തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ട കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി തുടരുന്നു. ദിവസക്കൂലിക്ക് താത്കാലിക ജീവനക്കാരെ നിയമിച്ചിട്ടും പ്രതിസന്ധിക്ക് കാര്യമായ അയവ് വന്നില്ല. 200 ഓളം സർവീസുകൾ ഞായറാഴ്ചയും മുടങ്ങി. താത്കാലികമായി ജീവനക്കാരെ വിളിച്ചിട്ടും പലരും ജോലിക്കെത്തിയില്ല. ദിവസക്കൂലിക്കാരെ എടുക്കുന്നുണ്ടെങ്കിലും ഇവ സ്ഥിരം ഒഴിവുകളിലേക്കുള്ളതല്ലെന്ന നിലപാടാണ് മാനേജ്മെന്റിന്. ആവശ്യങ്ങൾക്കനുസരിച്ചു മാത്രമാണ് താത്കാലിക ഡ്രൈവർമാരെ നിയോഗിക്കുന്നത്. യാത്രക്കാരുടെ തിരക്കില്ലാത്ത ദിവസങ്ങളിൽ ഇവരെ പൂർണമായും ഒഴിവാക്കാനും സ്ഥിരജീവനക്കാരെ ഉപയോഗിച്ച് ബസോടിക്കാനുമാണു നിർദേശം. അവധി കഴിഞ്ഞുള്ള ദിവസങ്ങളിലായിരിക്കും ഇനി തിരക്കുണ്ടാകുക. ഇതിനിടെ ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് തൊഴിലാളികൾ സമരം തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. കെ.എസ്.ആർ.ടി.സി എംപ്ലോയീസ് യൂണിയൻ ഇന്ന് നോഡൽ ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധം സമരം സംഘടിപ്പിക്കുന്നുണ്ട്. Content Highlights:crisis in KSRTC continues
from mathrubhumi.latestnews.rssfeed https://ift.tt/2AN6QBP
via
IFTTT
No comments:
Post a Comment