നിലമ്പൂർ: നിലമ്പൂർ കക്കാടംപൊയിലിൽ മാധ്യമപ്രവർത്തയെ അപമാനിക്കുകയും െെകയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ വിദേശത്തേക്കുകടന്ന പ്രതിയെ നിലമ്പൂർ പോലീസ് പിടികൂടി. ചാലിയാർ പഞ്ചായത്തിലെ ആനപ്പാറ റഹ്‌മത്തുള്ളയെ(33)യാണ് വിദേശത്ത് നിന്നുവരുന്ന വഴി പോലീസ് കോഴിക്കോട് വിമാനത്താവളത്തിൽ ഞായറാഴ്ച പിടികൂടിയത്. ഇയാൾക്കെതിരേ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കേസിലെ നാലാംപ്രതിയാണ്. 2016 ഡിസംബർ 25-ന് കക്കാടംപൊയിൽ റോഡിലെ എസ് വളവിലാണ് സംഭവം. സംഭവം നടന്ന് രണ്ട് വർഷത്തിനുശേഷമാണ് നാലാംപ്രതിയായ റഹ്‌മത്തുള്ള പോലീസിന്റെ പിടിയിലാവുന്നത്. കേസിൽ ആകെ ആറു പ്രതികളാണുള്ളത്. അഞ്ചു പ്രതികൾ നേരത്തെ പോലീസ് പിടിയിലായി ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. റഹ്‌മത്തുള്ളയെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും. പ്രതികൾ സദാചാരപോലീസ് ചമഞ്ഞാണ് 2016 ഡിസംബറിൽ മാധ്യമപ്രവർത്തകയെ െെകയേറ്റംചെയ്തത്. യുവതിയുടെ കൈക്ക് കയറി പിടിക്കുകയും െെകയിൽനിന്ന് മൊബൈൽഫോൺ വാങ്ങി വലിച്ചെറിയുകയും ലൈംഗികമായി െെകയേറ്റം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തെത്തുടർന്ന് യുവതി പോലീസിന്റെ സഹായംതേടുകയായിരുന്നു. വിവരമറിയിച്ചിട്ടും പോലീസ് വൈകിയാണ് സംഭവസ്ഥലത്തെത്തിയതെന്ന് ആരോപണമുണ്ടായിരുന്നു. മാത്രമല്ല ആദ്യം പ്രതികളെ അറസ്റ്റുചെയ്യാൻ പോലീസ് തയ്യാറാവുകയും ചെയ്തിരുന്നില്ല. പിന്നീട് ജില്ലാ പോലീസ് മേധാവിക്ക് യുവതി നൽകിയ പരാതിയെത്തുടർന്നാണ് പോലീസിന്റെ ഭാഗത്തുനിന്ന് നടപടികളുണ്ടായത്.
from mathrubhumi.latestnews.rssfeed https://ift.tt/2MfSKzD
via
IFTTT
No comments:
Post a Comment