മദ്യലഹരിയില്‍ വാക്കേറ്റത്തിനിടയില്‍ സുഹൃത്ത്‌ റോഡിലേക്ക്‌ തള്ളിയിട്ടയാള്‍ ലോറി കയറി മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 18, 2019

മദ്യലഹരിയില്‍ വാക്കേറ്റത്തിനിടയില്‍ സുഹൃത്ത്‌ റോഡിലേക്ക്‌ തള്ളിയിട്ടയാള്‍ ലോറി കയറി മരിച്ചു

ഏറ്റുമാനൂര്‍: മദ്യലഹരിയിലുണ്ടായ വാക്കേറ്റത്തിനിടയില്‍ സുഹൃത്ത്‌ റോഡിലേക്കു തള്ളിയിട്ടയാള്‍ ലോറി കയറി മരിച്ചു. ടൗണില്‍ ആക്രി പെറുക്കി നടന്നിരുന്ന അശോകനാ(40)ണു മരിച്ചത്‌. സംഭവത്തില്‍ പ്രതി നീണ്ടൂര്‍ പേമലകുന്നേല്‍ പൊന്നപ്പനെ (55) പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഇന്നലെ ഉച്ചയ്‌ക്ക്‌ 1.30 നു പാലാ റോഡില്‍ ഹിന്ദുമതപാഠശാലാ ഹാളിനു സമീപമായിരുന്നു സംഭവം.

സമീപമുള്ള പഴയകടതിണ്ണയില്‍ ചെരുപ്പു തുന്നല്‍ ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന പൊന്നപ്പനും അശോകനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇരുവരും രാവിലെ മുതല്‍ മദ്യലഹരിയിലായിരുന്നുവെന്നു പോലീസ്‌ പറഞ്ഞു. അതിനിടെ പൊന്നപ്പന്‍ അശോകനെ പിടിച്ചു തള്ളുകയായിരുന്നു. തെറിച്ചു റോഡില്‍ വീണ അശോകന്റെ ശരീരത്തിലുടെ പാലാ ഭാഗത്തേക്കു പോവുകയായിരുന്ന ടിപ്പര്‍ ലലോറി കയറിയിറങ്ങി. സംഭവസ്‌ഥലത്തു തന്നെ അശോകന്‍ മരിച്ചു. സംഭവത്തില്‍ പൊന്നപ്പനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്‌ക്കു കേസ്‌ എടുത്തു.

കഴിഞ്ഞ നാലു വര്‍ഷമായി എറ്റുമാനൂര്‍ പ്രദേശങ്ങളില്‍ ആക്രി പെറുക്കി വിറ്റും രാത്രിയില്‍ കടത്തിണ്ണകളില്‍ കിടന്നുറങ്ങിയും കഴിഞ്ഞിരുന്ന അശോകന്റെ സ്വദേശം എവിടാണെന്ന്‌ ആര്‍ക്കുമറിയില്ല. ഏറ്റുമാനൂര്‍ പോലീസ്‌ മേല്‍നടപടികള്‍ സ്വീകരിച്ചു മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.



from mangalam.com https://ift.tt/35P59C0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages