'എവരിതിങ്ങ് ക്ലിയര്‍' എന്ന് സിലിയുടെ മരണം അറിയിച്ചുള്ള ജോളിയുടെ മൊബൈല്‍ സന്ദേശം; ഷാജുവിന്റെ കുരുക്ക് മുറുകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 22, 2019

'എവരിതിങ്ങ് ക്ലിയര്‍' എന്ന് സിലിയുടെ മരണം അറിയിച്ചുള്ള ജോളിയുടെ മൊബൈല്‍ സന്ദേശം; ഷാജുവിന്റെ കുരുക്ക് മുറുകുന്നു

വടകര: കൂടത്തായി കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ജോളി. സിലി ജീവിച്ചിരുന്നപ്പോള്‍ തന്നെ ജോളിയുമായി ഷാജുവിന് ബന്ധം ഉണ്ടായിരുന്നുവെന്നും ഈ ബന്ധത്തില്‍ സംശയിച്ചതാണ് സിലിയുടെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നുമാണ് മുഖ്യപ്രതി ജോളി മൊഴി നല്‍കിയിരിക്കുന്നത്. സിലികൊല്ലപ്പെടുമെന്ന് ഷാജുവിന് നേരത്തെ അറിയാമായിരുന്നുവെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ട്.

സിലിയുടെ മരണശേഷം ജോളി ഷാജുവിന്റെ ഫോണിലേക്ക് മരണവിവരം അറിയിച്ചുകൊണ്ട് സന്ദേശം അയച്ചിരുന്നു. 'എവരിതിങ്ങ് ക്ലിയര്‍' എന്നായിരുന്നു സന്ദേശം. ഇതേത്തുടര്‍ന്ന് ഷാജുവിനെ വീണ്ടും പോലീസ് ചോദ്യം ചെയ്യും. ഇതിനായി ഇന്ന് എസ്.പി. ഓഫീസില്‍ ഹാജരാകുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സിലി കൊല്ലപ്പെടുമെന്ന് ഷാജുവിന് നേരത്തെ അറിയാമായിരുന്നുവെന്ന് സൂചന. സിലിയുടെ പോസ്റ്റുമോര്‍ട്ടം എതിര്‍ത്തതും അതിനാലാണെന്നും സംശയിക്കുന്നുണ്ട്. പിന്നാലെ ഇയാള്‍ക്കെതിരെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.

ജോളിയുടെ ഭര്‍ത്താവായിരുന്ന റോയിയുടെ മരണത്തിന് ശേഷം ജോളി ഷാജുവുമായി അടുക്കാന്‍ ശ്രമിച്ചത് സിലിക്ക് സംശയമുണ്ടാക്കിയിരുന്നു. ഇത് പറഞ്ഞ് ഷാജുവുമായി കലഹമുണ്ടായിരുന്നു. ഇതോടെയാണ് സിലിയെ വകവരുത്തുവാന്‍ ജോളി തീരുമാനിക്കുന്നത്.



from mangalam.com https://ift.tt/31C9Pbo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages