ബിസിനസ് ആവശ്യത്തിന് 10 ലക്ഷം വാങ്ങി, വീടിന്റെ വസ്തുവിന്റെ പ്രമാണം കൂടി ആവശ്യപ്പെട്ടു ; പുനര്‍വിവാഹിതയായ യുവതിയെ ഒരു വര്‍ഷം തികയും മുമ്പ് ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 12, 2019

ബിസിനസ് ആവശ്യത്തിന് 10 ലക്ഷം വാങ്ങി, വീടിന്റെ വസ്തുവിന്റെ പ്രമാണം കൂടി ആവശ്യപ്പെട്ടു ; പുനര്‍വിവാഹിതയായ യുവതിയെ ഒരു വര്‍ഷം തികയും മുമ്പ് ഭര്‍ത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

കൊല്ലം: കുണ്ടറ മുളവനയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പോലീസില്‍ കീഴടങ്ങി. ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു കുറ്റസമ്മതം നടത്തി. കുണ്ടറ മുളവന കശുവണ്ടി ഫാക്ടറി ജങ്ഷന്‍ ചരുവിള പുത്തന്‍വീട്ടില്‍ റിട്ട. പഞ്ചായത്തു ജീവനക്കാരന്‍ മോഹനന്റെയും ബിന്ദുവിന്റെയും ഏക മകളായ കൃതി മോഹനെ(25)യാണു കഴിഞ്ഞ രാത്രി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഒളിവിലായിരുന്ന ഭര്‍ത്താവ് കൊല്ലം എസ്.എന്‍. കോളജ് ജങ്ഷന്‍ എം.ആര്‍.എ 12 ബി ദേവിപ്രിയയില്‍ െവെശാഖ് െബെജു (28) ഇന്നലെ െവെകിട്ടു കുണ്ടറ പോലിസില്‍ കീഴടങ്ങിയാണു കുറ്റസമ്മതം നടത്തിയത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കൃതി മോഹന്‍ നാലു വര്‍ഷം മുമ്പു തലച്ചിറ സ്വദേശിയെ വിവാഹം കഴിച്ചിരുന്നു.

ആ ബന്ധത്തില്‍ മൂന്നു വയസുള്ള മകളുണ്ട്. വിവാഹമോചനത്തിനു ശേഷമാണു കഴിഞ്ഞ ഫെബ്രുവരി രണ്ടിനു െവെശാഖിനെ വിവാഹം കഴിച്ചത്. തുടര്‍ന്ന് ഗള്‍ഫിലേക്കു പോയ െവെശാഖ് ഒരു മാസം കഴിഞ്ഞു മടങ്ങിയെത്തി ഇതര സംസ്ഥാനങ്ങളില്‍ പ്രഫഷനല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിക്കൊടുക്കുന്ന ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്നു.

ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞു കൃതിയുടെ വീട്ടുകാരില്‍ നിന്നു 10 ലക്ഷം രൂപ വാങ്ങി. രണ്ടാഴ്ച മുമ്പ് വസ്തുവിന്റെ പ്രമാണം ആവശ്യപ്പെട്ടെങ്കിലും കൃതി നല്‍കിയില്ല. ഇതിന്റെ പേരില്‍ ഇരുവരും പിണങ്ങി. വാക്കേറ്റത്തിനുശേഷം െവെശാഖ് കൊല്ലത്തെ സ്വന്തം വീട്ടിലേക്കു പോയി. ഒരാഴ്ചയായി മുളവനയിലെ ഭാര്യാവീട്ടില്‍ എത്തിയിരുന്നില്ല. തിങ്കളാഴ്ച െവെകിട്ട് ഏഴോടെ മുളവനയിലെ വീട്ടിലെത്തി. കുറച്ചു സമയം എല്ലാവരുമായി സംസാരിച്ച ശേഷം കിടപ്പുമുറിയിലേക്കു പോയി.

വീട്ടുകാര്‍ ടിവി കാണുകയായിരുന്നു. രാത്രി 9.30ന് കൃതിയുടെ അമ്മ ബിന്ദു കതകില്‍ തട്ടി ആഹാരം കഴിക്കാന്‍ വിളിച്ചെങ്കിലും കുറച്ചുകഴിഞ്ഞു മതിയെന്നു പറഞ്ഞു. രാത്രി പത്തര കഴിഞ്ഞിട്ടും രണ്ടാളെയും കാണാത്തതിനെ തുടര്‍ന്നു ബിന്ദു വീണ്ടും വിളിച്ചു. െവെശാഖ് കതക് തുറന്നു. അപ്പോള്‍ കൃതി കട്ടിലില്‍ കിടക്കുകയായിരുന്നു. കൃതിക്ക് എന്തോ അസ്വസ്ഥതയാണെന്നും ആശുപത്രിയില്‍ കൊണ്ടുപോകാമെന്നും പറഞ്ഞു. കട്ടിലില്‍ നിന്ന് എടുത്തപ്പോള്‍ വീട്ടുകാര്‍ക്കു സംശയം തോന്നി.

െവെശാഖ് പെട്ടെന്നു തന്നെ കൃതിയെ തറയില്‍ കിടത്തി മുറ്റത്തേക്കിറങ്ങി. കൃതിയുടെ പിതാവ് മോഹനന്‍ പിന്നാലെ ഓടിയെത്തി. െവെശാഖ് കാറില്‍ കയറി സ്റ്റാര്‍ട്ടാക്കിയപ്പോള്‍ മോഹനന്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇടിച്ചുവീഴ്ത്തുമെന്നു ഭയന്ന് പിന്മാറി. െവെശാഖ് അമിത വേഗത്തില്‍ കാറോടിച്ചു പോകുകയും ചെയ്തു.

ഉടനെ വീട്ടുകാര്‍ കുണ്ടറ പോലീസില്‍ വിവരമറിയിച്ചു. പോലീസും വാര്‍ഡ് മെമ്പര്‍ സിന്ധു രാജേന്ദ്രനും സ്ഥലത്തെത്തി. മൊെബെല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അനേ്വഷണം നടത്തുന്നതിനിടെയാണ് ഇന്നലെ െവെകിട്ടു കീഴടങ്ങിയത്. കൃതിയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു െകെമാറി. സംസ്‌കാരം നടത്തി.



from mangalam.com https://ift.tt/2Ki8NeB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages