കൊച്ചി: ചികിത്സയുടെ ഭാഗമായി ഉപയോഗിക്കുന്ന ഉപകരണങ്ങളെയെല്ലാം മരുന്നുകളുടെ വിഭാഗത്തിലേക്ക്. ഇതിനുള്ള കരട് വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. ഡിസംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുംവിധമാണ് നിയമനിർമാണം. ബഹുരാഷ്ട്രക്കുത്തകകളടക്കം രാജ്യത്ത് അമിതവിലയിലും പരിശോധനകളില്ലാതെയും ഇത്തരം ഉപകരണങ്ങൾ വിതരണംചെയ്യുന്നുണ്ട്. നിയമം വരുന്നതോടെ ഇത് നിയന്ത്രിക്കാനാവും.ഉപകരണങ്ങൾ സ്ഥാപിക്കുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഇപ്പോഴത്തെ നിയമപ്രകാരം നഷ്ടപരിഹാരം വലിയ വെല്ലുവിളിയാണ്. ഔഷധമേഖലയിലെ സാങ്കേതികസമിതിയായ ഡ്രഗ്‌സ് ടെക്‌നിക്കൽ അഡ്വൈസറി ബോർഡ് കഴിഞ്ഞ ഏപ്രിലിലാണ് ഇതു സംബന്ധിച്ച ശുപാർശ ആരോഗ്യമന്ത്രാലയത്തിന് നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കരട് പ്രസിദ്ധീകരിച്ചത്.രോഗനിർണയത്തിനും പ്രതിരോധത്തിനും നിരീക്ഷണത്തിനുമുള്ള എല്ലാ ഉപകരണങ്ങളും പുതിയ നിയമത്തിന്റെ പരിധിയിൽ വരും. മെഡിക്കൽ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ, ജീവൻരക്ഷാ ഉപകരണങ്ങൾ, ഗർഭനിരോധന സംവിധാനങ്ങൾ എന്നിവയും നിയമത്തിന്റെ പരിധിയിൽ വരും. ഇത്തരം ഉപകരണങ്ങളുടെ നിർമാണം, വിതരണം എന്നിവയ്ക്ക് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ അനുമതിയും നിർബന്ധമാക്കി.ഡിസംബർ ഒന്നുമുതൽ 18 മാസത്തിനുള്ളിൽ ഇപ്പോഴുള്ള ഇത്തരം ഉപകരണങ്ങൾക്ക് മുഴുവൻ അനുമതി സ്വമേധയാ വാങ്ങാവുന്നതാണ്. അതിനുശേഷമായിരിക്കും തുടർനടപടികൾ. കരടിനെപ്പറ്റി അഭിപ്രായങ്ങൾ 30 ദിവസത്തിനകം അറിയിക്കാം. പ്രധാനപ്പെട്ട 23 ഉപകരണങ്ങൾ മാത്രമാണ് ഇപ്പോൾ മരുന്നുകളുടെ കൂട്ടത്തിലുള്ളത്. ഇതിൽ ചിലതിനെ അവശ്യമരുന്ന് പട്ടികയിലുൾപ്പെടുത്തി വിലനിയന്ത്രണം നടപ്പാക്കിയിട്ടുമുണ്ട്.ഇപ്പോഴുള്ളത്ബൈപ്പാസ് സ്റ്റെന്റ്, മുട്ടു ശസ്ത്രക്രിയയ്ക്കുപയോഗിക്കുന്ന കൃത്രിമാസ്ഥി ഘടകങ്ങൾ, തിമിര ശസ്ത്രക്രിയയ്ക്കുള്ള ലെൻസുകൾ, ചില സിറിഞ്ചുകൾ, ഗർഭനിരോധനഉറകൾ, കോപ്പർ ടി തുടങ്ങിയവ.പുതിയ നിയമം വരുമ്പോൾ എക്സ് റേ, സ്കാനിങ് യന്ത്രം, കളർ ഡോപ്ലർ, ഹാർട്ട്-ലങ് മെഷിൻ, ഇ.സി.ജി. മോണിട്ടർ, ബാൻഡേജ്, പേസ് മേക്കർ, രക്ത ഘടകങ്ങൾ വേർതിരിക്കുന്ന വിവിധ ഉപകരണങ്ങൾ, ഗ്ലൂക്കോമീറ്റർ, തെർമോമീറ്റർ, സ്റ്റെതസ്കോപ്പ്, രക്തസമ്മർദ്ദം അളക്കുന്ന യന്ത്രം, ഇത്തരം ഉപകരണങ്ങൾ അണുവിമുക്തമാക്കുന്ന ഡിസ് ഇൻഫെക്റ്റന്റുകൾ തുടർനടപടികൾ ശക്തമാക്കണംപുതിയ നിയമനിർദേശത്തെ സ്വാഗതം ചെയ്യുന്നു. എന്നാൽ, ഉപകരണങ്ങൾക്ക് ഇരയാകുന്നവരുടെ കാര്യത്തിൽ ശക്തമായ നടപടി അനിവാര്യമാണ്. ഇതിന് തുടർ നടപടികളുണ്ടാകണം.-മാലിനി ഐസോള, കോ-കൺവീനർ, ഓൾ ഇന്ത്യ ഡ്രഗ് ആക്‌ഷൻ നെറ്റ് വർക്ക്
from mathrubhumi.latestnews.rssfeed https://ift.tt/32xFr31
via
IFTTT
No comments:
Post a Comment