ജീവിതം വഴിമുട്ടി നിന്നപ്പോള്‍ മഞ്ജുവിന് പരസ്യചിത്രം നല്‍കി; വെറും 1500 രുപ മാത്രം ഉണ്ടായിരുന്ന താരത്തിന് 25 ലക്ഷത്തിന്റെ ചെക്ക് നല്‍കി ; രൂക്ഷ ആരോപണങ്ങളുമായി ശ്രീകുമാര്‍ മേനോന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 22, 2019

ജീവിതം വഴിമുട്ടി നിന്നപ്പോള്‍ മഞ്ജുവിന് പരസ്യചിത്രം നല്‍കി; വെറും 1500 രുപ മാത്രം ഉണ്ടായിരുന്ന താരത്തിന് 25 ലക്ഷത്തിന്റെ ചെക്ക് നല്‍കി ; രൂക്ഷ ആരോപണങ്ങളുമായി ശ്രീകുമാര്‍ മേനോന്‍

തിരുവനന്തപുരം: നടി മഞ്ജുവാര്യര്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരേ നല്‍കിയ പരാതി പോലീസിന്റെ പ്രത്യേക സംഘം അന്വേഷിക്കും. ശ്രീകുമാര്‍ മേനോന്‍ തന്നെ ചതിക്കുഴിയില്‍ വീഴ്ത്തിയെന്നാരോപിച്ച് മഞ്ജുവാര്യര്‍ ഡി.ജി.പി: ലോക്‌നാഥ് ബെഹ്‌റയ്ക്ക് നല്‍കിയ പരാതിയിലാണ് ഇടപെടല്‍. പ്രത്യേകസംഘം അന്വേഷിച്ചശേഷം ഈ കേസ് ക്രൈംബ്രാഞ്ചിന് െകെമാറും.

പോലീസ് ആസ്ഥാനത്തെ ഡിെവെ.എസ്.പി: രാജ്കുമാറിന്റെ നേതൃത്വത്തില്‍ സി.ഐ: പ്രകാശാണ് പരാതി അന്വേഷിക്കുന്നത്. അന്വേഷണ സംഘം ശ്രീകുമാര്‍ മേനോന്റെ മൊഴി രേഖപ്പെടുത്തും. മഞ്ജുവിന്റെ പരാതിയില്‍ പരാമര്‍ശിക്കുന്ന ശ്രീകുമാര്‍ മേനോന്റെ സുഹൃത്തിന്റെ മൊഴിയും രേഖപ്പെടുത്തും. ശ്രീകുമാര്‍ മേനോന്‍ തന്നെയും തന്റെ കൂടെ നില്‍ക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നതായി മഞ്ജുവിന്റെ പരാതിയില്‍ ആരോപിക്കുന്നു. ഒടിയന്‍ സിനിമയ്ക്കുശേഷം തനിക്കെതിരേയുള്ള െസെബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാര്‍ മേനോനാണ്.

തനിക്കെതിരെ ചിലര്‍ സംഘടിതമായ നീക്കം നടത്തുന്നു. ശ്രീകുമാര്‍ മേനോന്‍ അപകടത്തില്‍പ്പെടുത്തുമെന്ന് ഭയപ്പെടുന്നതായും ലെറ്റര്‍ ഹെഡും രേഖകളും ദുരുപയോഗിക്കുന്നതായും ഡി.ജി.പിക്ക് നേരിട്ട് നല്‍കിയ പരാതിയില്‍ മഞ്ജുവാര്യര്‍ ആരോപിച്ചിരുന്നു. അതേസമയം പഴയ കാര്യങ്ങളെല്ലാം മഞ്ജു മറന്നെന്നും വിശ്വസിക്കാന്‍ കൊള്ളാത്ത വ്യക്തിത്വമാണ് നിരവധിപേര്‍ പറഞ്ഞിരുന്നതായും ശ്രീകുമാര്‍ മേനോന്‍ ഫെയ്‌സ്ബുക്കിലൂടെയുള്ള പ്രതികരണത്തില്‍ വ്യക്തമാക്കി. പോലീസ് അന്വേഷണത്തോടു പൂര്‍ണമായി സഹകരിക്കുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

സമ്മര്‍ദ്ദങ്ങളും ഭീഷണികളും അതിജീവിച്ചുകൊണ്ട് ഒപ്പംനിന്ന തന്നെ മഞ്ജു തോല്‍പ്പിച്ചുകളഞ്ഞെന്നും ജീവിതം വഴിമുട്ടിനിന്ന മഞ്ജുവിന് പരസ്യചിത്രങ്ങള്‍ നല്‍കി സഹായിച്ചത് താനാണെന്നും ശ്രീകുമാര്‍ മേനോന്‍ പറയുന്നു.

വീട്ടില്‍നിന്ന് ഇറങ്ങി വന്നപ്പോള്‍ എന്റെ ബാങ്കില്‍ 1500 രൂപയെ ഉള്ളൂ എന്നുപറഞ്ഞ് ആശങ്കപ്പെട്ടിരുന്ന മഞ്ജുവിന്റെ െകെയിലേക്ക് കോയമ്പത്തൂര്‍ ആര്യ െവെദ്യ ഫാര്‍മസിയുടെ വരാന്തയില്‍വച്ച് ആദ്യപരസ്യത്തിന്റെ അഡ്വാന്‍സായി 25 ലക്ഷം രൂപയുടെ ചെക്കുവച്ചു തന്നപ്പോള്‍ ഗുരുവായൂരപ്പന്‍ എന്റെ ജീവിതത്തിലേക്ക് അയച്ച ദൂതനാണ് ശ്രീകുമാര്‍ എന്നു പറഞ്ഞ് മഞ്ജു തേങ്ങിക്കരഞ്ഞെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

മഞ്ജു വാര്യര്‍ നല്‍കിയ പരാതിയെക്കുറിച്ച് അറിഞ്ഞിട്ടുള്ളത് മാധ്യമ വാര്‍ത്തകളില്‍ നിന്നാണെന്നും ഈ പരാതി സംബന്ധിച്ചുവരുന്ന അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുകയും തനിക്കും മഞ്ജുവിനും അറിയുന്ന എല്ലാ സത്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്യുമെന്നും ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കിയിട്ടുണ്ട്.



from mangalam.com https://ift.tt/3605tOn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages