പ്ലാസ്റ്റിക്കിനോളം തലവേദനയാകും നിരോധനം നടപ്പാക്കലും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 22, 2019

പ്ലാസ്റ്റിക്കിനോളം തലവേദനയാകും നിരോധനം നടപ്പാക്കലും

തിരുവനന്തപുരം:പുതുവർഷംമുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിക്കുന്നതോടെ സംസ്ഥാനത്തിന്റെ പ്ലാസ്റ്റിക് മാലിന്യ തലവേദനയ്ക്ക് ചെറിയൊരളവിലെങ്കിലും ആശ്വാസമുണ്ടായേക്കും. അതേസമയം, ഒന്നരമാസത്തിനകം നടപ്പാക്കണമെന്നത് പ്ലാസ്റ്റിക് മാലിന്യംപോലെ തലവേദനയുമാകും. ഭക്ഷ്യവസ്തുക്കൾ എത്തുന്ന പായ്ക്കറ്റുകൾ നിരോധനപ്പട്ടികയിൽ ഇല്ല. അതിനാൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് മാലിന്യം പൂർണമായും ഒഴിവാക്കപ്പെടില്ല. സംസ്ഥാനത്ത് ഭക്ഷ്യവസ്തുക്കളെത്തുന്ന വൻകിട കമ്പനികളുടെ പാക്കറ്റുകളെല്ലാം മൾട്ടിലെയർ പ്ലാസ്റ്റിക് ഉപയോഗിച്ചുള്ളവയാണ്. കേരള ബിവറേജസ് കോർപ്പറേഷൻ, മിൽമ, വാട്ടർ അതോറിറ്റി എന്നീ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികളും കവറുകളും തിരികെവാങ്ങി പണംനൽകാൻ ബാധ്യസ്ഥരാണ്. മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട എക്സ്റ്റെൻഡഡ് പ്രൊഡ്യൂസേഴ്സ് റെസ്പോൺസിബിലിറ്റി നയപ്രകാരമാണിത്. മറ്റ് വൻകിട ബ്രാൻഡുകളുടെ ഉത്പന്നങ്ങളും ഇങ്ങനെ എത്തുന്നുണ്ട്. എന്നാൽ, ഈ നയത്തിന്റെ പരിധി ഉത്പന്നങ്ങൾ നിർമിക്കുന്ന സ്ഥലത്തായിരിക്കും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് നിരോധിക്കുന്നതോടെ വൻകിട ഉത്പന്നങ്ങളുടെ സംസ്ഥാനത്തെ മൊത്തവിതരണക്കാർക്കാകും ഇതു നടപ്പാക്കാനുള്ള ബാധ്യത. പ്ലാസ്റ്റിക് പ്രതിസന്ധി * വർഷം സംസ്ഥാനത്തുണ്ടാകുന്ന പ്ലാസ്റ്റിക് മാലിന്യം- 44382.85 ടൺ * സംസ്ഥാനത്തുള്ള പ്ലാസ്റ്റിക് നിർമാണ യൂണിറ്റുകൾ- 805 * പ്ലാസ്റ്റിക് പുനരുപയോഗ യൂണിറ്റുകൾ-214 * ക്ലീൻ കേരള കമ്പനി വിവിധ ആവശ്യങ്ങൾക്കായി വിതരണംചെയ്ത പൊടിഞ്ഞ പ്ലാസ്റ്റിക്- 574.379 മെട്രിക് ടൺ * ക്ലീൻ കേരള കമ്പനി അംഗീകാരം നൽകിയ പ്ലാസ്റ്റിക് പൊടിക്കൽ യൂണിറ്റുകൾ- 219 * ഉത്പാദനം തുടങ്ങിയവ- 56 ബദലുണ്ട്, ധാരാളം ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിരോധനം വരുമ്പോഴും അവയ്ക്ക് ബദലായി ഉപയോഗിക്കാവുന്നവ വിപണികളിൽ ഇപ്പോൾതന്നെ സുലഭം * പ്ലാസ്റ്റിക് കാരിബാഗുകൾക്ക് പകരം തുണി, പേപ്പർ സഞ്ചികൾ ഇപ്പോൾതന്നെ പ്രചാരത്തിലുണ്ട്. കൂടാതെ പ്ലാസ്റ്റിക് കാരിബാഗുകൾപോലെ തോന്നുന്ന സഞ്ചികളും വിപണിയിലുണ്ട്. തിളച്ച വെള്ളത്തിൽ ലയിച്ചുപോകുന്നതും മണ്ണിൽ അലിഞ്ഞുചേരുന്നതുമാണിവ * പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരമായി പേപ്പറിലും പാള, ഇല എന്നിവയിൽ തീർത്ത ഒറ്റത്തവണ ഉപയോഗിക്കാവുന്ന പാത്രങ്ങൾ കിട്ടും * പേപ്പറിൽ നിർമിച്ച സ്ട്രോയും സുലഭം * മേശവിരിപ്പുകളും തുണിയിലേക്ക് മാറിക്കഴിഞ്ഞു * പെറ്റ്ബോട്ടിലുകളും സ്റ്റീലിലുള്ളവയ്ക്കാണ് ഇപ്പോൾ പ്രിയം Content Highlights:single use plasic ban is very difficult to do with in one and half month


from mathrubhumi.latestnews.rssfeed https://ift.tt/37vzCWH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages