കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയില്‍ ജോളി സുഹൃത്തും ബിഎസ്എന്‍എല്‍ ജീവനക്കാരനുമായ ജോണ്‍സന്റെ ഭാര്യയെ കൊല്ലാന്‍ ശ്രമിച്ചത് ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത്. ജോണ്‍സണും ജോളിക്കും തമ്മില്‍ അസാധാരണ അടുപ്പം നില നിന്നിരുന്നതായും ജോണ്‍സണെ മൂന്നാം വിവാഹം കഴിക്കാന്‍ ജോളി തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഇതിനായി ജോണ്‍സന്റെ ഭാര്യയേയും തന്റെ രണ്ടാം ഭര്‍ത്താവ് ഷാജുവിനെയും കൊല്ലാനായിരുന്നു പദ്ധതിയെന്നാണ് ജോളി നല്‍കിയ മൊഴി.
ജോണ്‍സന്റെ കുടുംബവും ജോളിയുടെ കുടുംബവും തമ്മില്‍ സുഹൃദ് ബന്ധം നില നിന്നിരുന്നു. ഇരു കുടുംബങ്ങളും ചേര്‍ന്ന് വിനോദയാത്രയൂം മറ്റും നടത്താറും പതിവുണ്ടായിരുന്നു. ഇത്തരം യാത്രകളില്‍ ഒന്നില്‍ വെച്ചായിരുന്നു ജോണ്‍സന്റെ ഭാര്യയ്ക്ക് ജോളി വിഷം കലര്‍ത്തിയ ഭക്ഷണം നല്‍കിയത്. എന്നാല്‍ അവര്‍ ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നു. ഷാജുവിനെ കൊലപ്പെടുത്തി ജോണ്‍സണുമായി മൂന്നാം വിവാഹം കഴിക്കുക എന്ന ലക്ഷ്യവും ജോളിക്കുണ്ടായിരുന്നു. ഷാജുവുമായുള്ള വിവാഹ ബന്ധത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായും ജോളി പറഞ്ഞു.
ജോളിയുടെയും ജോണ്‍സന്റെയും മക്കള്‍ ഒരേ സ്‌കൂളിലാണ് പഠിച്ചിരുന്നത്. ഇവിടം മുതലുള്ള ബന്ധമായിരുന്നു ജോണ്‍സണും ജോളിയും തമ്മിലെന്നാണ് സൂചന. ഇരുവരും തമ്മില്‍ ചെന്നൈ, ബാംഗ്‌ളൂര്‍ എന്നിവിടങ്ങളില്‍ യാത്ര നടത്തിയിരുന്നതായും ഓണാവധിക്ക് ജോളി രണ്ടു ദിവസം ജോണ്‍സന്റെ കോയമ്പത്തൂരിലെ വീട്ടില്‍ എത്തിയിരുന്നതായും വിവരമുണ്ട്. കട്ടപ്പനയ്ക്ക് പോകുകയാണെന്ന് മാതാവ് പറഞ്ഞതായി മകന്‍ റോമി അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ രണ്ടു ദിസം മാത്രമായിരുന്നു ജോളി കട്ടപ്പനയില്‍ ഉണ്ടായിരുന്നത്. കോയമ്പത്തുരില്‍ ഇവര്‍ യാത്ര നടത്തിയതായും രണ്ടു ദിവസം അവിടെ തങ്ങിയതായും മൊബൈല്‍ സിഗ്നല്‍ വിവരവും പോലീസിന് കിട്ടിയിട്ടുണ്ട്.
നേരത്തേ നടത്തിയ ചോദ്യം ചെയ്യലില്‍ ജോളിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നതായി ജോണ്‍സണ്‍ സമ്മതിച്ചിട്ടുണ്ട്. ഇരുവരും യാത്രകള്‍ നടത്തിയ വിവരവും രാത്രിയില്‍ ഒരുമിച്ച് സിനിമ കണ്ടതും ജോണ്‍സണ്‍ പോലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ ഏതെങ്കിലും തരത്തില്‍ തനിക്ക് ബന്ധമില്ലെന്നാണ് ജോണ്‍സണ്‍ പറഞ്ഞത്. ജോളിയുടെ ഫോണ്‍വിളിയില്‍ രണ്ടാം ഭര്‍ത്താവ് ഷാജുവിനും അമര്‍ഷം ഉണ്ടായിരുന്നു. പുലര്‍ച്ചെ രണ്ടുമണിക്ക് വരെ ജോളി ഫോണ്‍ ചെയ്തിരുന്നതായി ഷാജുവും വെളിപ്പെടുത്തിയിട്ടുണ്ട്.
from mangalam.com https://ift.tt/2IJ9FIG
via IFTTT
No comments:
Post a Comment