പാകിസ്താന്‍ പോലും മുന്നില്‍, ഇത് ഭരണത്തകര്‍ച്ച; ആഗോള പട്ടിണി സൂചികയില്‍ താഴെ വീഴുന്നതാണോ സബ്കാ വികാസ്? നരേന്ദ്രമോഡിയെ പരിസഹിച്ച് രാഹുല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 16, 2019

പാകിസ്താന്‍ പോലും മുന്നില്‍, ഇത് ഭരണത്തകര്‍ച്ച; ആഗോള പട്ടിണി സൂചികയില്‍ താഴെ വീഴുന്നതാണോ സബ്കാ വികാസ്? നരേന്ദ്രമോഡിയെ പരിസഹിച്ച് രാഹുല്‍

ന്യൂഡല്‍ഹി: ആഗോളപട്ടിണി സൂചികയില്‍ ഇടം പിടിക്കുന്നതിനെയാണോ സബ് കാ വിസാസ് എന്ന പറയുന്നതെന്ന് നരേന്ദ്രമോഡിയെ പരിഹസിച്ച് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇതിനെ ഭരണപരാജയമെന്നാണ് പറയുന്നതെന്നും പറഞ്ഞു. 117 രാജ്യങ്ങളുടെ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 102 ാം സ്ഥാനത്ത് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു രാഹുലിന്റെ വിമര്‍ശനം.

രാജ്യം കടുത്ത ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഭരണ വീഴ്ചയുടെ ഏറ്റവും മികച്ച ഉദാഹരണമാണ് ഇത് കാണിച്ചുതരുന്നതെന്നും രാഹുല്‍ പറയുന്നു. ''2014 ന് ശേഷം ഇന്ത്യന്‍ ദാരിദ്ര്യ സൂചിക ഏറെ താഴെ വീണു. ഇപ്പോള്‍ 117 ല്‍ 102 ാം സ്ഥാനത്താണ്. പ്രധാനമന്ത്രിയുടെ സബ്കാ വികാസ് പദ്ധതിയും ഫലവയത്തായില്ല എന്നാണ് ഇത് കാണാക്കുന്നതെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ഇന്നലെ പ്രസിദ്ധീകരിച്ച ആഗോള പട്ടിണി സൂചിക (ഗ്ളോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ്)യിലെ പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളിലൊന്നായി ഇന്ത്യ. ഗുരുതര പട്ടിണി അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. പോഷകാഹാരക്കുറവ് അധികമുള്ള രാജ്യമാണ് ഇന്ത്യയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ ഇന്ത്യയൂടെ പിന്നിലായിരുന്ന പാകിസ്താന്‍ ഇത്തവണ ഇന്ത്യയേക്കാള്‍ ഏറെ മുന്നിലാണ്. അവര്‍ എട്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 94 ാം സ്ഥാനത്താണ്. ചൈന 24 ാം സ്ഥാനത്തും. അയല്‍ രാജ്യങ്ങളില്‍ അഫ്ഗാനിസ്ഥാന്‍(108) മാത്രമാണ് ഇന്ത്യയ്ക്കു പിന്നിലുള്ളത്.

നേപ്പാള്‍(73), ശ്രീലങ്ക(66), ബംഗ്ലാദേശ്(88), മ്യാന്‍മര്‍(69), പാകിസ്താന്‍(94), െചെന(25) എന്നിവ ഇന്ത്യയെക്കാള്‍ മെച്ചപ്പെട്ട നിലയിലാണ്. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്ക് ആണ് ഏറ്റവും പിന്നില്‍ (117). 2010 ല്‍ ഇന്ത്യ 95-ാം സ്ഥാനത്തായിരുന്നു. ജര്‍മന്‍ സന്നദ്ധസംഘടന വെല്‍ത്ഹംഗര്‍ഹില്‍ഫും ഐറിഷ് സന്നദ്ധസംഘടന കണ്‍സേണ്‍ വേള്‍ഡ്‌െവെഡും ചേര്‍ന്നു പട്ടിക തയാറാക്കുന്നത്. പട്ടിണി കൂടുന്നത് അനുസരിച്ച് റാങ്കിംഗില്‍ പിന്നോക്കം പോകും.

ആഗോള പട്ടിണി, പോഷകാഹാര കുറവ്, കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ്, പോഷകാഹാര കുറവ് മൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, ശൈശവ മരണം തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്ന ഘടകങ്ങള്‍. മോഡിയുടെ സ്വച്ഛ് ഭാരത് ഏറ്റില്ലെന്നതാണ് ഇതിലൂടെ കാണിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ വിമര്‍ശിച്ചത്. അതേ സമയം, 1990 കള്‍ക്കുശേഷം ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം പാതിയായെന്നു ലോകബാങ്ക് വ്യക്തമാക്കി. എന്നാല്‍ തൊഴില്‍ മേഖലയില്‍ രാജ്യത്തിനു കാര്യമായ മുന്നേറ്റമില്ല. ഓരോ വര്‍ഷവും 1.3 കോടി യുവാക്കളാണു തൊഴില്‍ തേടിയെത്തുന്നത്. എന്നാല്‍, 30 ലക്ഷം തൊഴിലുകളെ സൃഷ്ടിക്കപ്പെടുന്നുള്ളൂവെന്നു റിപ്പോര്‍ട്ടിലുണ്ട്.



from mangalam.com https://ift.tt/2BkxAtO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages