പരിസ്ഥിതിപ്രവർത്തകർക്കെതിരേ അക്രമം: 50 സി.പി.എം. പ്രവർത്തകർ സി.പി.ഐയിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 10, 2019

പരിസ്ഥിതിപ്രവർത്തകർക്കെതിരേ അക്രമം: 50 സി.പി.എം. പ്രവർത്തകർ സി.പി.ഐയിൽ

മലപ്പുറം: കക്കാടംപൊയിലിൽ പി.വി. അൻവർ എം.എൽ.എയുടെ പാർക്ക് സന്ദർശിക്കാനെത്തിയ എം.എൻ. കാരശ്ശേരി അടക്കമുള്ള സാംസ്കാരികപ്രവർത്തകരെ ആൾക്കൂട്ടം ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ച് 50 സി.പി.എം. പ്രവർത്തകർ സി.പി.ഐയിൽ ചേർന്നു. പ്രദേശത്ത് സി.പി.എമ്മിന്റെ മൗനാനുവാദത്തോടെയുള്ള അനധികൃത നിർമാണങ്ങളിലും അക്രമങ്ങളിലും പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് പ്രവർത്തകർ പത്രസമ്മേളനത്തിൽ പറഞ്ഞു. സാംസ്കാരികപ്രവർത്തകർ എത്തിയപ്പോൾ വെണ്ടേക്കുംപൊയിലിൽ പ്രവർത്തിക്കുന്ന വായനശാലയിൽ ഉച്ചഭക്ഷണം നൽകിയതിന് തങ്ങൾക്കുനേരെ ഭീഷണിയുണ്ടായി. കക്കാടംപൊയിലിൽ ഗുണ്ടാ ആക്രമണങ്ങൾ തുടർക്കഥയാവുകയാണെന്നും അവർ പറഞ്ഞു. 50 പ്രവർത്തകർ പാർട്ടിയിൽ ചേർന്നതിന്റെ ഭാഗമായി എട്ടിന് നടന്ന സി.പി.െഎ. കമ്മിറ്റി യോഗത്തിൽ എ.ടി. സ്കറിയയെ വെണ്ടേക്കുംപൊയിൽ കമ്മിറ്റി കൺവീനറായി തിരഞ്ഞെടുത്തു. എ.ഐ.വൈ.എഫ്. യൂണിറ്റ് പ്രസിഡന്റായി എൻ.സി. പ്രിജേഷിനെയും സെക്രട്ടറിയായി കെ.സി. അനീഷിനെയും തിരഞ്ഞെടുത്തു. പത്രസമ്മേളനത്തിൽ എ.ടി. സ്കറിയ, കെ.സി. അനീഷ്, എൻ.സി. പ്രിജേഷ്, ശാരദ, ബാബു പാറത്താഴത്ത്, എൻ.ജി. സിനോജ് എന്നിവർ പങ്കെടുത്തു. Content Highlights: Protest against attack on activists


from mathrubhumi.latestnews.rssfeed https://ift.tt/2ovUZpe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages