ക്രൊയേഷ്യയെ തളച്ച് വെയ്ല്‍സ്, ജര്‍മനിക്കും റഷ്യക്കും തകര്‍പ്പന്‍ ജയം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 13, 2019

ക്രൊയേഷ്യയെ തളച്ച് വെയ്ല്‍സ്, ജര്‍മനിക്കും റഷ്യക്കും തകര്‍പ്പന്‍ ജയം

കാർഡിഫ്: യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ ഫുട്ബോളിൽ കരുത്തരായ ക്രൊയേഷ്യയെ സമനിലയിൽതളച്ച് വെയ്ൽസ്. ഒന്നാം പകുതിയുടെ തുടക്കത്തിൽ തന്നെ ലീഡ് വഴങ്ങിയ വെയ്ൽസ് അതേ പകുതിയുടെ ഇഞ്ചുറി ടൈമിൽ തന്നെയാണ് സൂപ്പർതാരം ഗരത് ബെയ്ലിന്റെ ഗോളിൽ സമനില ഗോൾ നേടിയത്. ഒൻപതാം മിനിറ്റിൽ നിക്കോള വ്ളാസിച്ചിന്റെ ഗോളിലാണ് ക്രൊയേഷ്യ ലീഡ് നേടിയത് ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ബെയ്ൽ ഉജ്വലമായൊരു ഗോളിലൂടെയാണ് സമനില നേടിക്കൊടുത്തത്. ഇതോടെ സ്വന്തം തട്ടകത്തിൽ നടക്കുന്ന തുടർച്ചയായ പത്ത് യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങളിൽ തോൽവി അറിഞ്ഞിട്ടില്ല എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വെയ്ൽസ്. സമനില വഴങ്ങേണ്ടിവന്നെങ്കിലും ഗ്രൂപ്പ് ഇയിൽ ക്രൊയേഷ്യ തന്നെയാണ് മുന്നിൽ. ഏഴ് കളികളിൽ നിന്ന് പതിനാല് പോയിന്റാണ് അവർക്കുള്ളത്. പന്ത്രണ്ട് പോയിന്റുള്ള ഹംഗറിയാണ് രണ്ടാമത്. എട്ട് പോയിന്റുള്ള വെയ്ൽസ് നാലാമതാണ്. മറ്റു മത്സരങ്ങളിൽ ജർമനി മടക്കമില്ലാത്ത അഞ്ചു ഗോളുകൾക്ക് സൈപ്രസിനെയും ജർമനി ഏകപക്ഷീയമായ മൂന്ന് ഗോളിന് എസ്തോണിയയെയും ബെൽജിയം എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കസാക്കിസ്താനെയും ഹംഗറി ഏകപക്ഷീയമായ ഒരു ഗോളിന് അസർബൈജാനെയും സ്കോട്ട്ലൻഡ് എതിരില്ലാത്ത ആറു ഗോളുകൾക്ക് സാൻ മാരിനോയെയും തോൽപിച്ചു. ഗ്രൂപ്പ് സിയിൽ ജർമനി ആറു കളികളിൽ നിന്ന് പതിനഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. റഷ്യ ഗ്രൂപ്പ് ഐയിൽ എട്ട് കളികളിൽ നിന്ന് ഇരുപത്തിയൊന്ന് പോയിന്റുമായി രണ്ടാമതുമാണ്. എട്ട് കളികളിൽ നിന്ന് ഇരുപത്തിനാലു പോയിന്റുള്ള ബെൽജിയമാണ് ഗ്രൂപ്പിൽ ഒന്നാമത്. Content Highlights: Wales Holds Croatia In Uefa European Championship Qualifying Gareth Bale


from mathrubhumi.latestnews.rssfeed https://ift.tt/2oDO2CA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages