ആലപ്പുഴ: കസ്റ്റഡിയിലെടുക്കുന്ന പ്രതികളോട് പോലീസ് കാണിക്കുന്ന അതിക്രമങ്ങൾ തടയാൻ കർശന നിർദേശങ്ങളുമായി ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കി കീഴ്ക്കോടതി ന്യായാധിപന്മാർക്കായി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. നിലവിലെ നിയമങ്ങൾ കൂടാതെ അനുവർത്തിക്കേണ്ട കാര്യങ്ങളാണു നിർദേശത്തിലുള്ളത്. നിർദേശങ്ങൾ * അറസ്റ്റ് ചെയ്യുന്നവരെ കോടതിയിൽ ഹാജരാക്കുമ്പോൾ എന്തെങ്കിലും പറയാനുണ്ടോയെന്ന് ഒഴുക്കൻമട്ടിൽ ചോദിക്കുന്നതിനു പകരം കാര്യങ്ങൾ വ്യക്തമായി ചോദിച്ച് കോടതി റിപ്പോർട്ടായി രേഖപ്പെടുത്തണം. * അറസ്റ്റിലായ ആളിൽനിന്ന് എല്ലാ വിവരങ്ങളും കിട്ടുന്ന തരത്തിലാകണം ന്യായാധിപന്റെ ഇടപെടൽ. * അറസ്റ്റിലായ ആൾക്ക് എല്ലാ സത്യങ്ങളും വെളിപ്പെടുത്തുന്ന വിധമായിരിക്കണം ന്യായാധിപന്മാർ ഇടപെടേണ്ടത്. അവ്യക്തമായ ചോദ്യങ്ങൾ ചോദിക്കരുത്. * അറസ്റ്റിലാകുന്ന ആൾക്ക് ഏതെങ്കിലുംതരത്തിലുള്ള പരിക്കോ മുറിവുകളോ ശാരീരിക പ്രശ്നങ്ങളോ ഉണ്ടെങ്കിൽ ചോദിച്ചു മനസ്സിലാക്കണം. പരിക്ക് എങ്ങനെ പറ്റിയതാണെന്നു വ്യക്തമായി മനസ്സിലാക്കണം. * മെഡിക്കൽ-റിമാൻഡ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയ കാര്യങ്ങൾ വിശദമായി പരിശോധിക്കണം. മുറിവ് സംബന്ധമായ മെഡിക്കൽ റിപ്പോർട്ടും പ്രത്യേകം പരിശോധിക്കണം. * റിപ്പോർട്ടുകളിലും അറസ്റ്റിലായ ആളിൽനിന്നു കിട്ടിയ വിശദാംശങ്ങളിലും വൈരുധ്യങ്ങളുണ്ടെങ്കിൽ കോടതിരേഖയിൽ ഉൾപ്പെടുത്തണം. പരിക്കുണ്ടെങ്കിൽ ആശുപത്രിയിലെത്തിക്കാൻ ജയിൽ സൂപ്രണ്ടിനു നിർദേശം നൽകണം. ഇതുസംബന്ധിച്ച് 24 മണിക്കൂറിനകം സൂപ്രണ്ടിന്റെ റിപ്പോർട്ട് വാങ്ങി കോടതിരേഖയാക്കണം. * അറസ്റ്റിലായയാളെ ആശുപത്രിയിലാണ് റിമാൻഡ് ചെയ്യുന്നതെങ്കിൽ അയാൾ തിരികെ ജയിലിലെത്തുന്നതുവരെ പൂർണസുരക്ഷ ഉറപ്പാക്കാൻ ജയിൽസൂപ്രണ്ടിനു കർശന നിർദേശം നൽകണം.
from mathrubhumi.latestnews.rssfeed https://ift.tt/2phJYrL
via
IFTTT
No comments:
Post a Comment