പിഎ യെ സ്വന്തമാക്കാന്‍ ജോയ്‌തോമസ് മതം മാറി ജുനൈദ് ഖാനായി, രഹസ്യ ഭാര്യയുടെ പേരില്‍ കോടികളുടെ സ്വത്തുക്കള്‍ ; 4,355 കോടിയുടെ ബാങ്ക് തട്ടിപ്പില്‍ പൂനെയില്‍ ഒമ്പത് ഫ്‌ളാറ്റുകളും ഒരു കടയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 14, 2019

പിഎ യെ സ്വന്തമാക്കാന്‍ ജോയ്‌തോമസ് മതം മാറി ജുനൈദ് ഖാനായി, രഹസ്യ ഭാര്യയുടെ പേരില്‍ കോടികളുടെ സ്വത്തുക്കള്‍ ; 4,355 കോടിയുടെ ബാങ്ക് തട്ടിപ്പില്‍ പൂനെയില്‍ ഒമ്പത് ഫ്‌ളാറ്റുകളും ഒരു കടയും

മുംെബെ: പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് (പി.എം.സി) ബാങ്ക് തട്ടിപ്പുകേസില്‍ അറസ്റ്റിലായ മുന്‍ എം.ഡിയും മലയാളിയുമായ ജോയ് തോമസിന്റെ ഇരട്ടജീവിതം മറനീക്കി. പഴ്‌സണല്‍ അസിസ്റ്റന്റിനെ വിവാഹം കഴിക്കാന്‍ ജോയ് തോമസ് ഇസ്ലാം മതം സ്വീകരിച്ച് ജുെനെദ് ഖാന്‍ എന്നു പേര് സ്വീകരിച്ചെന്നും രഹസ്യഭാര്യയുടെ പേരില്‍ കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ വാങ്ങിയെന്നുമുള്ള വിവരമാണു വെളിച്ചത്തായത്.

ജോയ് തോമസ് 2012-നുശേഷം പുനെയിലെ കോണ്ട്‌വയിലടക്കം ഒമ്പതു ഫ്ളാറ്റുകളും ഒരു കടയും വാങ്ങിയതിന്റെ വരുമാന സ്രോതസും അന്വേഷിക്കുന്നു. ഭര്‍ത്താവിന്റെ രണ്ടാംവിവാഹമറിഞ്ഞ് യഥാര്‍ഥ ഭാര്യ വിവാഹമോചനത്തിനു നോട്ടീസ് നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഔദ്യോഗികരേഖകളില്‍ ജോയ് തോമസ് എന്ന പേരില്‍ തുടരുമ്പോള്‍തന്നെയാണ് രണ്ടാംവിവാഹത്തിനു വേണ്ടി മാത്രം ഇയാള്‍ മതം മാറിയത്. 4,355 കോടിയുടെ ബാങ്ക് തട്ടിപ്പുകേസില്‍ അറസ്റ്റിലായതിനു പിന്നാലെയാണ് 62 വയസുകാരനായ ജോയ് തോമസിന്റെ സ്വകാര്യജീവിതത്തിലെ മുഖംമൂടികള്‍ അഴിഞ്ഞുവീണത്.

വിവാഹിതനായ ജോയ് തോമസ്, ബാങ്കിലെ പഴ്‌സണല്‍ അസിസ്റ്റന്റുമായി അടുപ്പത്തിലായിരുന്നു. വിവാഹം കഴിച്ച് ദുബായിലേക്കു താമസം മാറുകയാണെന്നു കാണിച്ച് 2005-ല്‍ അസിസ്റ്റന്റ് രാജിവച്ചു. സഹപ്രവര്‍ത്തകര്‍ പിന്നീട് അവരെപ്പറ്റി കേട്ടിട്ടേയില്ല. പുനെയില്‍ താമസമാക്കിയ അവരെ കാണാനും ഒപ്പം കഴിയാനുമായി ജോയ് തോമസ് മുംെബെയില്‍നിന്നു നിരന്തരം രഹസ്യയാത്രകള്‍ നടത്തിയിരുന്നെന്നു പോലീസ് പറയുന്നു. പുനെയിലും പരിസരത്തുമായി വാങ്ങിയ ഒമ്പതു ഫഌറ്റുകളില്‍ ഒന്നിലാണു രണ്ടാംഭാര്യ താമസിക്കുന്നത്.

ചോ€േറ്റ് നിര്‍മിച്ചു വില്‍ക്കുന്നതിനൊപ്പം ഇവര്‍ ഫാഷന്‍ വസ്ത്രശാലയും നടത്തുന്നുണ്ട്. മറ്റ് എട്ടു ഫഌറ്റുകളുടെ വാടകയും അവരാണു വാങ്ങുന്നത്. ജോയ് തോമസിനു രണ്ടാംഭാര്യയില്‍ 10 വയസുള്ള മകനും 11 വയസുള്ള വളര്‍ത്തുമകളുമുണ്ടെന്നു പോലീസ് വെളിപ്പെടുത്തി. മുംെബെയിലും താനെയിലുമായി ജോയ് തോമസിന്റെ നാലു ഫഌറ്റുകള്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കണ്ടുകെട്ടിയിരിക്കുകയാണ്. ഇതിലൊന്ന് ആദ്യഭാര്യയിലെ മകന്റെ പേരിലാണ്.



from mangalam.com https://ift.tt/2BehIsM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages