ന്യൂഡല്‍ഹി: കുടിയേറ്റക്കാരെ മറയാക്കി ബംഗ്ളാദേശി ഭീകരസംഘടനയായ ''ജമാത്തുള്‍ മുജാഹിദീന്‍ ബംഗ്ളാദേശ്'' (ജെ.എം.ബി) കേരളത്തിലടക്കം പ്രവര്‍ത്തനം വ്യാപിപ്പിച്ചതായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) മേധാവി െവെ.സി. മോഡി. വിവിധ സംസ്ഥാനങ്ങളിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് / സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് മേധാവിമാരുടെ യോഗത്തിലാണു വെളിപ്പെടുത്തല്‍. 2007ല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ച ജെ.എം.എം. ഭീകരര്‍ ആദ്യം അസമിലും പശ്ചിമ ബംഗാളിലുമാണു കേന്ദ്രീകരിച്ചിരുന്നത്.
കുടിയേറ്റക്കാരെന്ന വ്യാജേന അവര്‍ കേരളം, ബിഹാര്‍, മഹാരാഷ്ട്ര, കര്‍ണാടക, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ്. ജെ.എം.ബിക്കാരെന്നു സംശയിക്കുന്ന 125 പേരുടെ പട്ടിക വിവിധ സംസ്ഥാനങ്ങള്‍ക്കു െകെമാറിയതായും മോഡി പറഞ്ഞു. 2014 - 2018 വര്‍ഷങ്ങളില്‍ ബംഗളുരു കേന്ദ്രീകരിച്ച് ജെ.എം.ബി. ഇരുപതില്‍പ്പരം ഒളിയിടങ്ങള്‍ സ്ഥാപിച്ചെന്നും ദക്ഷിണേന്ത്യയാകെ വേരുറപ്പിക്കുകയാണു ലക്ഷ്യമെന്നും എന്‍.ഐ.എ: ഐ.ജി. അലോക് മിത്തല്‍ പറഞ്ഞു.
കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്നുള്ള കൃഷ്ണഗിരി മലനിരകളില്‍ റോക്കറ്റ് ലോഞ്ചര്‍ പരീക്ഷണംവരെ നടത്തി. മ്യാന്‍മറിലെ രോഹിന്‍ഗ്യന്‍ മുസ്ലിംകളോടുള്ള സമീപനത്തില്‍ പ്രതിഷേധിച്ച് ബുദ്ധവിഹാരങ്ങള്‍ ആക്രമിക്കാനും ജെ.എം.ബി. പദ്ധതിയിട്ടിരുന്നു. ഐ.എസിലേക്ക് ആകര്‍ഷിക്കാനുള്ള മൗലികവാദ പ്രവര്‍ത്തനം ഏറ്റവുമധികം നടക്കുന്നതു ദക്ഷിണേന്ത്യയിലാണെന്നും മിത്തല്‍ വെളിപ്പെടുത്തി. ഐ.എസ്. ബന്ധത്തിന്റെ പേരില്‍ രാജ്യത്ത് ഇതുവരെ 127 പേരെ അറസ്റ്റ് ചെയ്തു. വിവാദ ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിന്റെയും ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ സ്‌ഫോടനപരമ്പരയുടെ ആസൂത്രകന്‍ മൗലവി സഹ്‌റാന്‍ ഹഷ്മിയുടെയും പ്രസംഗങ്ങളാണ് അതിലേറെപ്പേര്‍ക്കും പ്രചോദനമായത്.
ജമ്മു കശ്മീരിലെ വിഘടനവാദികള്‍ക്കും നിരോധിത സംഘടനകള്‍ക്കും പാകിസ്താന്‍ െഹെക്കമ്മിഷനില്‍നിന്നാണു പണം ലഭിക്കുന്നതെന്നു കണ്ടെത്തിയിട്ടുണ്ട്. പഞ്ചാബില്‍ വീണ്ടും ഭീകരവാദം പടര്‍ത്താന്‍ ശ്രമിക്കുന്ന ഖാലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സിനും പാക് പണം ലഭിക്കുന്നുണ്ടെന്നും മിത്തല്‍ പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി, ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്‍ സ്‌പെഷല്‍ ഡയറക്ടറും നാഗാലാന്‍ഡ് ഗവര്‍ണറുമായ ആര്‍.എന്‍. രവി തുടങ്ങിയവരും പങ്കെടുത്തു.
from mangalam.com https://ift.tt/35Bq0ZJ
via IFTTT
No comments:
Post a Comment