിൽ കോൾ ചെയ്യാവുന്ന ലാൻഡ്‌ഫോണും ചുരുങ്ങിയ ചെലവിൽ ഒറ്റകണക്‌ഷനിൽ എത്തിക്കുന്ന ഈ സംവിധാനം കേരള മോഡൽ എന്ന പേരിലാണ് ബി.എസ്.എൻ.എൽ. പരിഗണിക്കുന്നത്. പ്രവർത്തനത്തിൽ തൃപ്തി രേഖപ്പെടുത്തിയ ബി.എസ്.എൻ.എൽ. കേരള ചീഫ് ജനറൽ മാനേജർ പി.ടി. മാത്യു ഇത് ഡൽഹിയിലെ കോർപ്പറേറ്റ് ഓഫീസിലെ ഉന്നത അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. അന്നമനടയിൽ വിജയംകണ്ട പദ്ധതിയെക്കുറിച്ച് ‘മാതൃഭൂമി’ പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് കേരള സർക്കിൾ ഇക്കാര്യത്തിൽ താത്പര്യമെടുത്തത്. എറണാകുളം മൊബൈൽ സർവീസ് സെന്ററിലെ ജൂനിയർ ടെലികോം ഓഫീസർ അനൂപ് കെ. ജയനാണ് ഈ സംവിധാനത്തിന്റെ ബുദ്ധികേന്ദ്രം. ഇദ്ദേഹത്തിന് ബി.എസ്.എൻ.എൽ. കേരള ചീഫ് ജനറൽ മാനേജർ പ്രശസ്തിപത്രം സമ്മാനിച്ചു. ബി.എസ്.എൻ.എല്ലിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കാൻ ന്യൂജെൻ ലാൻഡ് ഫോണിനാവുമെന്നാണ് കേരള സർക്കിളിന്റെ വിലയിരുത്തൽ. കോർപ്പറേറ്റ് ഓഫീസിൽ രണ്ടാഴ്ചയ്ക്കകം ഈ പദ്ധതിയുടെ സോദാഹരണ വിവരണം നടക്കും. അതിനുമുന്നോടിയായി ബെംഗളൂരുവിലെ ഓൾഇന്ത്യ നെറ്റ്‌വർക്ക് ഓപ്പറേറ്റിങ് സെന്ററിൽ ട്രയൽറൺ തുടങ്ങി. രാജ്യത്താകെ നടപ്പാക്കുമ്പോൾ എന്തെങ്കിലും സാങ്കേതികപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അവ പരിഹരിക്കുന്നത് ഈ ട്രയൽ റണ്ണിലായിരിക്കും. ഇത് പൂർത്തിയായശേഷം കോർപ്പറേറ്റ് ഓഫീസിൽ ബി.എസ്.എൻ.എൽ. ചെയർമാനും മാനേജിങ് ഡയറക്ടറുമായ പി.കെ. പർവാറിന്റെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും മുന്നിൽ അവതരിപ്പിക്കും. തുടർന്നായിരിക്കും അന്തിമ അനുമതിയോടെ രാജ്യത്തെ എല്ലാ എക്സ്‌ചേഞ്ചുകളിലേക്കും വ്യാപിക്കാനുള്ള നടപടികൾ തുടങ്ങുക. ന്യൂജെൻ ലാൻഡ് ഫോണിന്റെ ആകർഷണങ്ങൾ *ലാൻഡ് ഫോണിലെ കോളുകൾ മൊബൈലിൽ സ്വീകരിക്കാം. മൊബൈലിൽനിന്ന് ലാൻഡ്ഫോൺ കോളും വിളിക്കാം. ലാപ്‌ടോപ്പ്, ഡെസ്‌ക്‌ടോപ്പ് എനിവയിലും ലാൻഡ്‌ഫോൺ കോളുകൾ വിളിക്കുകയും സ്വീകരിക്കുകയും ചെയ്യാം. *ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ*ഇഴയാത്ത ഇന്റർനെറ്റ്*800-ൽ പരം ടി.വി.ചാനലുകൾ. ടി.വി.കാണുമ്പോൾ ഡേറ്റ കുറയുന്നില്ല. പദ്ധതി ഇങ്ങനെഇപ്പോൾ എക്സ്ചേഞ്ചുകളിൽ എത്തിനിൽക്കുന്ന ഒപ്റ്റിക്കൽ ഫൈബർകേബിൾ അവിടെനിന്ന്‌ വീടുകളിലെത്തിക്കും. ഇത്തരം കണക്‌ഷൻ കൊടുക്കാൻ ബി.എസ്.എൻ.എല്ലിനു മാത്രമായി സംരംഭകരെ കണ്ടെത്തും. ബിൽതുകയുടെ പകുതി സംരംഭകർക്ക്. അന്നമനടയിൽ ഇപ്പോൾ 100 കണക്‌ഷനുകൾ പിന്നിട്ടു. വൈറ്റില, ആലപ്പുഴ, പയ്യന്നൂർ എന്നിവടങ്ങളിൽ പണികൾ തുടങ്ങി. സംസ്ഥാനത്ത് മുപ്പതോളം സ്ഥലങ്ങളിൽ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി.


from mathrubhumi.latestnews.rssfeed https://ift.tt/33pnqo2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages