മുക്കം: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് കൂടുതല്‍ രാഷ്ട്രീയ നേതാക്കള്‍ക്കു കുരുക്ക് മുറുകുന്നു. വ്യാജ ഒസ്യത്തില്‍ ഒപ്പുവച്ചതിന് സി.പി.എം. കെട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറി മനോജ് കുടുങ്ങിയതിനു പിന്നാലെ, മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചി മൊയ്തീനിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് ജോളിയുടെ അയല്‍ക്കാരനും മുസ്ലിം ലീഗ് ശാഖാ പ്രസിഡന്റുമായ ഇമ്പിച്ചി മൊയ്തീന്റെ വീട്ടില്‍ ഡിെവെ.എസ്.പി. ഹരിദാസിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. റേഷന്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ മൊയ്തീന്റെ െകെവശമാണെന്നാണു ജോളി പോലീസിനോടു പറഞ്ഞിരുന്നത്. എന്നാല്‍, ഈ നിര്‍ണായക രേഖകള്‍ കണ്ടെത്താനായില്ലെന്നാണു വിവരം. പോലീസ് പിടിയിലാകുന്നതിനു മുമ്പ് ജോളി നിരവധി തവണ മോയ്തീനെ ഫോണില്‍ വിളിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.
ജോളി നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് ഒന്നും അറിയില്ലെന്നാണു മൊയ്തീന്‍ മൊഴി നല്‍കിയത്. പിടിയിലാകുന്നതിനു മുമ്പ് ഒരു വക്കീലിനെ ഏര്‍പ്പെടുത്തി നല്‍കണമെന്നാവശ്യപ്പെട്ട് ജോളി സമീപിച്ചിരുന്നതായും മൊഴിയിലുണ്ട്. തുടര്‍ന്ന് വക്കീലുമായി ജോളിയെ സമീപിച്ചെങ്കിലും ഒരു ബന്ധുവഴി അവര്‍ മറ്റൊരു വക്കീലിനെ കണ്ടെത്തിയിരുന്നതായും മൊയ്തീന്‍ നേരത്തേ മൊഴി നല്‍കിയിരുന്നു.
കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളി സയെനെഡ് ഡപ്പിയിലാക്കി ബാഗില്‍ കൊണ്ടുനടക്കുകയായിരുന്നെന്നു പോലീസ്. സയെനെഡ് തനിക്ക് ഹാനികരമാകാത്തവിധം ഉപയോഗിക്കേണ്ട വിധം സംബന്ധിച്ചും അവര്‍ മനസിലാക്കിയിരുന്നു. സയെനെഡ് െകെ കൊണ്ട് നുള്ളിയെടുക്കേണ്ടതെങ്ങനെ എന്നതിലടക്കം അവര്‍ വിശദപഠനം നടത്തിയിരുന്നതായും പോലീസ് പറയുന്നു. ദീര്‍ഘകാലം വീര്യം നിലനിര്‍ത്താന്‍ സാധിക്കുന്ന സയെനെഡാണ് ജോളി ഉപയോഗിച്ചതെന്നാണ് കരുതുന്നത്.
ഇത് പൊട്ടാസ്യം സയെനെഡാണോ എന്നും സംശയമുണ്ട്. ജോളിയെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ സമീപഭാവിയില്‍ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടായിരുന്നെന്നും അന്വേഷണസംഘം കണ്ടെത്തി. ഓരോ കൊലപാതകങ്ങള്‍ക്കുമിടയിലെ കാലെദെര്‍ഘ്യം കുറഞ്ഞു വരികയായിരുന്നു. സയനെഡ് ലഭ്യമാക്കാനാണ് ബന്ധു കൂടിയായ മാത്യുവുമായി ജോളി കൂടുതല്‍ അടുത്തത്. ഇതേ ആവശ്യത്തിനാണ് പ്രജുകുമാറിനെപ്പോലുള്ളവരുമായും ബന്ധപ്പെടുന്നത്. ജോളിയുടെ ആദ്യഭര്‍ത്താവ് റോയിയുടെ മരണത്തില്‍ സംശയമുണ്ടായിരുന്ന ബന്ധു മാത്യു എന്തുകൊണ്ട് ഇക്കാര്യം തുറന്നുപറഞ്ഞില്ലെന്നതും പോലീസിനെ കുഴയ്ക്കുന്നു.
from mangalam.com https://ift.tt/2B5MuUC
via IFTTT
No comments:
Post a Comment