തിരുവനന്തപുരം: തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിയും ഇന്ത്യയിൽത്തന്നെ ആദ്യമായി സ്വകാര്യ പൈലറ്റ് ലൈസൻസ് ലഭിച്ച ട്രാൻസ്ജെൻഡർ വ്യക്തിയുമായ ആദം ഹാരിക്ക് (20) എയർലൈൻ പൈലറ്റാകാൻ കൊമേഴ്സ്യൽ ലൈസൻസ് നേടാൻ സാമൂഹികനീതി വകുപ്പിന്റെ സഹായം. പഠനം പൂർത്തിയാക്കാനായി 25 ലക്ഷം രൂപയാണ് അനുവദിക്കുന്നത്. സാമൂഹികനീതി വകുപ്പിന്റെ പ്ലാൻഫണ്ടിൽനിന്ന് 23.34 ലക്ഷം രൂപയും മറ്റാവശ്യങ്ങൾക്കായി സാമൂഹിക സുരക്ഷാ മിഷൻ 'വി കെയർ' പദ്ധതിവഴി ബാക്കി തുകയും അനുവദിക്കും. തന്നെ സഹായിച്ച മന്ത്രി കെ.കെ. ശൈലജയെ സന്ദർശിച്ച് ആദം ഹാരി നന്ദിയറിയിച്ചു. ജൊഹാനസ് ബർഗിൽ പ്രൈവറ്റ് പൈലറ്റ് കോഴ്സിനു ചേർന്നെങ്കിലും ട്രാൻസ്ജെൻഡർ വ്യക്തി പൈലറ്റ് ആകുന്നെന്ന വിവരം സാമൂഹിക മാധ്യമങ്ങളിൽ വന്നതോടെ ബന്ധുക്കളും നാട്ടുകാരും ഒറ്റപ്പെടുത്തി. തുടർന്ന് പഠനം മുടങ്ങി ആദം ഹാരി ഒറ്റപ്പെട്ടു. തുടർന്ന് പല സ്ഥലങ്ങളിൽ ജോലിചെയ്തു. കിടക്കാനൊരിടം ഇല്ലാത്തതിനാൽ റെയിൽവേ സ്റ്റേഷനിൽ തങ്ങി. ഇതറിഞ്ഞ ചില ട്രാൻസ്ജെൻഡർ സുഹൃത്തുക്കളാണ് സാമൂഹികനീതിവകുപ്പ് മന്ത്രിയെ കാണാൻ ആവശ്യപ്പെട്ടത്. തുടർന്നാണ് വീണ്ടും പഠനം തുടരാൻ വഴിയൊരുങ്ങിയത്. ഇന്ത്യയിലെ പല ഏവിയേഷൻ അക്കാദമികളെയും സമീപിച്ചെങ്കിലും അവരാരും പ്രവേശനം നൽകാൻ തയ്യാറായില്ല. അവസാനം രാജീവ് ഗാന്ധി അക്കാദമി ഫോർ ഏവിയേഷൻ ടെക്നോളജിയുടെ ട്രെയിനി പൈലറ്റ് കോഴ്സിൽ ചേരാനുള്ള എല്ലാ സഹായവും വകുപ്പ് നടത്തിക്കൊടുത്തു. മൂന്നുവർഷത്തെ കോഴ്സ് ഫീ, ഹോസ്റ്റൽ ഫീ ഉൾപ്പെടെ 23,34,000 രൂപയുടെ ഭരണാനുമതിയാണു നൽകിയത്. ഇതുകൂടാതെയാണ് മറ്റു ചെലവുകൾക്കായി ബാക്കി തുക 'വി കെയർ' പദ്ധതിയിലൂടെ നൽകുന്നത്. ''ഒരു തൊഴിൽ അന്വേഷിച്ചാണ് മന്ത്രിയെയും സെക്രട്ടറിയെയും കണ്ടത്. എന്നാൽ, നമുക്ക് പറക്കണ്ടേ എന്നാണു മന്ത്രി ചോദിച്ചത്. അതാണ് ഇപ്പോൾ സാക്ഷാത്കരിച്ചത്. അതിനു നന്ദിപറയാനാണു വന്നത്''- ആദം ഹാരി പറഞ്ഞു. പരിശ്രമിച്ചാൽ എത്ര ഉയരെ വേണമെങ്കിലും എത്താമെന്നതിന് ഉദാഹരണമാണ് ഹാരിയെന്നു മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. Content Highlights:government help to transgender adam hari
from mathrubhumi.latestnews.rssfeed https://ift.tt/2M6vCDm
via
IFTTT
No comments:
Post a Comment