മദ്യലഹരിയിൽ സ്കൂട്ടറിൽ സഞ്ചരിച്ച യുവതികൾ റോഡിലേക്ക് തെറിച്ചുവീണു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 10, 2019

മദ്യലഹരിയിൽ സ്കൂട്ടറിൽ സഞ്ചരിച്ച യുവതികൾ റോഡിലേക്ക് തെറിച്ചുവീണു

കരിന്തളം: മദ്യലഹരിയിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കവെ മൂന്ന് യുവതികൾ റോഡിലേക്ക് തെറിച്ചുവീണു. നാട്ടുകാർ പിടികൂടി ഇവരെ പോലീസിലേൽപ്പിച്ചു. വ്യാഴാഴ്ച കരിന്തളം ബാങ്കിനുമുന്നിലാണ് നാടകീയസംഭവം. അപകടത്തിൽ പരിക്കേറ്റ ഇവരെ രക്ഷിക്കാനെത്തിയപ്പോഴാണ് മൂവരും മദ്യപിച്ചിട്ടുണ്ടെന്ന് നാട്ടുകാർക്ക് മനസ്സിലായത്. വിവരമറിയിച്ചതിനെത്തുടർന്ന് നീലേശ്വരം പോലീസ് സ്ഥലത്തെത്തി. ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇരുചക്രവാഹനം ലോക്ക് ചെയ്ത് ഇവർ താക്കോൽ കൈയിൽ പിടിച്ചു. പോലീസ് വാഹനത്തിലേക്ക് കയറാൻപോലുമാവാതെ കുഴഞ്ഞ ഇവരെ ബലംപ്രയോഗിച്ച് കയറ്റാൻ ശ്രമിച്ചപ്പോൾ എതിർത്തു. വനിതാ പോലീസ് എത്തിയാലേ കസ്റ്റഡിയിലെടുക്കാൻ കഴിയൂ എന്ന് വാശിപിടിച്ചു. ഇതിനിടയിൽ യുവതികൾ നാട്ടുകാർക്കും പോലീസിനുംനേരേ തട്ടിക്കയറി. യുവതികളിലൊരാൾ റോഡിൽ ഛർദിക്കുകയും ചെയ്തു. പിന്നീട് വനിതാ പോലീസ് എത്തിയാണ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. മൂന്നുപേരും ഉദുമ സ്വദേശിനികളാണ്. സുഹൃത്തിനെ കാണാൻ പോകുന്നുവെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. ഇവർക്കെതിരേ പോലീസ് കേസെടുത്തു. Content Highlights:drunken driving by three women and causes accident


from mathrubhumi.latestnews.rssfeed https://ift.tt/35qk99x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages