മുട്ടുകുത്തിയതു മറക്കുക, ഇതു പുതിയ എല്‍.ഡി.എഫ്. ; നാണംകെട്ട പരാജയത്തോടെ മുഖം നഷ്ടപ്പെട്ടു ബി.ജെ.പി, വരാനിരിക്കുന്നത് പൊളിച്ചെഴുത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 24, 2019

മുട്ടുകുത്തിയതു മറക്കുക, ഇതു പുതിയ എല്‍.ഡി.എഫ്. ; നാണംകെട്ട പരാജയത്തോടെ മുഖം നഷ്ടപ്പെട്ടു ബി.ജെ.പി, വരാനിരിക്കുന്നത് പൊളിച്ചെഴുത്ത്

തിരുവനന്തപുരം: പാലായ്ക്കു പിന്നാലെ വട്ടിയൂര്‍ക്കാവും കോന്നിയും. എറണാകുളത്ത് കാലാവസ്ഥയെയും അപരനെയും പഴിക്കാം. അരൂരില്‍ പിഴച്ചില്ലെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ തനിച്ചായിപ്പോയ ഷാനിമോള്‍ ഉസ്മാനോടു വോട്ടര്‍മാര്‍ സഹതപിച്ചിരിക്കാമെന്നും കരുതാം. ആറു മാസം മുമ്പ്, ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെ സി.പി.എമ്മും എല്‍.ഡി.എഫും മറികടന്നതൃ കൃത്യമായ തന്ത്രങ്ങളിലൂടെയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം ഉപതെരഞ്ഞെടുപ്പുകളില്‍ ആവര്‍ത്തിച്ചാല്‍ അതിജീവിക്കാന്‍ ബുദ്ധിമുട്ടാകുമെന്നു കണക്കുകൂട്ടിയുള്ള നീക്കങ്ങളായിരുന്നു സി.പി.എമ്മിന്റേത്. ശബരിമല യുവതീപ്രവേശനം, ഭരണത്തിനെതിരേയുള്ള വിലയിരുത്തല്‍ എന്നിവയുള്‍പ്പെടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നു വിലയിരുത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമുള്‍പ്പെടെ ചേര്‍ന്ന് മറുതന്ത്രം മെനഞ്ഞു. അതു സംസ്ഥാന സെക്രട്ടേറിയറ്റ് കൃത്യമായി നടപ്പാക്കി.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പ്രവര്‍ത്തനത്തിന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെത്തന്നെ നിയോഗിച്ചു. ശബരിമലയില്‍ സുപ്രീം കോടതിവിധി നടപ്പാക്കുക മാത്രമാണു ചെയ്തതെന്നു മന്ത്രിമാരടക്കം വീടുകള്‍ തോറും കയറി ബോധവല്‍ക്കരണം നടത്തി. മഹിളാ സംഘടനകളെയും യുവജന സംഘടനകളെയും ഇതിനായി ഉപയോഗിച്ചു. പാലായിലെ കേരളാ കോണ്‍ഗ്രസ് കോട്ട തകര്‍ക്കാനായത് ഊര്‍ജം ഇരട്ടിപ്പിച്ചു.

ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിനിര്‍ണയം വരെ കൃത്യമായ കണക്കുകൂട്ടലിലായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മൂന്നാമതായിരുന്ന വട്ടിയൂര്‍ക്കാവില്‍ പ്രളയസമയത്തെ പ്രവര്‍ത്തനംകൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ തിളങ്ങിനിന്ന മേയര്‍ വി.കെ. പ്രശാന്തിനെ ജാതിസമവാക്യങ്ങള്‍ മറികടന്ന് സ്ഥാനാര്‍ഥിയാക്കി. ഡിെവെ.എഫ്.ഐ. നേതാവ് ജനീഷ്‌കുമാറിനെ കോന്നിയില്‍ സ്ഥാനാര്‍ഥിയാക്കിയതു മറ്റൊരു പരീക്ഷണം. മഞ്ചേശ്വരത്തു ജില്ലാനേതൃത്വം നിര്‍ദേശിച്ചയാള്‍ക്ക് അവസരം നല്‍കി. ഇടഞ്ഞുനിന്ന എന്‍.എസ്.എസിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുനോക്കിയെങ്കിലും അവര്‍ അടുക്കാതെവന്നതോടെ തുറന്നെതിര്‍ക്കാന്‍ മടിച്ചില്ല.

ഭരണവിരുദ്ധവികാരമില്ലെന്നു തെളിയിക്കാന്‍ ഈ വിജയങ്ങള്‍ ധാരാളമെന്നാണു വിലയിരുത്തല്‍. തെരഞ്ഞെടുപ്പ് ഫലം എല്‍.ഡി.എഫിനു നല്‍കുന്നത് ആത്മവിശ്വാസത്തിന്റെ വിജയമാണ്. അടുത്ത വര്‍ഷത്തെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനും അതിനു പിന്നാലെയെത്തുന്ന നിയമസഭാ തെരഞ്ഞെടുപ്പിനും ഊര്‍ജമാകാന്‍ ഇതു മതിയാകും.

നാണംകെട്ട പരാജയത്തോടെ ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ നാളുകള്‍ എണ്ണപ്പെടുന്നു. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും അവലോകന റിപ്പോര്‍ട്ടുകള്‍ വരുന്നമുറയ്ക്കു കേന്ദ്ര നേതൃത്വത്തില്‍നിന്നു നടപടികളുണ്ടാകും. തലപ്പത്തിരിക്കുന്നവരെ മാറ്റുന്നതില്‍ തുടങ്ങുന്ന നടപടികള്‍ സംസ്ഥാന ഘടകത്തെ അപ്പാടെ പിരിച്ചുവിടുന്നതിലെത്തിയാലും അതിശയിക്കാനില്ല. ശക്തികേന്ദ്രമെന്നു കരുതിയ വട്ടിയൂര്‍ക്കാവില്‍ ദയനീയ പരാജയം. അരൂരിലും എറണാകുളത്തും വലിയ വോട്ട്‌ചോര്‍ച്ച.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമായി തട്ടിച്ചുനോക്കുമ്പോള്‍ വോട്ടെണ്ണം കുതിച്ചെങ്കിലും കോന്നിയില്‍ പൊതുതെരഞ്ഞെടുപ്പില്‍ ലഭിച്ച പിന്തുണ നിലനിര്‍ത്താനായില്ല. മഞ്ചേശ്വരത്തു രണ്ടാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും വോട്ട് വ്യത്യാസം ആശങ്കപ്പെടുത്തുന്നതാണ്. പാലായില്‍ വോട്ട്കച്ചവടം നടന്നെന്നു പാര്‍ട്ടിക്കുള്ളില്‍നിന്ന് ആരോപണമുയര്‍ന്നത് ഇന്നലെ വട്ടിയൂര്‍ക്കാവില്‍ ആവര്‍ത്തിക്കുകയും ചെയ്തു. സംസ്ഥാന നേതൃത്വത്തിനും ആര്‍.എസ്.എസിനുമിടയ്ക്കുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല.

വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയാകുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്ന കുമ്മനം രാജശേഖരന്റെ പേര് മായ്ച്ചതിലുള്ള അതൃപ്തി പ്രചാരണത്തിലടക്കം പ്രകടമായി. മൂന്നര വര്‍ഷം മുമ്പു കുമ്മനം നേടിയ വോട്ടിന്റെ അടുത്തെത്താന്‍പോലും എസ്. സുരേഷിനു കഴിഞ്ഞില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 16,000 വോട്ട് മാത്രമുണ്ടായിരുന്ന കോന്നിയില്‍ ഇക്കുറി സുരേന്ദ്രന്‍ വലിയ നേട്ടമുണ്ടാക്കി. ഈഴവ വോട്ടുകള്‍ എല്‍.ഡി.എഫിലെ ജനീഷ് കുമാറിനു പോയെങ്കിലും ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളുടെ വോട്ട് കിട്ടിയെന്നു ന്യായമായും അനുമാനിക്കാം. വിജയപ്രതീക്ഷയുണ്ടെന്നു പറഞ്ഞെങ്കിലും കാല്‍ ലക്ഷത്തിനപ്പുറം വോട്ടിനപ്പുറം പോകുമെന്നോ 40,000 വരെ എത്തുമെന്നോ ആരും കണക്കുകൂട്ടിയിരുന്നില്ല.

കഴിഞ്ഞ തവണ സുരേന്ദ്രന്‍ 89 വോട്ടിനു തോറ്റ മഞ്ചേശ്വരത്ത് ആ വീര്യം ആവര്‍ത്തിക്കാനായില്ല. ബി.ഡി.ജെ.എസിന്റെ ശക്തികേന്ദ്രമായ അരൂരിലെ ദയനീയപ്രകടനത്തിനു കാരണന്വേഷിച്ച് അലയേണ്ടതില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥി കെ. അനിയപ്പന്‍ 27,753 വോട്ട് നേടിയിരുന്നു. അതെവിടെപ്പോയെന്ന ചോദ്യത്തിനു മറുപടി പറയേണ്ടതു സഖ്യത്തെ നയിക്കുന്ന ബി.ജെ.പി. സംസ്ഥാനനേതൃത്വമാണ്.

പാര്‍ട്ടിയിലെ ചേരിതിരിവുകള്‍ അണികളെ നിരാശപ്പെടുത്തി. നിഷ്പക്ഷ വോട്ടുകള്‍ നഷ്ടമായി. ഗ്രാഫ് താഴുന്ന കാഴ്ച സംസ്ഥാനഘടകത്തിലെ ദൗര്‍ബല്യം തുറന്നുകാട്ടുന്നു. ഗ്രൂപ്പിസം അടിമുടി ഗ്രസിച്ചതോടെ കൂട്ടായ പ്രവര്‍ത്തനത്തിനു തീരെ ഇടമില്ലാതായി. ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോലും കഴിയാതിരുന്നതിനു മറ്റു കാരണങ്ങളില്ല.



from mangalam.com https://ift.tt/32M6bNt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages