കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി ജോസഫിന് ചോദ്യം ചെയ്യലിനെ എങ്ങനെ നേരിടണമെന്ന് കൃത്യമായ ഉപദേശം ലഭിച്ചിരുന്നുവെന്നാണ് പോലീസ് നിഗമനം. പൊന്നാമറ്റം തറവാട്ടിലുണ്ടായ ടോം തോമസിന്റെയും അന്നമ്മ തോമസിന്റെയും മരണത്തിന്റെ ഉത്തരവാദിത്തം റോയിയുടെ തലയില്‍ കെട്ടിവയ്ക്കാനായിരുന്നു ജോളിയുടെ നീക്കം. ആദ്യ ഭര്‍ത്താവ് റോയി തോമസിന്റെ മരണം ആത്മഹത്യ ആണെന്നായിരുന്നു ജോളിയുടെ ആദ്യ നിലപാട്.
എന്നാല്‍ ടോം തോമസിന്റെയും അന്നമ്മ തോമസിന്റെയും മരണസമയത്ത് വീട്ടിലുണ്ടായിരുന്നവരുടെ മൊഴികള്‍ ചൂണ്ടിക്കാണിച്ചതോടെയാണ് ജോളി നിസ്സംഗതയോടെ കുറ്റം സമ്മതിക്കുകയായിരുന്നു. ടോം തോമസ് മരിക്കുന്ന സമയത്ത് മജാളി മാത്രമാണ് ഉണ്ടായിരുന്നതെന്ന സാക്ഷിമൊഴികള്‍ നിരത്തിയപ്പോള്‍ ജോളി മന്‍ീം പാലിച്ചു പിന്നാലെ കുറ്റസമ്മതം.
റോയി തോമസിന്റെ മരണം ആത്മഹത്യ ആണെന്ന നിലപാടയിരുന്നു ജോളി ആദ്യം സ്വീകരിച്ചത്. സയനൈഡ് നല്‍കിയെന്ന മാത്യുവിന്റെയും പ്രജികുമാറിന്റെയും മൊഴികള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മാത്യൂവും റോയിയും തമ്മില്‍ ശത്രുത ഉണ്ടെന്നും മാത്യു ആയിരിക്കും സയനൈഡ് നല്‍കിയതെന്നും ജോളി വാദിച്ചു. എന്നാല്‍ സംഭവം നടക്കുന്ന ദിവസമോ അതിനടുത്ത ദിവസമോ മാത്യു സ്ഥലത്ത് ഇല്ലാതിരുന്നതും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും ചൂണ്ടിക്കാണിച്ചപ്പോള്‍ ആ കുറ്റവും ജോളി സമ്മതിച്ചു. അറസ്റ്റിലാകുന്നതിന്റെ തലേന്ന് ജോളി കുന്നമംഗലത്തുള്ള ഒരു അഭിഭാഷകനെ കാണാന്‍ പോയതായി വിവരം ലഭിച്ചിരുന്നു. ജോളിയുമായി അടുത്ത ബന്ധമുള്ള രണ്ട് അഭിഭാഷകരാകാം വിദഗ്ധ പരിശീലനം നല്‍കിയതെന്നാണ് പോലീസ് നിഗമനം.
from mangalam.com https://ift.tt/31bKO6B
via IFTTT
No comments:
Post a Comment