ജോളിയെ ടോം തോമസ് സംശയിച്ചിരുന്നു ; കൊല്ലാന്‍ തീരുമാനിച്ചിരുന്നതിനാല്‍ ജോളി ഭര്‍ത്തൃപിതാവിനെ റോജിക്കൊപ്പം അമേരിക്കയിലേക്ക് വിട്ടില്ല ; ഗര്‍ഭിണി നാടകം നടത്തി യാത്ര തടഞ്ഞു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 6, 2019

ജോളിയെ ടോം തോമസ് സംശയിച്ചിരുന്നു ; കൊല്ലാന്‍ തീരുമാനിച്ചിരുന്നതിനാല്‍ ജോളി ഭര്‍ത്തൃപിതാവിനെ റോജിക്കൊപ്പം അമേരിക്കയിലേക്ക് വിട്ടില്ല ; ഗര്‍ഭിണി നാടകം നടത്തി യാത്ര തടഞ്ഞു

കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരയില്‍ അറസ്റ്റിലായ ജോളിയുടെ നീക്കങ്ങളില്‍ പിതാവ് പൊന്നാമറ്റം ടോം തോമസ് സംശയം പ്രകടിപ്പിച്ചിരുന്നതായി മകള്‍ റെഞ്ചി. ജോളിയുടെ പെരുമാറ്റവും യാത്രകളുമല്ലാം അദ്ദേഹം മകളെ ധരിപ്പിച്ചിരുന്നു. എന്നാല്‍ ആര്‍ക്കും പിടികൊടുക്കാത്ത നീക്കമായിരുന്നു ജോളിയുടേത്. ഓരോ കൊലപാതകത്തിനും ജോളി അവസരം കാത്തിരിക്കുകയായിരുന്നു. സംശയം ജനിപ്പിക്കാതെയാണ് കാര്യങ്ങള്‍ ആസുത്രണം ചെയ്തത്.

റെഞ്ചി ഭര്‍ത്താവിനൊപ്പം ശ്രീലങ്കയില്‍ താമസിക്കുമ്പോഴാണു പിതാവ് ടോം തോമസ് അവിടെ ചെന്നതും മരുമകളുടെ വിവരം പറഞ്ഞതും. ജോളി ടോം തോമസിനെ വകവരുത്താന്‍ തീരുമാനമെടുക്കാന്‍ കാരണം റോയിക്ക് ഇനി സ്വത്ത് നല്‍കില്ലെന്ന തീരുമാനമായിരുന്നു. തന്റെ സ്വത്തു വിറ്റ് റോയ് തോമസിന്റെ വിഹിതം നല്‍കിയതിനാല്‍ ഇനി റോയിക്ക് സ്വത്ത് നല്‍കില്ലെന്ന് ടോം തോമസ് പറഞ്ഞിരുന്നു. സ്വത്ത് കിട്ടാന്‍ കാത്തിരുന്ന ജോളിക്ക് ഇത് കനത്ത അടിയായി. ഇതാണ് ടോംതോമസിനെ കൊലചെയ്യുന്നതിനു പ്രേരിപ്പിച്ചത്.

റെഞ്ചിയുടെ സഹോദരന്‍ റോജോ തോമസ് അമേരിക്കയിലാണ് ജോലി ചെയ്യുന്നത്. 2008 ജൂെലെയില്‍ പിതാവിനെ അമേരിക്കയിലേക്ക് കൊണ്ടുപോകാന്‍ റോജോ തീരുമാനിച്ചിരുന്നു. ഇതിനു പാസ്‌പോര്‍ട്ട് ശരിയാക്കുകയും ചെയ്തു. എന്നാല്‍ ടോം തോമസിനെ വകുവരുത്താന്‍ കാത്തുനിന്ന ജോളി ഈ യാത്രയ്ക്ക് ഉടക്കിട്ടു. താന്‍ ഗര്‍ഭിണിയാണെന്നും പ്രസവം കഴിഞ്ഞശേഷം അമേരിക്കയിലേക്കു പോയാല്‍ മതിയെന്നും ജോളി ടോം തോമസിനോടു പറഞ്ഞതായാണു വെളിപ്പെടുത്തല്‍.

ടോം തോമസിനെ കൊലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ നാടകം. യാഥാര്‍ഥത്തില്‍ ജോളി ഗര്‍ഭിണിയായിരുന്നില്ല. 2008 ഓഗസ്റ്റ് 26നാണ് ടോം തോമസ് കൊലചെയ്യപ്പെട്ടത്. ഷാജുവിനെ രണ്ടാം വിവാഹം ചെയ്തശേഷവും പൊന്നാമറ്റം വീട്ടിലാണു ജോളി താമസിച്ചിരുന്നത്. ഇതു റോജോ ചോദ്യംചെയ്തിരുന്നു. എന്നാല്‍ വീടുമാറാന്‍ ജോളി തയാറായില്ല. ഷാജുവിന്റെ വീട്ടിലെത്തി മാതാപിതാക്കളോടും റോജോ ഇക്കാര്യം ആവശ്യപ്പെടിരുന്നു.

എന്‍.ഐ.ടിയില്‍ അധ്യാപികയായി ജോലിയുണ്ടെന്നു പറഞ്ഞ് ആദ്യ ഭര്‍ത്താവ് റോയ് തോമസിനെയും രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും ജോളി തെറ്റിദ്ധരിപ്പിച്ചിരുന്നു. ചാത്തമംഗലം എന്‍.ഐ.ടിയില്‍ ജോലിയുണ്ടെന്നാണു റോയിയോടു പറഞ്ഞിരുന്നത്. എന്നാല്‍ റോയ് മരിച്ചപ്പോള്‍ എന്‍.ഐ.ടിയില്‍ നിന്ന് ആരും കാണാന്‍ വന്നിരുന്നില്ല. റോജോ നടത്തിയ അന്വേഷണത്തില്‍ എന്‍.ഐ.ടിയില്‍ ജോലിയില്ലെന്നും ബ്യൂട്ടി പാര്‍ലറിലാണ് ജോലിയെന്നും വ്യക്തമായി.

എന്‍.ഐ.ടി. അധ്യാപികയെന്നായെന്ന അവകാശപ്പെട്ടിരുന്ന കൂടത്തായി കേസിലെ പ്രതി ജോളി ഇടയ്ക്ക് എന്‍.ഐ.ടി. ക്യാന്റീനില്‍ വരാറുണ്ടായിരുന്നെന്നു ക്യാന്റീന്‍ ജീവനക്കാരന്‍. അവസാനമായി കണ്ടത് ആറു മാസം മുമ്പാണെന്നും അറിയിച്ചു. എന്‍.ഐ.ടി. അധ്യാപികയെന്നായിരുന്നു ജോളി ജോസഫ് അവകാശപ്പെട്ടിരുന്നത്. 2002 ലാണ് എന്‍.ഐ.ടി. അധ്യാപികയായി ജോളി സ്വയം പ്രഖ്യാപിച്ചു തുടങ്ങിയത്. രാവിലെ വീട്ടില്‍നിന്ന് കാറില്‍ പോകുന്ന ജോളി െവെകിട്ടാണു തിരിച്ചെത്താറുള്ളത്.

എന്‍.ഐ.ടിയിലെ വ്യാജ ഐഡി കാര്‍ഡ് ഉണ്ടാക്കാന്‍ ജോളിയെ സഹായിച്ചത് ആരെന്നതടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടക്കുകയാണ്. എന്‍.ഐ.ടി. ക്യാമ്പസില്‍ ജോളിയെ കണ്ടിരുന്നതായി പലരും മൊഴി നല്‍കിയിട്ടുണ്ട്. കേസന്വേഷണവുമായി ബന്ധപ്പെട്ടു ജോളിയുടെ വീട്ടില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി സാമ്പിളുകള്‍ ശേഖരിച്ചു.



from mangalam.com https://ift.tt/2pT68kt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages