യെദ്യൂരപ്പയ്‌ക്കെതിരെ കേസ് കൊടുത്ത അലയന്‍സ് മുന്‍ വിസി കൊല്ലപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 16, 2019

യെദ്യൂരപ്പയ്‌ക്കെതിരെ കേസ് കൊടുത്ത അലയന്‍സ് മുന്‍ വിസി കൊല്ലപ്പെട്ടു

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ പേരില്‍ ഭൂമി അഴിമതിക്കേസിന് പരാതി നല്‍കിയ വൈസ് ചാന്‍സിലര്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അലിയന്‍സ് സര്‍വകലാശാല മുന്‍ വിസി അയ്യപ്പ ദോരെയെയാണ് അജ്ഞാതന്റെ കുത്തേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

രാത്രി 11 മണിയോടെയാണ് സംഭവം. അത്താഴത്തിന് ശേഷം നടക്കാനിറങ്ങിയ അയ്യപ്പ ദൊരെ ഏറെ വൈകിയിട്ടും തിരികെ വന്നില്ല. ഇതിനെത്തുടര്‍ന്ന കുടുംബാംഗങ്ങള്‍ അന്വേഷിച്ച് പോയപ്പോഴാണ് എച്ച്എംടി ഗ്രൗണ്ടില്‍ മരിച്ച് കിടക്കുന്ന തരത്തില്‍ കാണുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ ആരാണെന്നോ എന്തിനാണെന്നോ ഇതുവരെ വ്യക്തമായിട്ടില്ല.

ബെംഗളൂരു ആര്‍.ടി. നഗര്‍ പോലീസ് കേസെടുത്തു. സംഭവംനടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരികയാണ്. ആദ്യം ആം ആദ്മി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ. അയ്യപ്പ പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ഡന സമനയ പാര്‍ട്ടി എന്നൊരു പാര്‍ട്ടിയും രൂപീകരിച്ചിരുന്നു. തുടര്‍ന്ന് പൊതുരംഗത്തും അദ്ദേഹം സജ്ജീവമായിരുന്നു.



from mangalam.com https://ift.tt/2MNjB4V
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages