എസ്.എന്‍.ഡി.പിയുടെ പിന്തുണ എല്ലാ മണ്ഡലത്തിലും ഇടതുപക്ഷത്തിന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു-കോടിയേരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 6, 2019

എസ്.എന്‍.ഡി.പിയുടെ പിന്തുണ എല്ലാ മണ്ഡലത്തിലും ഇടതുപക്ഷത്തിന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു-കോടിയേരി

തിരുവനന്തപുരം: കേരളത്തിലുടനീളം എൽഡിഎഫിന് അനുകൂലമായ അന്തരീക്ഷമാണ് ഉള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ഇടതുപക്ഷത്തിന് അനുകൂലമായ മാറ്റമാണ് പ്രകടമാകുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അന്തരീക്ഷം മാറിയെന്ന് പാലാ ഉപതിരഞ്ഞെടുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് മണ്ഡലങ്ങളിലെ ജനവിധി അതൊന്നുകൂടി പ്രകടമാക്കുമെന്നും കോടിയേരി പറഞ്ഞു. അരൂരിൽ മാത്രമല്ല എല്ലാ മണ്ഡലങ്ങളിലും എസ്.എൻ.ഡി.പിയുടെ പിന്തുണ ഇടതുപക്ഷത്തിന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊതുവിൽ അവർ എൽഡിഎഫിന് അനുകൂലമായ സമീപനമാണ് ഇപ്പോൾ സ്വീകരിക്കുന്നത്. ബിഡിജെഎസ് ഇനിയും ബിജെപിക്കൊപ്പം നിൽക്കേണ്ടതുണ്ടോ എന്നത് ആ പാർട്ടി തന്നെയാണ് ആലോചിക്കേണ്ടത്. ബിജെപിക്കൊപ്പം കൂടിയാൽ എന്തായിരിക്കുമെന്ന് ഞങ്ങൾ നേരത്തെ മുന്നറിയിപ്പ് നൽകിയതാണ്. ഇപ്പോൾ അക്ഷാർത്ഥത്തിൽ ഒരു അനുഭവമായി അവർക്ക് ബോധ്യമായിട്ടുണ്ടാവുമെന്നും കോടിയേരി പറഞ്ഞു. Content Highlights:Left expects SNDP support in all constituencies-Kodiyeri Balakrishnan


from mathrubhumi.latestnews.rssfeed https://ift.tt/30O1wsB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages