വൈദ്യുതി ലൈനില്‍ തകരാര്‍; മംഗളൂരു-കണ്ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 13, 2019

വൈദ്യുതി ലൈനില്‍ തകരാര്‍; മംഗളൂരു-കണ്ണൂര്‍ പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

കണ്ണൂർ: വൈദ്യുതിലൈനിലെ തകരാർ കാരണം മംഗളൂരു-കണ്ണൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. കണ്ണൂരിലെ പഴയങ്ങാടിക്കും കണ്ണപുരത്തിനും ഇടയിലാണ് റെയിൽവേ വൈദ്യുതി ലൈനിൽ തകരാറുണ്ടായത്. ഇതേതുടർന്ന് കണ്ണൂർ ഭാഗത്തേക്കുള്ള പല ട്രെയിനുകളും വിവിധ സ്റ്റേഷനുകളിലായി നിർത്തിയിട്ടിരിക്കുകയാണ്. അതേസമയം, കണ്ണൂർ-മംഗളൂരു പാതയിൽ ഗതാഗതത്തിന് തടസമില്ല. 10215 മഡ്ഗാവ്-എറണാകുളം സൂപ്പർഫാസ്റ്റ് പഴയങ്ങാടിയിലും 16649 മംഗളൂരു-നാഗർകോവിൽ പരശുറാം എക്സ്പ്രസ് പയ്യന്നൂരിലും ഒന്നരമണിക്കൂറോളമായി പിടിച്ചിട്ടിരിക്കുകയാണ്. എറണാകുളത്തേക്കുള്ള മംഗള ലക്ഷദ്വീപ് എക്സ്പ്രസ് ഒന്നരമണിക്കൂറിലേറെ വൈകിയാണ് ഓടുന്നത്. Content Highlights: train service disrupted in mangalore kannur route due to snag in electric line


from mathrubhumi.latestnews.rssfeed https://ift.tt/2pk1CuG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages