കെ.എസ്‌.ഇ.ബി. വഴി ഇന്റര്‍നെറ്റും; വൈദ്യുതി പോസ്‌റ്റുകള്‍ വഴി ഒപ്‌റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍, കെ-ഫോണ്‍ പദ്ധതി അടുത്തവര്‍ഷം പകുതിയോടെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 14, 2019

കെ.എസ്‌.ഇ.ബി. വഴി ഇന്റര്‍നെറ്റും; വൈദ്യുതി പോസ്‌റ്റുകള്‍ വഴി ഒപ്‌റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍, കെ-ഫോണ്‍ പദ്ധതി അടുത്തവര്‍ഷം പകുതിയോടെ

തിരുവനന്തപുരം : ഉപയോക്‌താക്കള്‍ക്ക്‌ വൈദ്യുതിക്കു പുറമേ ഇനി ഇന്റര്‍നെറ്റ്‌ കണക്ഷനും കെ.എസ്‌.ഇ.ബി. ലഭ്യമാക്കും. ബി.പി.എല്‍. കുടുംബങ്ങള്‍ക്ക്‌ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ സൗജന്യമായി നല്‍കുന്ന കേരള ഫൈബര്‍ ഒപ്‌റ്റിക്‌ നെറ്റ്‌വര്‍ക്ക്‌ (കെ-ഫോണ്‍) പദ്ധതി സംസ്‌ഥാന ഐ.ടി.
ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ ലിമിറ്റഡും (കെ.എസ്‌.ഐ.ടി.ഐ.എല്‍ ) വൈദ്യുതിബോര്‍ഡും സഹകരിച്ചാണു നടപ്പാക്കുന്നത്‌. 1,028 കോടി രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന പദ്ധതി അടുത്തവര്‍ഷം പകുതിയോടെ യാഥാര്‍ഥ്യമാകുമെന്നാണ്‌ പ്രതീക്ഷ.

20 ലക്ഷത്തോളം വരുന്ന ബി.പി.എല്‍. കുടുംബങ്ങള്‍ക്കും മുപ്പതിനായിരത്തോളം സര്‍ക്കാര്‍ ഓഫീസുകളിലും അതിവേഗ ഇന്റര്‍നെറ്റ്‌ ലഭ്യമാക്കുന്നതാണ്‌ പദ്ധതി. ഇതിനായുള്ള സര്‍വേ പൂര്‍ത്തിയായി. നവംബറില്‍ വൈദ്യുതി പോസ്‌റ്റുകള്‍ വഴി ഒപ്‌റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ സ്‌ഥാപിച്ചു തുടങ്ങും. അരലക്ഷം കിലോമീറ്ററില്‍ കേബിളുകള്‍ സ്‌ഥാപിക്കാനാണ്‌ നീക്കം. കേബിളുകള്‍ ദക്ഷിണകൊറിയയില്‍ നിന്ന്‌ എത്തിക്കും. കേരളത്തില്‍ നിന്നുള്ള സാങ്കേതിക വിദഗ്‌ധര്‍ അടങ്ങുന്ന സംഘം ഗുണനിലവാര പരിശോധന നടത്തിയ ശേഷമാണ്‌ കേബിള്‍ ഇറക്കുമതി.

കെ.ഫോണ്‍ പദ്ധതിയുടെ കണ്‍ട്രോള്‍ റൂം ആയി പ്രവര്‍ത്തിക്കുന്ന നെറ്റവര്‍ക്ക്‌ ഓപ്പറേറ്റിംഗ്‌ സെന്റര്‍ (നോക്‌) ആസ്‌ഥാനം കൊച്ചിയിലായിരിക്കും. നേരത്തെ ആലപ്പുഴയിലെ ചേര്‍ത്തലയില്‍ സ്‌ഥാപിക്കാനായിരുന്നു തീരുമാനം. ഡിസംബറില്‍ നോക്‌ പ്രവര്‍ത്തനസജ്‌ജമാക്കും.
വീടുകളും ഓഫീസുകളും വിവിധ ശൃംഖലകളാക്കിയാണ്‌ കേബിള്‍ വഴി ബന്ധിപ്പിക്കുന്നത്‌. ഓരോ ശൃംഖലയും പൂര്‍ത്തിയാകുന്ന മുറയ്‌ക്ക്‌ സെന്ററു(നോക്ക്‌)മായി ബന്ധിപ്പിച്ച്‌ ഇന്റര്‍നെറ്റ്‌ സേവനം ലഭ്യമാക്കും. നോക്ക്‌ സജ്‌ജമാവുന്നതോടൊപ്പം തുടക്കത്തില്‍ ഒന്നോ രണ്ടോ ശൃംഖലകള്‍ കൂടി പൂര്‍ത്തിയാക്കാനാണ്‌ തീരുമാനം. 2020-ല്‍ സംസ്‌ഥാനത്ത്‌ മുഴുവന്‍ കെ.ഫോണ്‍ ശൃംഖല യാഥാര്‍ഥ്യമാക്കും.

2016-ല്‍ തുടങ്ങാനിരുന്നതാണ്‌ കെ. ഫോണ്‍ പദ്ധതി. ഇപ്പോള്‍ കെ.എസ്‌.ഇ.ബി.യുടെ ട്രാന്‍സ്‌ ഗ്രിഡ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതോടെയാണു പദ്ധതിക്കു വീണ്ടും ജീവന്‍ വച്ചത്‌. കെ-ഫോണിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങളുടെ ചുമതല ഭാരത്‌ ഇലക്‌ട്രോണിക്‌സ് ലിമിറ്റഡിനാണ്‌.
കേരള സ്‌റ്റേറ്റ്‌ ഐ.ടി. ഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ ലിമിറ്റഡ്‌ കണക്ഷന്‍ ആവശ്യമുള്ളവരെ കണ്ടെത്തി സാങ്കേതികസഹായം നല്‍കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ സംസ്‌ഥാനത്തെ സര്‍ക്കാര്‍ഓഫീസുകളും വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ഈ നെറ്റ്‌ വര്‍ക്കിലേക്ക്‌ മാറും. പുതിയ വൈദ്യുതികണക്ഷന്‌ അപേക്ഷ നല്‍കുന്നവര്‍ക്ക്‌ അപ്പോള്‍ത്തന്നെ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ കൂടി ലഭ്യമാക്കാം.

അയൂബ്‌ഖാന്‍



from mangalam.com https://ift.tt/32grnej
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages