കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിൽ അറസ്റ്റിലായ ജോളിക്കെതിരെ രണ്ടാം ഭർത്താവ് ഷാജുവിന്റെ പിതാവ് സക്കറിയ. ജോളിയുടെ നീക്കങ്ങളിൽ ഇപ്പോൾ സംശയം തോന്നുന്നുവെന്ന് സക്കറിയ പറഞ്ഞു. നേരത്തെ ജോളിയെ പിന്തുണച്ചുകൊണ്ട്സക്കറിയരംഗത്തെത്തിയിരുന്നു. ഇപ്പോൾപുറത്തുവരുന്ന കാര്യങ്ങളനുസരിച്ച് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെയും കുഞ്ഞിന്റെയും മരണത്തിൽ സംശയം തോന്നുന്നുവെന്നാണ് സക്കറിയ പറഞ്ഞത്. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണത്തിൽ ജോളിക്ക് പങ്കുണ്ടെന്നതിൽ താൻ നേരത്തെ വിശ്വസിച്ചിരുന്നില്ല. സിലിയുടെ സഹോദരനും മരണം നടക്കുന്ന സന്ദർഭത്തിൽ ഒപ്പമുണ്ടായിരുന്നതാണ് ഇതിന് കാരണം. ജോളിയുടെ പെരുമാറ്റത്തിലും അസ്വാഭാവികമായി ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ പുറത്ത് വരുന്ന വിവരങ്ങളനുസരിച്ച് ജോളിയുടെ അന്നത്തെ നീക്കങ്ങളിൽ സംശയിക്കുന്നുവെന്നും സക്കറിയ പറഞ്ഞു. ജോളിയുടെ ആദ്യ ഭർത്താവ് റോയി തോമസിന്റെ പിതാവ് ടോം തോമസിന്റെ സഹോദരനാണ്സക്കറിയ. Content Highlights:Koodathai murder series-jolly-Zacharia
from mathrubhumi.latestnews.rssfeed https://ift.tt/2pT7JXp
via
IFTTT
No comments:
Post a Comment