കൂടാത്തായി കൊലപാതക പരമ്പര അന്വേഷിക്കാന്‍ ആറു സംഘം: റോയിയുടെ ശരീരത്തിലുണ്ടായിരുന്ന തകിടിനെക്കുറിച്ചും അന്വേഷണം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 8, 2019

കൂടാത്തായി കൊലപാതക പരമ്പര അന്വേഷിക്കാന്‍ ആറു സംഘം: റോയിയുടെ ശരീരത്തിലുണ്ടായിരുന്ന തകിടിനെക്കുറിച്ചും അന്വേഷണം

കോഴിക്കോട്: കോഴിക്കോട് കൂടത്തായിയിലെ കൊലപാതക പരമ്പര അന്വേഷിക്കാന്‍ ആറു സംഘം. ഇപ്പോഴുള്ള സംഘം ആറു സംഘങ്ങളായി തിരിഞ്ഞാകും അന്വേഷണം വിപൂലീകരിക്കുക. ഓരോ മരണവും ഓരോ സംഘം അന്വേഷിക്കും. സംഘത്തിലേക്ക് മികച്ച പോലീസ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കും. വടകര റൂറല്‍ എസ്പി കെ.ജി സൈമണാണ് സംഘത്തിലേക്ക് ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിന്റെ ചുമതല. നിലവില്‍ പതിനൊന്ന് പേരാണ് അന്വേഷണ സംഘത്തിലുള്ളത്. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനായും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം കേസില്‍ അറസ്റ്റിലായ ജോളി ജോസഫിന്റെ ആദ്യ ഭര്‍ത്താവ് റോയ് തോമസ് മരിക്കുമ്പോള്‍ ശരീരത്തിലുണ്ടായിരുന്ന തകിടിനെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. തകിടിലൂടെ വിഷം അകത്തു ചെല്ലാന്‍ സാധ്യതയുണ്ടോ എന്നതാണ് പോലീസ് അന്വേഷിക്കുന്നത്. ജോളിയുടെ നാടായ കട്ടപ്പനയിലുള്ള ഒരു ജ്യോത്സനാണ് റോയിക്ക് ഈ തകിട് നല്‍കിയത്. ജ്യോത്സനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചുവെങ്കിലും ഇതുവരെ ഹാജരായിട്ടില്ല.

റോയിയുടെ മരണസമയത്ത് ജ്യോത്സന്റെ വിലാസവും ഒരു പൊതിയി്യല്‍ എന്തോ പൊടിയും റോയി ധരിച്ച പാന്റ്‌സിന്റെ പോക്കറ്റില്‍ നിന്ന് കിട്ടിയിരുന്നു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലീസ് ഈ വസതുക്കള്‍ ശേഖരിച്ചുവെങ്കിലും പിന്നീട് ജോളി സ്‌റ്റേഷനില്‍ നല്‍കിയ അപേക്ഷ അനുസരിച്ച് വിട്ടു നല്‍കുകയായിരുന്നു. റോയിയുടെ കൈവശം കണ്ടെത്തിയ പൊടി ഷാജുവിന്റെ ആദ്യ ഭാര്യയായ സിലിക്കു നല്‍കിയ വെള്ളത്തിലും കലര്‍ത്തിയിട്ടുണ്ടെന്നും ജോളി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.



from mangalam.com https://ift.tt/2pXSz35
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages