മുംബൈ: ഇന്ത്യയിലെ ആദ്യ സ്വകാര്യതീവണ്ടിയായ ലഖ്‌നൗ-ഡൽഹി തേജസ് എക്സ്പ്രസിന് 21 ദിവസംകൊണ്ട് ലഭിച്ചത് 70 ലക്ഷം രൂപയുടെ ലാഭം. ടിക്കറ്റ് വിൽപ്പനവഴി 3.70 കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. ഓടിത്തുടങ്ങിയ ഒക്ടോബർ അഞ്ചുമുതൽ 28വരെ സർവീസ് നടത്തിയ 21 ദിവസത്തെ കണക്കാണിത്. റെയിൽവേയുടെ ഉപകമ്പനിയായ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ(ഐ.ആർ.സി.ടി.സി.) ആണ് തേജസ് എക്സ്‌പ്രസ് സർവീസ് നടത്തുന്നത്.ശരാശരി 80-85 ശതമാനം സീറ്റുകൾ നിറഞ്ഞാണ് ഈ ട്രെയിൻ സർവീസ് നടത്തുന്നത്. ആഴ്ചയിൽ ആറുദിവസമോടുന്ന തീവണ്ടിക്ക് ദിവസം ശരാശരിവരുമാനം 17.50 ലക്ഷം രൂപയാണ്; ചെലവ് 14 ലക്ഷവും. 21 ദിവസം സർവീസിന് ചെലവായത് മൂന്നുകോടി രൂപയാണ്. തീവണ്ടി വൈകിയാൽ നഷ്ടപരിഹാരം, മികച്ച ഭക്ഷണം, 25 ലക്ഷം രൂപയുടെവരെ ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയവയാണ് തേജസിലെ യാത്രക്കാർക്ക് ഐ.ആർ.സി.ടി.സി. വാഗ്ദാനംചെയ്യുന്നത്.കേരളത്തിലേതടക്കം 150 സ്വകാര്യതീവണ്ടിസർവീസുകൾ തുടങ്ങാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ഇതിന് ഊർജംപകരുന്നതാണ് ആദ്യ സർവീസിനുലഭിച്ച മികച്ചപ്രതികരണം. രണ്ടാമത്തെ സ്വകാര്യ തീവണ്ടി മുംബൈ-അഹമ്മദാബാദ് പാതയിൽ ഈമാസം സർവീസ് തുടങ്ങാനിരിക്കുകയാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2O5l5bc
via
IFTTT
No comments:
Post a Comment