സഹായം അഭ്യര്‍ത്ഥിച്ച് ജയിലില്‍ നിന്നും ജോളി സഹോദരനെ ഫോണ്‍ ചെയ്തു; കൂടെ മറ്റൊരാവശ്യവും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 8, 2019

സഹായം അഭ്യര്‍ത്ഥിച്ച് ജയിലില്‍ നിന്നും ജോളി സഹോദരനെ ഫോണ്‍ ചെയ്തു; കൂടെ മറ്റൊരാവശ്യവും

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി അറസ്റ്റിലായതോടെ ഓരോ ദിവസവും പുറത്തെത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. ജയിലില്‍ കഴിയുന്ന ജോളി സഹായം അഭ്യര്‍ത്ഥിച്ച് സഹോദരനെ വിളിച്ചു. തടവുകാര്‍ക്കുള്ള ഫോണില്‍ നിന്ന് ഇന്നലെയാണ് ജോളി സഹോദരനായ നോബിയെ വിളിച്ചത്. വസ്ത്രങ്ങള്‍ എത്തിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ജോളി വിളിച്ചത്. എന്നാല്‍ സഹോദരനില്‍ നിന്ന് അനുകൂല പ്രതികരണമല്ല ലഭിച്ചതെന്നാണ് വിവരം. ഇതുവരെ ആരും ജോളിയെ കാണാന്‍ ജയിലില്‍ എത്തിയിട്ടില്ല.

അതേസമയം കേസില്‍ അന്വേഷണ സംഘത്തിന് നിര്‍ണ്ണായ വിവരങ്ങള്‍ ലഭിച്ചു. കേസിലെ മുഖപ്രതിയായ ജോളി ബന്ധുക്കളായ രണ്ട് കുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചുവെന്ന് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ ഇന്നലെ പറഞ്ഞു. പൊന്നാമറ്റം വീട്ടില്‍ തന്നെ രണ്ട് കുട്ടികളെയാണ് ജോളി കൊല്ലാന്‍ ശ്രമിച്ചത്. ഇത് കൂടാതെ സീപത്തുള്ള മറ്റൊരു വീട്ടിലും കൊലപാതക ശ്രമം നടത്തിയതായി എസ്.പി അറിയിച്ചു. അടുത്ത കാലത്താണ് ഈ ശ്രമങ്ങള്‍ നടന്നതെന്ന് എസ്.പി വെളിപ്പെടുത്തി.

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി തഹസില്‍ദാരായ ജയശ്രീ, തന്റെ ആദ്യ ഭര്‍ത്താവ് റോയിയുടെ സഹോദരിയുടെ പെണ്‍മക്കള്‍ എന്നിവരെയാണ് കൊല്ലാന്‍ ശ്രമിച്ചതെന്ന് പോലീസ് വ്യക്തമാക്കി. അതിനിടെ ജയശ്രീ പട്ടിയെ കൊല്ലാനെന്ന പേരിലാണ് തന്റെ കയ്യില്‍ നിന്ന് സയനൈഡ് വാങ്ങിയതെന്ന മാത്യുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ജയശ്രീയുടെ മൊഴിയെടുത്തു.

റോയിയുടെ മരണം പ്രത്യേക എഫ്.ഐ.ആറാക്കി അന്വേഷിക്കാന്‍ തീരുമാനിച്ചതായി എസ്.പി അറിയിച്ചു. റോയിയുടെ കേസിലാണ് ഇപ്പോള്‍ തെളിവുകള്‍ ലഭിച്ചിട്ടുള്ളത്. അതിനാലാണ് ഈ കേസ് പ്രത്യേകം എഫ്.ഐ.ആര്‍ ആക്കി അന്വേഷിക്കാന്‍ തീരുമാനിച്ചത്. മറ്റ് കേസുകളില്‍ സമാന്തര അന്വേഷണം തുടരും. ജോളിയുടെ ഭര്‍ത്താവ് ഷാജു തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും എസ്.പി അറിയിച്ചു.



from mangalam.com https://ift.tt/3219VKv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages