ഗുരുവന്ദനം... കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി അധികാരമേറ്റ എസ്.മണികുമാർ തന്നെ അഭിനന്ദിക്കാനായി വേദിയിലെത്തിയ മുൻ കേരള ഗവർണറും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസുമായ പി.സദാശിവത്തിന്റെ കാൽതൊട്ടുവന്ദിക്കുന്നു തിരുവനന്തപുരം: സത്യപ്രതിജ്ഞാവേദിയിൽ മുൻ ഗവർണർ ജസ്റ്റിസ് പി. സദാശിവത്തിന്റെ കാൽതൊട്ടുവന്ദിച്ച് കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ. രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുന്നിലാണ് ജസ്റ്റിസ് മണികുമാർ സത്യപ്രതിജ്ഞ ചെയ്തത്. അതിനു സാക്ഷ്യംവഹിക്കാൻ മുൻ ഗവർണറും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസുമായിരുന്ന പി. സദാശിവവും ഭാര്യ സരസ്വതി സദാശിവവും എത്തിയിരുന്നു. സദാശിവം മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയായിരിക്കെ മണികുമാർ അവിടെ അഭിഭാഷകനായിരുന്നു. ചീഫ് ജസ്റ്റിസിന്റെ പിതാവ് സ്വാമി ദുരൈയും മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. മകന്റെ സത്യപ്രതിജ്ഞാച്ചടങ്ങിന് അദ്ദേഹവുമെത്തി. സത്യപ്രതിജ്ഞയ്ക്കുശേഷം മണികുമാറിനെ അഭിനന്ദിക്കാൻ പൂച്ചെണ്ടുമായി സദാശിവം വേദിയിലെത്തിയപ്പോഴാണ് മണികുമാർ അദ്ദേഹത്തിന്റെ കാൽതൊട്ടു വന്ദിച്ചത്. ചിട്ടവട്ടങ്ങൾക്കപ്പുറം വ്യക്തിബന്ധത്തിന്റെ ഊഷ്മളത വെളിവാക്കിയ ദൃശ്യമായിരുന്നു അത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. മന്ത്രിമാരായ എ.കെ. ബാലൻ, എം.എം. മണി, തോമസ് ഐസക്, കടന്നപ്പള്ളി രാമചന്ദ്രൻ, ഗവർണറുടെ ഭാര്യ രേഷ്മ ആരിഫ് ഖാൻ, മുഖ്യമന്ത്രിയുടെ ഭാര്യ കമലാ വിജയൻ എന്നിവരും ചടങ്ങിനെത്തി. ഭാര്യ ബേല രാജകുമാരി, മക്കളായ സത്യദേവ്, സാഹിത്യ എന്നിവരോടൊപ്പമാണ് ജസ്റ്റിസ് മണികുമാർ സത്യപ്രതിജ്ഞയ്ക്കെത്തിയത്. Content Highlights:kerala highcourt chief justice manikumar touches feet of p sadasivam
from mathrubhumi.latestnews.rssfeed https://ift.tt/2MwX4cB
via
IFTTT
No comments:
Post a Comment